KH237 പ്രഖ്യാപിച്ചു; ഉലകനായകന്റെ പുതിയ പ്രോജക്ടുകളിൽ ഞെട്ടി സൗത്ത് ഇന്ത്യൻ സിനിമ ലോകം, സംവിധാനം അൻപറിവ് മാസ്റ്റേഴ്സ്

തെന്നിന്ത്യൻ സിനിമയിലെ പ്രശസ്ത സ്റ്റണ്ട് മാസ്റ്റേഴായ അൻപറിവ് സംവിധായകരാവുന്നു. ചിത്രത്തിന്റെ നിർമ്മാതാക്കളായ രാജ് കമൽ ഫിലിംസ് ആണ് ഇക്കാര്യം പുറത്ത് വിട്ടത്. ” വളരെ അഭിമാനത്തോടെയാണ് രാജ്കമൽ ഫിലിംസിന്റെ അൻപത്തി അഞ്ചാമത് പ്രൊഡക്ഷൻ KH237…

തെന്നിന്ത്യൻ സിനിമയിലെ പ്രശസ്ത സ്റ്റണ്ട് മാസ്റ്റേഴായ അൻപറിവ് സംവിധായകരാവുന്നു. ചിത്രത്തിന്റെ നിർമ്മാതാക്കളായ രാജ് കമൽ ഫിലിംസ് ആണ് ഇക്കാര്യം പുറത്ത് വിട്ടത്. ” വളരെ അഭിമാനത്തോടെയാണ് രാജ്കമൽ ഫിലിംസിന്റെ അൻപത്തി അഞ്ചാമത് പ്രൊഡക്ഷൻ KH237 അവതരിപ്പിക്കുന്നത്. ഉലകനായകൻ കമൽഹാസൻ നായകനാകുന്ന ഈ ചിത്രം, അൻപറിവ്‌ എന്ന ആക്ഷൻ കൊറിയോഗ്രാഫർമാരുടെ ആദ്യ സംവിധാന സംരഭമാണ്.

ആർകെഎഫ്‌ഐ ബാനറിൽ കമൽഹാസനും ആർ മഹേന്ദ്രനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഇന്ത്യൻ സിനിമകളുടെ ആക്ഷൻ സംവിധായകരിൽ നിന്ന് സിനിമാ സംവിധായകരിലേക്കുള്ള അൻപറിവിന്റെ വളർച്ച അവരുടെ സിനിമയോടുള്ള സമർപ്പണത്തിന്റെയും കഴിവിന്റെയും തെളിവാണ്. KH237 അൻബു മണിയും അറിവ് മണിയും സംവിധാനം ചെയ്യുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. രാജ് കമൽ ഫിലിംസിന്റെ പ്രൊഡക്ഷനിൽ അൻപറിവിനോടുള്ള ഈ സഹകരണം ഒരു പുതിയ യുഗത്തിന്റെ തുടക്കത്തെ സൂചിപ്പിക്കുന്നു. സംഘട്ടന രംഗങ്ങൾ സൂക്ഷ്മമായി സൃഷ്ടിക്കുന്നതിൽ തിളങ്ങിയിട്ടുള്ള അൻപറിവ്‌ സംവിധായകർ ആയ ഈ പ്രോജക്റ്റിൽ ആക്ഷൻ രംഗങ്ങൾക്ക് കൂടുതൽ പ്രാധാന്യം ഉണ്ടാകും ” – രാജ് കമൽ ഫിലിം​സ് അറിയിച്ചു.

തെളിയിക്കപ്പെട്ട രണ്ട് പ്രതിഭകളെ അവരുടെ പുതിയ അവതാരത്തിൽ KH237 ന്റെ സംവിധായകരായി എത്തുന്നതിൽ അഭിമാനിക്കുന്നു. മാസ്റ്റേഴ്സ് അൻപറിവ്, രാജ് കമൽ ഫിലിംസ് ഇന്റർനാഷണലിലേക്ക് വീണ്ടും സ്വാഗതമെന്ന് കമൽഹാസനും പറഞ്ഞു. “അത്ഭുതങ്ങൾ സംഭവിക്കുന്നു, ഉലകനായകൻ കമൽ സാറിനെ സംവിധാനം ചെയ്യാൻ തങ്ങൾക്ക് ഇത്തരമൊരു അസാമാന്യ അവസരം ലഭിച്ചു എന്നത് ഇപ്പോഴും അതിശയകരമായി തോന്നുന്നു. ഒരു ആക്ഷൻ പായ്ക്ക് ചിത്രം, ഈ ചിത്രം ആരാധകരെയും ഇൻഡസ്‌ട്രിയിലുള്ളവരെയും വിസ്മയിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. കമൽഹാസൻ ആരാധകർക്ക് ഇതൊരു വിരുന്നായിരിക്കുമെന്ന് ഉറപ്പാണ്” – അൻപറിവ് മാസ്റ്റേഴ്സ് പറഞ്ഞു. ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിൽ റിലീസ് ചെയ്യും. ചിത്രം 2025ൽ തിയേറ്ററുകളിലേക്കെത്തും.