തനിക്ക് വിവാഹത്തോടെ താല്പര്യമില്ല കാരണം പറഞ്ഞു മായകൃഷ്ണൻ 

കോമഡി സ്റ്റാർ എന്ന പ്രോഗ്രാമിലൂടെ സീരിയലിൽ എത്തിയ നടിയാണ് മായകൃഷ്ണ, അവിവാഹിതയായി കഴിയുന്ന നടി ഇപ്പോൾ തനിക്ക് വിവാഹത്തോടു താല്പര്യമില്ലത്ത കാരണം തുറന്നു പറയുകയാണ് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖ്ത്തിൽ,തനിക്ക് വിവാഹത്തിനോട്  താല്‍പര്യം…

കോമഡി സ്റ്റാർ എന്ന പ്രോഗ്രാമിലൂടെ സീരിയലിൽ എത്തിയ നടിയാണ് മായകൃഷ്ണ, അവിവാഹിതയായി കഴിയുന്ന നടി ഇപ്പോൾ തനിക്ക് വിവാഹത്തോടു താല്പര്യമില്ലത്ത കാരണം തുറന്നു പറയുകയാണ് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖ്ത്തിൽ,തനിക്ക് വിവാഹത്തിനോട്  താല്‍പര്യം ഇല്ല, ഒരാള്‍ ജീവിതത്തില്‍ ഉണ്ടായിട്ട് അയാള്‍ പോകുമ്പോള്‍, അല്ലെങ്കില്‍ ഡിവോഴ്‌സ് ആയി എന്നൊക്കെ പറയുന്നത് വല്ലാത്ത വേദനയാണ്. ഇല്ലെങ്കില്‍ ഇല്ല എന്നുള്ള വിഷമം അല്ലേ ഉണ്ടാവുകയുള്ളൂ നടി പറയുന്നു

അങ്ങനൊരാള്‍ ഉണ്ടായിട്ട് പോയതിന്റെ വിഷമം താന്‍ തന്റെ അമ്മയുടെ ജീവിതത്തില്‍ കണ്ടതാണ്. തങ്ങളെ  അച്ഛന്‍ ഉപേക്ഷിച്ച് പോയിട്ട് ഇപ്പോള്‍ വര്‍ഷങ്ങള്‍ ഒരുപാടായി, അമ്മ തന്നെ ഗര്‍ഭിണി ആയി 9 മാസം ഉള്ളപ്പോളാണ് അച്ഛന്‍ പോയത് ഇപ്പോൾ തനിക്ക് 37 വയസായി , കല്യാണ്‍ സില്‍ക്കസുകാരുടെ വീട്ടില്‍ കുട്ടികളെ നോക്കാന്‍ ആയിരുന്നു രണ്ടുരൂപ ശമ്പളത്തില്‍ അന്ന് അമ്മയെവീട്ടുകാർ  വിട്ടത്. പിന്നീട് പല വീടുകളില്‍ ആയിരുന്നു അമ്മ ജോലി ചെയ്തിരുന്നത്.

തന്റെ അച്ഛന്‍ ജീവനോടെ ഉണ്ടെന്നാണ് വിശ്വാസമെന്നും താന്‍ നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആണ് അച്ഛന്‍ വേറെ വിവാഹം കഴിച്ചതായി അറിയുന്നതെന്നും  അച്ഛന്റെ ഒരു സുഹൃത്ത് പറഞ്ഞാണ് വിവാഹക്കാര്യം തങ്ങൾ  അറിയുന്നതെന്നും നടി പറയുന്നുണ്ട്.