‘മലയാളികൾക്ക് ഏറെ അഭിമാനാർഹമായ നിമിഷങ്ങൾ’; വലിയ സന്തോഷം പങ്കുവെച്ച് ശൈലജ ടീച്ചർ

കാൻ ഫെസ്റ്റിവലിൽ മിന്നുന്ന നേട്ടം സ്വന്തമാക്കിയ മലയാളികളെ അഭിനന്ദിച്ച് കെ കെ ശൈലജ ടീച്ചർ. മലയാളികൾക്ക് ഏറെ അഭിമാനാർഹമായ നിമിഷങ്ങളാണ് 77-ാമത് കാൻ ഫെസ്റ്റിവലിൽ സമ്മാനിക്കുന്നതെന്ന് ശൈലജ ടീച്ചർ ഫേസ്ബുക്കിൽ കുറിച്ചു. അന്താരാഷ്ട്ര തലത്തിൽ പ്രഗത്ഭരായ ഛായാഗ്രാഹകർക്ക് കാൻ ഫിലിം ഫെസ്റ്റിവലിനോട് അനുബന്ധിച്ച് നൽകുന്ന പിയർ ആഞ്ജിനൊ ട്രിബ്യൂട്ട് ബഹുമതിക്ക് അർഹനായ സന്തോഷ് ശിവനെയും, മുപ്പത് വർഷങ്ങൾക്ക് ശേഷം കാനിൽ മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിൽ അഭിനയിച്ച മലയാളികളായ കനി കുസൃതി, ദിവ്യപ്രഭ എന്നിവരെയും അഭിനന്ദിച്ച് കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് കെ കെ ശൈലജ ടീച്ചർ.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം

മലയാളികൾക്ക് ഏറെ അഭിമാനാർഹമായ നിമിഷങ്ങളാണ് 77-ാമത് കാൻ ഫെസ്റ്റിവലിൽ സമ്മാനിക്കുന്നത്. മലയാളികളായ കനി കുസൃതി, ദിവ്യപ്രഭ എന്നിവരഭിനയിച്ച ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രം മുപ്പത് വർഷങ്ങൾക്ക് ശേഷം കാനിൽ മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ഇന്ത്യൻ സിനിമയാണ്.അന്താരാഷ്ട്ര തലത്തിൽ പ്രഗത്ഭരായ ഛായാഗ്രാഹകർക്ക് കാൻ ഫിലിം ഫെസ്റ്റിവലിനോട് അനുബന്ധിച്ച് നൽകുന്ന പിയർ ആഞ്ജിനൊ ട്രിബ്യൂട്ട് ബഹുമതിക്ക് അർഹനായ സന്തോഷ് ശിവൻ, അഭിമാനകരമായ പാം ഡി ഓർ അവാർഡിനായി മത്സരിക്കുന്ന ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിന്റെ സംവിധായിക പായൽ കപാഡിയ അഭിനേതാക്കളായ കനി കുസൃതി, ദിവ്യപ്രഭ എന്നിവരെ ഹൃദയം നിറഞ്ഞ് അഭിനന്ദിക്കുന്നു.