തടി കുറച്ച് പുതിയ ലുക്കില്‍ നിമിഷ സജയന്‍!!

മലയാളത്തിലെ ശ്രദ്ധേയയായ യുവനടിയാണ് നിമിഷ സജയന്‍. മലയാളത്തില്‍ തുടങ്ങി തെന്നിന്ത്യയിലെ തന്നെ ഏറെ ആരാധകരുള്ള താരമായി നിമിഷ മാറിയിരിക്കുകയാണ്. നിമിഷയുടെ പുതിയ വെബ് സീരിസ് ‘പോച്ചര്‍’ പുറത്തിറങ്ങിയിരിക്കുകയാണ്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് പോച്ചര്‍ എത്തിയിരിക്കുന്നത്.…

മലയാളത്തിലെ ശ്രദ്ധേയയായ യുവനടിയാണ് നിമിഷ സജയന്‍. മലയാളത്തില്‍ തുടങ്ങി തെന്നിന്ത്യയിലെ തന്നെ ഏറെ ആരാധകരുള്ള താരമായി നിമിഷ മാറിയിരിക്കുകയാണ്. നിമിഷയുടെ പുതിയ വെബ് സീരിസ് ‘പോച്ചര്‍’ പുറത്തിറങ്ങിയിരിക്കുകയാണ്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് പോച്ചര്‍ എത്തിയിരിക്കുന്നത്. ‘പോച്ചറി’ല്‍ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. എമ്മി പുരസ്‌കാര ജേതാവ് റിച്ചി മേത്തയാണ് പോച്ചര്‍ ഒരുക്കിയിരിക്കുന്നത്.

ഇപ്പോഴിതാ നിമിഷയുടെ പുതിയ ലുക്കാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നിമിഷയുടെ പുതിയ ചിത്രം കണ്ട് ശരീരഭാരം കുറച്ചോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. മറാത്തി സിനിമയില്‍ വരെ എത്തി നില്‍ക്കുകയാണ് നിമിഷയുടെ കരിയര്‍.

ടോവിനോ തോമസ് ചിത്രം അദൃശ്യ ജാലകങ്ങളാണ് നടിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ചിത്രം വിദേശ മേളകളില്‍ മികച്ചാഭിപ്രായമാണ് നേടിയത്. സിദ്ധാര്‍ത്ഥിന്റെ ചിറ്റയിലും നിമിഷ ശ്രദ്ധേയമായ വേഷത്തിലെത്തിയിട്ടുണ്ട്. 2014-ല്‍ പുറത്തിറങ്ങിയ കാര്‍ത്തിക് സുബ്ബരാജ് ചിത്രം ‘ജിഗര്‍തണ്ട’യുടെ രണ്ടാം ഭാഗത്തിലും നിമിഷ ശ്രദ്ധേയമായ വേഷത്തില്‍ എത്തിയിരുന്നു.