‘ദൃഢനിശ്ചയമുള്ള ഒരു സ്ത്രീയെ ഒരിക്കലും വിലകുറച്ച് കാണരുത്’; മേക്കോവർ ചിത്രങ്ങളുമായി ഖുശ്‌ബു

ആരാധകര്‍ക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് ഖുശ്ബു സുന്ദര്‍. 1980 കളില്‍ ഒരു ബാലതാരമായിട്ടാണ് ഖുശ്ബു അഭിനയ ജീവിതം തുടങ്ങിയത്. ‘തോടിസി ബേവഫായി’ എന്ന ചിത്രത്തിലാണ് ആദ്യമായി വേഷമിട്ടത്. ലാവാരിസ് എന്ന ചിത്രത്തില്‍ ഒരു പ്രധാന…

ആരാധകര്‍ക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് ഖുശ്ബു സുന്ദര്‍. 1980 കളില്‍ ഒരു ബാലതാരമായിട്ടാണ് ഖുശ്ബു അഭിനയ ജീവിതം തുടങ്ങിയത്. ‘തോടിസി ബേവഫായി’ എന്ന ചിത്രത്തിലാണ് ആദ്യമായി വേഷമിട്ടത്. ലാവാരിസ് എന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്തതോടെ ഖുശ്ബു ശ്രദ്ധിക്കപ്പെട്ടു.

രജനികാന്ത്, കമലഹാസന്‍, സത്യരാജ്,പ്രഭു,സുരേഷ്ഗോപി,മോഹന്‍ലാല്‍, മമ്മൂട്ടി,ജയറാം,ദിലീപ്, എന്നിവരോടൊപ്പമെല്ലാം ഖുശ്ബു വേഷമിട്ടിരുന്നു. തമിഴിലും മലയാളത്തിലും കന്നടയിലും സജീവമാണ് ഖുശ്ബു. മലയാളത്തില്‍ മിസ്റ്റര്‍ മരുമകന്‍ എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.

അന്‍പതു വയസ് പിന്നിട്ട താരം ഫിറ്റ്‌നസിന് വളരെയധികം പ്രാധാന്യം നല്‍കുന്നുണ്ട്. ഇപ്പോഴിതാ, മേക്കോവര്‍ ചിത്രങ്ങളുമായി അമ്പരപ്പിക്കുകയാണ് നടി. പതിനഞ്ചു കിലോയോളം ഭാരമാണ് ഖുശ്ബു വര്‍ക്ക്ഔട്ടിലൂടെ കുറച്ചത്.

‘ദൃഢനിശ്ചയമുള്ള ഒരു സ്ത്രീയെ ഒരിക്കലും വിലകുറച്ച് കാണരുത്’ എന്ന ക്യാപ്ഷനൊപ്പമാണ് ഖുശ്ബു ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ദിവസവും രണ്ടു മണിക്കൂര്‍ വര്‍ക്ക്ഔട്ട് ചെയ്യാറുണ്ടെന്നും ഡയറ്റ് പിന്തുടരുന്നുണ്ടെന്നും നടി പങ്കുവെച്ചിരുന്നു.