വൻ വിവാദമായി ഖുശ്ബുവിന്റെ വിമർശന പ്രസ്താവന

കഴിഞ്ഞ ദിവസമാണ് നടൻ മൻസൂർ അലി ഖാൻ തൃഷയെ ആക്ഷേപിക്കുന്ന തരത്തിൽ ഉള്ള പ്രസ്താവന നടത്തിയത്. ഇതിനെതിരെ വനിതാ കമ്മീഷനും രംഗത്ത് വന്നിരുന്നു. മന്‍സൂര്‍ അലി ഖാന്റെ സ്ത്രീവിരുദ്ധ പ്രസ്താവനകളില്‍ നടപടിയെടുക്കുന്നതില്‍ ദേശീയ വനിതാ…

കഴിഞ്ഞ ദിവസമാണ് നടൻ മൻസൂർ അലി ഖാൻ തൃഷയെ ആക്ഷേപിക്കുന്ന തരത്തിൽ ഉള്ള പ്രസ്താവന നടത്തിയത്. ഇതിനെതിരെ വനിതാ കമ്മീഷനും രംഗത്ത് വന്നിരുന്നു. മന്‍സൂര്‍ അലി ഖാന്റെ സ്ത്രീവിരുദ്ധ പ്രസ്താവനകളില്‍ നടപടിയെടുക്കുന്നതില്‍ ദേശീയ വനിതാ കമ്മിഷന്‍ ഇരട്ടത്താപ്പ് കാണിക്കുന്നുവെന്ന് ആരോപിച്ച് ഒരാൾ പങ്കുവെച്ച കുറിപ്പിന് മറുപടിയുമായി ഖുശ്ബുവും എത്തിയിരുന്നു. എന്നാൽ ഇതിനു മറുപടി നൽകിയ ഖുശ്‌ബു ഉപയോഗിച്ച വാക്കുകൾ കൂടുതൽ വിവാദം ആയിരിക്കുകയാണ് ഇപ്പോൾ . ഖുശ്‌ബു ഇതിനു പ്രതികരിച്ചത് ഇങ്ങനെയാണ്, ഡിഎംകെ ഗുണ്ടകള്‍ ഇതാണ് ചെയ്യുന്നത്. ഇവരും ഒരു സ്ത്രീയെ അപമാനിക്കുകയാണ്. ക്ഷമിക്കണം. നിങ്ങളുടെ ചേരി ഭാഷയില്‍ എനിക്ക് സംസാരിക്കാനാവില്ല.

വിഷയത്തില്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നറിയാന്‍ നിങ്ങളൊന്ന് ഉണര്‍ന്നെണീറ്റ് നോക്കണം. ഡിഎംകെ നിങ്ങളെ നിയമങ്ങള്‍ പഠിപ്പിക്കുന്നില്ലെങ്കില്‍ ഞാന്‍ നിങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നു. നിങ്ങളെപ്പോലെയുള്ള വിഡ്ഢികളാണ് ചുറ്റുമുള്ളതെന്നോര്‍ത്ത് നിങ്ങളുടെ നേതാവിനും ലജ്ജിക്കാം എന്നുമാണ് ഖുശ്‌ബു പ്രതികരിച്ചത്. എന്നാൽ ഖുശ്‌ബുവിന്റെ ഈ പ്രതികരണത്തിൽ ചേരി എന്ന വാക്കു ഉപയോഗിച്ച് ആണ് ഇപ്പോൾ വിവാദം ആയിരിക്കുന്നത്. ചേരി എന്നാൽ ദളിത് വിഭാഗത്തിൽ പെടുന്ന ആളുകൾ താമസിക്കുന്ന സ്ഥലത്തിന് പറയുന്ന പേരാണ് എന്നും ഇതിൽ കൂടി ഖുശ്‌ബു ദളിത് ജനതയെയാണ് അപമാനിച്ചിരിക്കുന്നത് എന്നുമാണ് ദളിത് ഉന്നമനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന നീലം കൾച്ചറൽ സെന്റർ പറയുന്നത്.

ചേരി എന്നത് ദളിത് വിഭാഗത്തിൽ പെട്ട ആളുകൾ താമസിക്കുന്ന പ്രദേശത്തിന് പറയുന്ന വാക്ക് ആണ് എന്നും മോശം പരാമർശം നടത്താൻ വേണ്ടി ഖുശ്‌ബു ഈ വാക്ക് ഉപയോഗിച്ചത് ആ ജനതയെ അപമാനിക്കുന്നതിന് തുല്യമാണെന്നും അത് കൊണ്ട് തന്നെ ഖുശ്‌ബു നിരുപാധികം മാപ്പ് പറയണം എന്നും വ്യക്തമാക്കിക്കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ നീലം കൾച്ചറൽ സെന്റർ ആവശ്യപ്പെട്ടു കൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. എന്നാൽ ഇവരുടെ ഈ ആവശ്യത്തിനോട് ഇത് വരെ ഖുശ്‌ബു പ്രതികരിച്ചിട്ടില്ല.