100 അടിയില്‍ ബോട്ടിന്റെ വമ്പന്‍ സെറ്റ്!! ആന്റണി വര്‍ഗീസ് ചിത്രം ഷൂട്ടിംഗ് ആരംഭിച്ചു

ആന്റണി വര്‍ഗീസിനെ നായകനാക്കി വീക്കെന്‍ഡ് ബോക്ക്ബസ്റ്റേഴ്സിന്റെ പുതിയ ചിത്രത്തിന് വമ്പന്‍ സെറ്റൊരുക്കി അണിയറ പ്രവര്‍ത്തകര്‍. കടലിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ 100 അടി വലിപ്പമുള്ള ബോട്ടിന്റെ വമ്പന്‍ സെറ്റാണ് ഒരുക്കിയിട്ടുള്ളത്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍…

ആന്റണി വര്‍ഗീസിനെ നായകനാക്കി വീക്കെന്‍ഡ് ബോക്ക്ബസ്റ്റേഴ്സിന്റെ പുതിയ ചിത്രത്തിന് വമ്പന്‍ സെറ്റൊരുക്കി അണിയറ പ്രവര്‍ത്തകര്‍. കടലിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ 100 അടി വലിപ്പമുള്ള ബോട്ടിന്റെ വമ്പന്‍ സെറ്റാണ് ഒരുക്കിയിട്ടുള്ളത്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയാ പോള്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം വ്യത്യസ്ത ഇടങ്ങളിലായി പുരോഗമിക്കുകയാണ്.

ആര്‍ഡിഎക്സിന്റെ വന്‍ വിജയത്തിനു ശേഷം വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് നിര്‍മിക്കുന്ന ചിത്രം കമ്പനിയുടെ ഏഴാമത്തെ ചിത്രമാണിത്. നവാഗതനായ അജിത് മാമ്പള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പുതുമുഖം പ്രതിഭയാണ് ചിത്രത്തില്‍ നായികയാവുന്നത്. ഗൗതമി നായര്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ചിത്രത്തിന്റെ പേര് ഇതുവരെയും പുറത്തുവിട്ടിട്ടില്ല. ചിത്രത്തിനായി കൊല്ലം കുരീപ്പുഴയില്‍ 100 അടി വലിപ്പമുള്ള ബോട്ടിന്റെ ഒരു വമ്പന്‍ സെറ്റാണ് തയ്യാറാക്കിയത്. ചിത്രം ഓണം റിലീസായി ചിത്രം തീയറ്ററുകളില്‍ എത്തും. ഷബീര്‍ കല്ലറയ്ക്കല്‍, രാജ് ബി ഷെട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പെപ്പെയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന സോളോ ചിത്രവുമാണിത്.

കെജിഎഫ് ചാപ്റ്റര്‍ 1, കാന്താര തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഘട്ടനം ഒരുക്കിയ വിക്രം മോറാണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫി നിര്‍വഹിക്കുന്നത്. എഴുപതോളം ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ചിത്രീകരണം ഏറെയും കടലിലാണ്. രാമേശ്വരം, അഞ്ചുതെങ്ങ്, കഠിനംകുളം, വര്‍ക്കല, കൊല്ലം എന്നിവിടങ്ങളിലായിട്ടാണ് പടത്തിന്റെ പ്രധാന ചിത്രീകരണം നടക്കുന്നത്.

സാം സി.എസിന്റേതാണു സംഗീതം. ഗാനരചന – വിനായക് ശശികുമാര്‍, ഛായാഗ്രഹണം – ദീപക് ഡി മേനോന്‍, ജിതിന്‍ സ്റ്റാന്‍സിലോസ്, എഡിറ്റിംഗ് – ശ്രീജിത് സാരംഗ്, കലാസംവിധാനം – വിനോദ് രവീന്ദ്രന്‍, മനു ജഗദ്, മേക്കപ്പ് – അമല്‍ ചന്ദ്ര, കോസ്റ്റ്യൂം ഡിസൈന്‍ – നിസ്സാര്‍ റഹ്‌മത്ത്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ – ഉമേഷ് രാധാകൃഷ്ണന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ – സൈബന്‍ സി സൈമണ്‍ (വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ്). റോജി പി കുര്യന്‍, പ്രൊഡക്ഷന്‍ മാനേജര്‍ – പക്കു കരീത്തറ, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് – സനൂപ് മുഹമ്മദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ജാവേദ് ചെമ്ബ്, പി ആര്‍ ഒ – ശബരി, വാഴൂര്‍ ജോസ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് – അനൂപ് സുന്ദരന്‍.