ഞാൻ വന്നു! നിനക്കെന്താ ചെയ്യാൻ പറ്റുന്നത് വെച്ചാൽ ചെയ്യേ! ദുൽഖറിന്റെ വിളയാട്ടമായി ‘കിംഗ് ഓഫ് കൊത്ത’ ട്രെയിലർ 

മലയാളി പ്രേക്ഷകർ കാത്തിരിക്കുന്ന ദുൽഖർ ചിത്രമാണ് ‘കിംഗ് ഓഫ് കൊത്ത’, ഇപ്പോൾ ദുൽഖറിന്റെ മാസ്സ് ലുക്കിലുള്ള ട്രെയിലർ  റിലീസ് ചെയ്യ്തിരിക്കുകയാണ്, മോഹൻലാൽ, ഷാരൂഖ് ഖാൻ, സൂര്യ ,നാഗാർജുന തുടങ്ങിയ വമ്പൻ താരനിരകൾ ആണ് ചിത്രത്തിന്റെ…

മലയാളി പ്രേക്ഷകർ കാത്തിരിക്കുന്ന ദുൽഖർ ചിത്രമാണ് ‘കിംഗ് ഓഫ് കൊത്ത’, ഇപ്പോൾ ദുൽഖറിന്റെ മാസ്സ് ലുക്കിലുള്ള ട്രെയിലർ  റിലീസ് ചെയ്യ്തിരിക്കുകയാണ്, മോഹൻലാൽ, ഷാരൂഖ് ഖാൻ, സൂര്യ ,നാഗാർജുന തുടങ്ങിയ വമ്പൻ താരനിരകൾ ആണ് ചിത്രത്തിന്റെ ട്രയിലർ റിലീസ് ചെയ്യ്തിരിക്കുന്നത്. മിനിറ്റുകൾ കൊണ്ടാണ് പതിനായിരത്തോളം ആളുകൾ ഈ ട്രയിലർ കണ്ടിരിക്കുന്നത്. അത്യാകര്ഷണമായ ഈ ട്രയിലറിൽ ദുൽഖറിന്റെ മാസ്സ് ഡയലോഗുകളും, എൻട്രികളുമാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നതും.

ഹിറ്റ് മേക്കർ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ഈ ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത്. ചിത്രത്തിൽ രാജു എന്ന റൗഡി ആയാണ് ദുൽഖർ എത്തുന്നത്, അതുപോലെ പ്രസന്ന ഷാഹുൽ ഹസൻ എന്ന പോലീസ് മേധാവിയുടെ വേഷത്തിൽ എത്തുന്നു,കൂടാതെ അനിഖ സുരേന്ദൻ, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ഗോകുൽ സുരേഷ് തുടങ്ങിയ വമ്പൻ താരങ്ങൾ ആണ് ചിത്രത്തിൽ അണിനിരക്കുന്നത്

ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് ജോക്സ് ബിജോയ്, ഷാൻ റഹുമാനുമാണ്, ആക്ഷൻ പ്രധാന്യമുള്ള ഈ ചിത്രത്തിൽ ആക്ഷൻ ഒരുക്കിയിരിക്കുന്നത് രാജശേഖർ, സീ സ്റുഡിയോസും, ദുൽഖറിന്റെ വേഫേറർ  ഫിലിംസും ചേർന്നാണ് കിംഗ് ഓഫ് കൊത്ത നിർമ്മിച്ചിരിക്കുന്നത്,