സ്വപ്നയുടെ സ്വർണ്ണ കടത്ത് കേസ് തെളിഞ്ഞത് ഷംന കാസിം കേസിൽ കൂടെ !!

സ്വപ്നയുടെ സ്വർണ കടത്ത് കേസിനു പ്രധാന വഴിത്തിരിവായത് ഷംന കാസിമിന്റെ ബ്ലാക്ക് മെയിൽ കേസ്, ഷംന കാസിം കേസിലെ പ്രതികളെ ചോദ്യം ചെയ്തപ്പോൾ ആണ് എത്ര ഗൗരവമുള്ള കേസില്‍ അകപ്പെട്ടാലും സഹായിക്കുന്ന തിരുവനന്തപുരത്തെ ‘ഡീല്‍…

സ്വപ്നയുടെ സ്വർണ കടത്ത് കേസിനു പ്രധാന വഴിത്തിരിവായത് ഷംന കാസിമിന്റെ ബ്ലാക്ക് മെയിൽ കേസ്, ഷംന കാസിം കേസിലെ പ്രതികളെ ചോദ്യം ചെയ്തപ്പോൾ ആണ് എത്ര ഗൗരവമുള്ള കേസില്‍ അകപ്പെട്ടാലും സഹായിക്കുന്ന തിരുവനന്തപുരത്തെ ‘ഡീല്‍ വുമണെ’ കുറിച്ച്‌ പ്രതികളിലൊരാള്‍ പോലീസിനോട് പറഞ്ഞത്. സിനിമയുമായി ബന്ധത്തപ്പെട്ട ചിലർ വിദേശത്ത് നടത്തിയ ഒരു സ്റ്റേജ് ഷോയുടെ വിഷാദ വിവരങ്ങൾ കണ്ടെത്തിയ കസ്റ്റംസ് വിശദവിവരങ്ങൾ പോലിസിന് കൈമാറുക ആയിരുന്നു.

swapna suresh

ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് മുന്നോട്ട് പോയത്, ഷംന കാസിം ഇവരെ കുറിച്ച് ചില സംശയം പറഞ്ഞപ്പോൾ ആണ് സ്വപ്‌നാ സുരേഷുമായി ബന്ധപ്പെട്ട് അന്വേഷണം മുന്നോട്ടുപോയത്. ഭരണ കേന്ദ്രത്തിൽ ഉന്നതരുമായി ഇവർക്ക് ബന്ധം ഉണ്ടെന്നും ഇവര്‍ നയതന്ത്ര ഉദ്യോഗസ്ഥയാണെന്നായിരുന്നു ഷംനാ കാസിം കേസിലെ പ്രതിയുടെ മൊഴി. ഇതോടെ കേസിന്റെ അന്വേഷണം വേഗത്തിലായി.

ഇതേ സമയം ബാഗേജ് തുറക്കുമെന്ന് സ്വപ്നക്ക് ആരോ വിവരങ്ങൾ ചോർത്തി നല്കിയാത്തതായി കസ്റ്റംസ് പറയുന്നു, ഇവരെയും പോലീസ് തിരയുന്നുണ്ട്. ഒളിവില്‍ പോയ സ്വപ്ന സുരേഷിനായുള്ള തിരച്ചില്‍ തുടരുകയാണ്. കേരളത്തിലും യു.എ.ഇയിലുമടക്കം വ്യാപിച്ചുകിടക്കുന്ന കള്ളക്കടത്തുസംഘം ഇതിനകം 200 കോടിയുടെ സ്വര്‍ണമെങ്കിലും കടത്തിയിട്ടുണ്ടാകുമെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.