സത്യം പറഞ്ഞാല്‍, ഒരുപാട് നാളിന് ശേഷമാണ് ഒരു പടം കണ്ടിട്ട് ഇത്രയും സാറ്റിസ്ഫാക്ഷന്‍ കിട്ടുന്നത്!!

മൂന്ന് വര്‍ഷത്തിന് ശേഷം തിയ്യേറ്ററിലെത്തിയ ദിലീപ് ചിത്രമാണ് വോയ്‌സ് ഓഫ് സത്യനാഥന്‍. സംവിധായകന്‍ റാഫി – ജനപ്രിയനായകന്‍ ദിലീപ് കൂട്ടുകെട്ട് ഒന്നിച്ചപ്പോള്‍ കുടുംബ പ്രേക്ഷകര്‍ കാത്തിരുന്ന പോലെ ഫണ്‍ റൈഡര്‍ ചിത്രം തന്നെയാണ് വോയ്സ്…

മൂന്ന് വര്‍ഷത്തിന് ശേഷം തിയ്യേറ്ററിലെത്തിയ ദിലീപ് ചിത്രമാണ് വോയ്‌സ് ഓഫ് സത്യനാഥന്‍. സംവിധായകന്‍ റാഫി – ജനപ്രിയനായകന്‍ ദിലീപ് കൂട്ടുകെട്ട് ഒന്നിച്ചപ്പോള്‍ കുടുംബ പ്രേക്ഷകര്‍ കാത്തിരുന്ന പോലെ ഫണ്‍ റൈഡര്‍ ചിത്രം തന്നെയാണ് വോയ്സ് ഓഫ് സത്യനാഥന്‍.

ജോജു ജോര്‍ജ്, അനുപം ഖേര്‍, മകരന്ദ് ദേശ്പാണ്ഡെ, അലന്‍സിയര്‍ ലോപ്പസ്, ജഗപതി ബാബു, ജാഫര്‍ സാദിഖ് (വിക്രം ഫൈയിം),സിദ്ദിഖ്, ജോണി ആന്റണി, രമേഷ് പിഷാരടി, ജനാര്‍ദ്ദനന്‍, ബോബന്‍ സാമുവല്‍, ബെന്നി പി നായരമ്പലം, ഫൈസല്‍, ഉണ്ണിരാജ, വീണാ നന്ദകുമാര്‍, സ്മിനു സിജോ, അംബിക മോഹന്‍ എന്നി താരനിരയാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളാവുന്നത്.

ചിത്രത്തിനെ കുറിച്ച് കിരണ്‍ രാജ് പങ്കുവച്ച കുറിപ്പിങ്ങനെയാണ്, വോയ്‌സ് ഓഫ് സത്യനാഥന്‍ ?? കാലങ്ങള്‍ക്ക് ശേഷമാണ് ഒരു മലയാള സിനിമക്ക് ഇത്രേം ആളുകളുടെ തള്ളിക്കയറ്റം കാണുന്നത്. കൂട്ടുകാരൊക്കെ പടം കണ്ടിട്ട് അടിപൊളിയാണെന്ന് പറഞ്ഞത് കൊണ്ടാണ് ഇന്നലെ സിനിമ കാണാമെന്നു തീരുമാനിച്ചത്. അങ്ങനെ പടം കണ്ടു.??

ദിലീപിന്റെ ഇങ്ങനെയുള്ള സിനിമകളാണോ പ്രേക്ഷകര്‍ കാണാന്‍ ആഗ്രഹിക്കുന്നത്. അതാണ് വോയ്‌സ് ഓഫ് സത്യനാഥന്‍. ചെറിയൊരു സംഭവത്തില്‍ നിന്നും ആരംഭിച്ച് പടത്തിന്റെ കഥ വികസിച്ചു പോകുന്നത് വളരെ സീരിയസായൊരു വിഷയത്തിലേക്കാണ്.

സത്യനാഥന്റെ നാക്കുപിഴകളും അത് കാരണം പുള്ളിക്ക് വന്നു ചേരുന്ന പ്രശ്‌നങ്ങളുമൊക്കെ വളരെ രസകരമായാണ് റാഫി സ്‌ക്രീനില്‍ കൊണ്ട് വന്നിരിക്കുന്നത്.

സത്യനാഥമായി ദിലീപിന്റെ അഴിഞ്ഞാട്ടം കൂടിയാവുമ്പോള്‍ പ്രേക്ഷകരെ ചിരിപ്പിക്കാനും എന്റര്‍ടൈന്‍ ചെയ്യിക്കാനും സിനിമക്കാവുന്നുണ്ട്. പെര്‍ഫോമന്‍സില്‍ ദിലീപിനൊപ്പം പൂണ്ടുവിളയാടിയത് സിദ്ധിഖ് ആയിരുന്നു.. ???????? തവള വര്‍ക്കിയായി സിദ്ധിഖ് പൊളിച്ചടുക്കിയിട്ടുണ്ട്. സത്യം പറഞ്ഞാല്‍ ഒരുപാട് നാളിന് ശേഷമാണ് ഒരു പടം കണ്ടിട്ട് ഇത്രെയും സാറ്റിസ്ഫാക്ഷന്‍ കിട്ടുന്നത് എന്നാണ് കിരണ്‍ കുറിച്ചത്.