കുഞ്ചാക്കോ ബോബൻ തന്നെയാണ് ഈ സന്തോഷം ആരാധകരുമായി പങ്കുവെച്ചത്

വർഷങ്ങൾ കൊണ്ട് മലയാള സിനിമയുടെ ചോക്ലേറ്റ് ഹീറോ എന്നറിയപ്പെടുന്ന താരമാണ് കുഞ്ചാക്കോ ബോബൻ. അനിയത്തി പ്രാവിലൂടെ എത്തി പ്രേക്ഷക മനസ്സിൽ കൂടുകൂട്ടിയ താരം ഇന്നും മലയാളികളുടെ പ്രിയ താരമായി നിൽക്കുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ…

വർഷങ്ങൾ കൊണ്ട് മലയാള സിനിമയുടെ ചോക്ലേറ്റ് ഹീറോ എന്നറിയപ്പെടുന്ന താരമാണ് കുഞ്ചാക്കോ ബോബൻ. അനിയത്തി പ്രാവിലൂടെ എത്തി പ്രേക്ഷക മനസ്സിൽ കൂടുകൂട്ടിയ താരം ഇന്നും മലയാളികളുടെ പ്രിയ താരമായി നിൽക്കുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കാറുള്ള തങ്ങളുടെ വിശേഷങ്ങൾ എല്ലാം വളരെ പെട്ടന്ന് തന്നെ വൈറൽ ആകാറുമുണ്ട്. താരത്തിന്റെയും ഭാര്യ പ്രിയയുടെയും കുഞ്ഞിന്റെയുമെല്ലാം വിശേഷങ്ങൾ ആരാധകർ ഇരു കൈകളും നീട്ടിയാണ് സ്വീകരിക്കാറുള്ളതും. തന്റെ പ്രണയ കഥകൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. അവ എല്ലാം തന്നെ വളരെ പെട്ടന്ന് ആരാധകരുടെ ശ്രദ്ധ നേടാറുമുണ്ട്.

അടുത്തിടെ ചാക്കോച്ചന്റേയും ഭാര്യ പ്രിയയുടെയും പേരിൽ ചെറിയ വിമർശനങ്ങൾ ഒക്കെ ഉയർന്നിരുന്നു. എന്നാൽ അതിനെ എല്ലാം സ്ട്രോങ്ങ് ആയി തന്നെ നിന്ന് നേരിടാൻ ഇവർക്ക് കഴിഞ്ഞു. ചാക്കോച്ചന്റെ അടുത്തിടെ പുറത്തിറങ്ങിയ ഒരു സിനിമയുടെ നിർമ്മാതാവ് ആയിരുന്നു ഇവർക്ക് എതിരെ രംഗത്ത് വന്നത്. എന്നാൽ ഇപ്പോൾ ചാക്കോച്ചൻ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പതിനാലു വര്ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ചാക്കോച്ചനും പ്രിയയ്ക്കും പിറന്ന കുഞ്ഞു ആണ് ഇസ. ഇപ്പോഴിതാ ഇസയ്ക്ക് കൂട്ടായി വീട്ടിലേക്കു പുതിയ ഒരു അഥിതി എത്തിയ സന്തോഷവാർത്തയാണ് താരം പങ്കുവെച്ചിരിക്കുന്നത്.

ഒരു പട്ടികുട്ടിയെ വാങ്ങിച്ചിരിക്കുന്ന സന്തോഷം ആണ് ചാക്കോച്ചൻ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. വെൽക്കം ഹോം ബ്യൂട്ടിഫുൾ എന്ന തലക്കെട്ടോടെയാണ് കുഞ്ചാക്കോബോബൻ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. മായങ്ക് കെനലിൽ നിന്നാണ് താരം നായക്കുട്ടിയെ സ്വാന്തമാക്കിയിരിക്കുന്നത്. എന്തായാലും താരത്തിനെ പോസ്റ്റ് വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുകയാണ്. നിരവധി പേരാണ് ആശംസകൾ അറിയിച്ച് കൊണ്ട് എത്തിയിരിക്കുന്നത്. ഇസകുട്ടന് ഒരു കാളികൂട്ടുകാരിയെ കൂടി കിട്ടിയല്ലോ എന്നാണ് ആരാധകർ പറയുന്നത്.