അമ്മാ, ഈ സിനിമ കാണരുതെന്ന് മക്കള്‍ പറഞ്ഞു!! അനിമല്‍ സിനിമയ്‌ക്കെതിരെ ഖുശ്ബു

രണ്‍ബീര്‍ കപൂറിനെ നായകനാക്കി സംവിധായകന്‍ സന്ദീപ് വംഗയൊരുക്കിയ ചിത്രമാണ് അനിമല്‍. ബോളിവുഡിലെ കഴിഞ്ഞ വര്‍ഷത്തെ പണംവാരി പടമായിരുന്നു ‘അനിമല്‍’. രശ്മികയും രണ്‍ബീറുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയത്. ഇപ്പോഴിതാ ചിത്രത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടിയും ബിജെപി നേതാവുമായ…

രണ്‍ബീര്‍ കപൂറിനെ നായകനാക്കി സംവിധായകന്‍ സന്ദീപ് വംഗയൊരുക്കിയ ചിത്രമാണ് അനിമല്‍. ബോളിവുഡിലെ കഴിഞ്ഞ വര്‍ഷത്തെ പണംവാരി പടമായിരുന്നു ‘അനിമല്‍’. രശ്മികയും രണ്‍ബീറുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയത്.

ഇപ്പോഴിതാ ചിത്രത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദര്‍. അനിമല്‍ സിനിമ കാണരുതെന്ന് തന്നോട് മക്കള്‍ പറഞ്ഞെന്ന് ഖുശ്ബു പറയുന്നു. താനിതുവരെ സിനിമ കണ്ടിട്ടില്ലെന്നും സ്ത്രീവിരുദ്ധമായ ഉള്ളടക്കത്തെ സമൂഹം സ്വീകരിക്കുന്നതില്‍ ഭയമുണ്ടെന്നും താരം പറയുന്നു.

‘അനിമല്‍ ഞാന്‍ കണ്ടിട്ടില്ല. എന്നാല്‍ ദേശീയ വനിത കമ്മീഷന്‍ അംഗം എന്ന നിലയില്‍ പീഡനത്തിന്റെയും ഗാര്‍ഹിക ബലാത്സംഗത്തിന്റെയും നിയമ വിരുദ്ധമാണെങ്കിലും മുത്തലാഖിന്റേയും നിരവധി കേസുകള്‍ കണ്ടിട്ടുണ്ട്. അനിമല്‍ പോലെയൊരു സ്ത്രീവിരുദ്ധ സിനിമ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് വിജയങ്ങളിലൊന്നായി മാറിയിട്ടുണ്ടെങ്കില്‍ ആളുകളുടെ മാനസികാവസ്ഥയെ പറ്റി ചിന്തിക്കേണ്ടിയിരിക്കുന്നു. കബീര്‍ സിങ്, അര്‍ജുന്‍ റെഡ്ഡി എന്നീ ചിത്രങ്ങളില്‍ നമുക്ക് പ്രശ്‌നങ്ങളുണ്ട്.

എന്നാല്‍ സംവിധായകനെ ഞാന്‍ കുറ്റപ്പെടുത്തില്ല. അദ്ദേഹത്തിന്റെ സിനിമകള്‍ക്കുണ്ടാവുന്ന വിജയമാണ് പ്രശ്‌നം. സമൂഹത്തില്‍ എന്ത് നടക്കുന്നു എന്നാണ് സിനിമയില്‍ കാണിക്കുന്നത്. എന്റെ മക്കള്‍ ഈ സിനിമ കാണണമെന്ന് എനിക്ക് ആഗ്രഹമില്ലായിരുന്നു. എന്നാല്‍ ഈ സിനിമ എന്താണെന്ന് അറിയണമെന്നുള്ളതുകൊണ്ട് അവര്‍ അത് കണ്ടു. അതിനു ശേഷം അവര്‍ എന്നോട് പറഞ്ഞത്, അമ്മാ, ഈ സിനിമ കാണരുതെന്നാണ്. ഇതുപോലെയുള്ള സിനിമകള്‍ക്ക് ആവര്‍ത്തിച്ച് പ്രേക്ഷകരുണ്ടാകുമ്പോള്‍ നാം എങ്ങോട്ടാണ് പോകുന്നത്,’ ഖുശ്ബു പറയുന്നു.

900 കോടിയിലധികം രൂപയാണ് അനിമല്‍ ആഗോളതലത്തില്‍ നേടിയത്. അര്‍ജുന്‍ റെഡ്ഡി, കബീര്‍ സിങ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് സന്ദീപ് റെഡ്ഡി അനിമല്‍ ചിത്രവുമായി എത്തിയത്