ഇനിയുള്ള കളി അങ്ങ് ബാഴ്സിലോണയിൽ, ജീവിതത്തിലെ പുതിയ അതിഥിയെ കണ്ടുമുട്ടുന്ന സന്തോഷത്തിൽ കീർത്തി സുരേഷ്

മലയാളം തമിഴ് സിനിമാ ലോകത്ത് ഒരേ പോലെ തിളങ്ങി നിൽക്കുന്ന താരസുന്ദരി തന്നെയാണ് കീർത്തി സുരേഷ്, മലയാളത്തിൽ അരങ്ങേറ്റം കുറിച്ച കീർത്തി പിന്നീട് തമിഴിലേക്കും തെലുങ്കിലേക്കും എത്തി ചേരുകയായിരുന്നു, മഹാ നടി എന്ന സിനിമയിലെ മികച്ച…

Keerthy-Suresh01

മലയാളം തമിഴ് സിനിമാ ലോകത്ത് ഒരേ പോലെ തിളങ്ങി നിൽക്കുന്ന താരസുന്ദരി തന്നെയാണ് കീർത്തി സുരേഷ്, മലയാളത്തിൽ അരങ്ങേറ്റം കുറിച്ച കീർത്തി പിന്നീട് തമിഴിലേക്കും തെലുങ്കിലേക്കും എത്തി ചേരുകയായിരുന്നു, മഹാ നടി എന്ന സിനിമയിലെ മികച്ച അഭിനയത്തിലൂടെ മികച്ച നടിക്കുള്ള ദേശിയ പുരസ്കാരവും കീർത്തിയെ തേടി എത്തി. മലയാള സിനിമ നടി മേനകയുടെയും സംവിധായകൻ സുരേഷിന്റെയും മകളാണ് കീർത്തി.പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബം ആണ് നടി മേനകയുടേത്. സിനിമയിൽ സജീവമായി നിന്നപ്പോൾ ആണ് മേനക സുരേഷ് കുമാറിനെ വിവാഹം കഴിക്കുന്നതും ശേഷം സിനിമയിൽ നിന്നും വിട്ട് നിൽക്കാൻ തുടങ്ങിയതും.രണ്ടു പെൺകുട്ടികൾ ആണ് ഇരുവർക്കും ഉള്ളത്. രേവതി സുരേഷും കീർത്തി സുരേഷും.

keerthy suresh
keerthy suresh

ഇരുവരും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. രേവതി സുരേഷ് ബാലതാരമായി സിനിമയിൽ അഭിനയിച്ചിരുന്നുവെങ്കിലും ക്യാമറയ്ക്ക് പിന്നിൽ പ്രവർത്തിക്കാൻ ആയിരുന്നു രേവതി ആഗ്രഹിച്ചിരുന്നത്. അത് കൊണ്ട് തന്നെ സഹസംവിധാനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു രേവതി. കീർത്തി ആകട്ടെ ഇപ്പോൾ തെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന നായിക നടിയാണ്.താരം ഇപ്പോളിതാ ഏറ്റവും പുതിയ ചിത്രമായ സര്‍ക്കാറു വരൈ പട്ടയുടെ ചിത്രികരണത്തിന് വേണ്ടി സ്പെയിനിലെ ബാഴ്സലോണയിലേക്ക് യാത്ര തിരിച്ചിരിക്കുകയാണ്.കീർത്തി തന്റെ ഇൻസ്റ്റാഗ്രാം പേജിൽ വളരെ മനോഹരമായ ഒരു വീഡിയോ പങ്ക് വെച്ച് കൊണ്ടാണ് ഈ കാര്യം ആരാധകരെ അറിയിച്ചത്.അതെ പോലെ തന്നെ ഈ ചിത്രത്തിൽ മഹേഷ് ബാബുവാണ് നായകനായി അഭിനയിക്കുന്നത്.മറ്റു സുപ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നത് കീര്‍ത്തി സുരേഷും പ്രകാശ് രാജുമാണ്.

Keerthy-Suresh-2
Keerthy-Suresh-2

വളരെ മനോഹാരിത തുളുമ്പുന്ന ബാഴ്‌സിലോണയിലാണ് ഈ ചിത്രത്തിന്റെ ഷൂട്ട് നടക്കുന്നത്.അടുത്ത വർഷം ജനുവരിയിലായിരിക്കും പുറത്തിറങ്ങുക.മറ്റൊരു പ്രധാനപ്പെട്ട കാര്യം എന്തെന്നാൽ കീര്‍ത്തി അഭിനയിച്ച മലയാള സിനിമയായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ പ്രദർശനത്തിന് എത്തുവാനുള്ള ഒരുക്കത്തിലാണ്.ആരാധകരുടെ വിസ്മയ നടൻ മോഹൻലാലിനെ സുപ്രധാന കഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഈ പുതിയ ചിത്രത്തിൽ ആര്‍ച്ച എന്ന കഥാപാത്രമായിയാണ് കീര്‍ത്തി എത്തുന്നത്. അതെ പോലെ തമിഴ് സിനിമാ ലോകത്തിന്റെ  സ്റ്റൈൽ മന്നൻ രജനികാന്ത് കേന്ദ്ര കഥാപാത്രമായി എത്തുന്ന അണ്ണാതെയാണ് താരത്തിന്റെ വേറൊരു ബിഗ് ബജറ്റ്  ചിത്രം.സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ ചിത്രങ്ങൾ എല്ലാം തന്നെ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കുന്നത്.