സ്വര്‍ണക്കടത്ത് കേസ്; മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ന്നതില്‍ കടുത്ത രോക്ഷത്തിൽ പിണറായി

സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പേര് ചേർത്ത് ആരോപണം ഉയർന്നതിൽ കടുത്ത രോക്ഷത്തിൽ പിണറായി, കേസിൽ തന്റെ ഓഫീസിലെ ആരെങ്കിലും പങ്കാളികൾ ആണെങ്കിൽ താൻ അവരെ സംരക്ഷിക്കില്ല എന്നാണ് പിണറായി വ്യ്കതമാക്കുന്നത്. തന്റെ കീഴിലുള്ള ഐടി…

pinarayi

സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പേര് ചേർത്ത് ആരോപണം ഉയർന്നതിൽ കടുത്ത രോക്ഷത്തിൽ പിണറായി, കേസിൽ തന്റെ ഓഫീസിലെ ആരെങ്കിലും പങ്കാളികൾ ആണെങ്കിൽ താൻ അവരെ സംരക്ഷിക്കില്ല എന്നാണ് പിണറായി വ്യ്കതമാക്കുന്നത്. തന്റെ കീഴിലുള്ള ഐടി വകുപ്പില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന സ്വപ്നയെ ഉന്നത പദവിയില്‍ നിയമിച്ചതില്‍ മുഖ്യമന്ത്രി ശിവശങ്കറിനോട് വിശദീകരണം തേടിയേക്കും. സിഇഒ പദവിയിലാണ് സ്വപ്നയെ നിയമിച്ചിരുന്നത്.

ഐടി സെക്രട്ടറി ശിവ ശങ്കരൻ ഐടി സെക്രട്ടറി പദവിക്ക് പുറമെ, മുഖ്യമന്ത്രിയുടെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചുവരികയാണ്.  ആരോപണങ്ങൾ ഉയർന്നതിന്റെ പശ്ചാലത്തിൽ ശിവശങ്കറിനെ പദവിയിൽ നിന്നും നീക്കുമെന്നാണ് സൂചനകൾ, അവസാന വർഷത്തിലേക്ക് സർക്കാർ പോകുന്ന സമയത്താണ് അഴിമതി കേസിൽ സർക്കാരിന്റെയും പിണറായിയുടെയും പേര് വലിച്ചിഴച്ചത്. അതിൽ സർക്കാരിന് അസംതൃപ്തിയുണ്ട്.

ശിവശങ്കറിനെ പദവികളില്‍ നിന്നും മാറ്റിനിര്‍ത്തുന്നത് സംബന്ധിച്ച്‌ സിപിഎം നേതൃത്വവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ആശയവിനിമയം നടത്തിയതായാണ് വിവരം . മുഖ്യമന്ത്രിയുടെ ഓഫീസിലെ ചില ഉന്നതരും സ്വര്‍ണക്കടത്ത് പ്രതികള്‍ക്ക് വേണ്ടി ഇടപെട്ടതായി പ്രതിപക്ഷം ആരോപണം ഉന്നയിച്ചു കഴിഞ്ഞു .