കൊച്ചിൻ ഹനീഫിക്കയുടെ ഇപ്പോഴും സഹായിക്കുന്നത് ആ വലിയ നടൻ ആണ്!

കൊച്ചിൻ ഹനീഫ ഓർമ്മ ആയിട്ട് പതിനൊന്ന് വർഷങ്ങൾ കഴിയുകയാണ് ഇപ്പോൾ. ഭാര്യയും രണ്ടു പെൺകുട്ടികളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ലോകം. ഇരട്ട പെൺകുട്ടികൾ ആണ് കൊച്ചിൻ ഹനീഫയ്ക്കും ഭാര്യ ഫാസിലയ്ക്കും ഉള്ളത്. ഇപ്പോൾ അദ്ദേഹത്തിന് വിയോഗശേഷം…

kochin haneefa family life

കൊച്ചിൻ ഹനീഫ ഓർമ്മ ആയിട്ട് പതിനൊന്ന് വർഷങ്ങൾ കഴിയുകയാണ് ഇപ്പോൾ. ഭാര്യയും രണ്ടു പെൺകുട്ടികളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ലോകം. ഇരട്ട പെൺകുട്ടികൾ ആണ് കൊച്ചിൻ ഹനീഫയ്ക്കും ഭാര്യ ഫാസിലയ്ക്കും ഉള്ളത്. ഇപ്പോൾ അദ്ദേഹത്തിന് വിയോഗശേഷം പതിനൊന്ന് വർഷങ്ങൾ ആണ് കഴിഞ്ഞത്. നിരവധി താരങ്ങൾ ആണ് ഹനീഫയുടെ ഓർമ്മകൾ പങ്കുവെച്ച് കൊണ്ട് എത്തിയത്. ഇപ്പോൾ പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ പങ്കുവെച്ച കാര്യങ്ങൾ ആണ് ആരാധക ശ്രദ്ധ നേടുന്നത്. ബാദുഷയുടെ വാക്കുകൾ ഇങ്ങനെ,

ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മനുഷ്യത്വം ഉള്ള മനുഷ്യൻ ആയിരുന്നു ഹനീഫിക്ക. അദ്ദേഹം ഒരു നടൻ മാത്രമല്ല, ഒരു സംവിധായകൻ കൂടി ആയിരുന്നു. ഒരു അവസരം ചോദിച്ചാണ് ഞാൻ ആദ്യം അദ്ദേഹത്തെ കാണുന്നത്. പിന്നീട് അഭിനയിക്കാനുള്ള മോഹം ഒക്കെ അവസാനിപ്പിച്ച് ഞാൻ സിനിമയുടെ പിന്നണിയിൽ സജീവമായി തുടങ്ങി. നല്ല ഒരു മനുഷ്യർ ആയിരുന്നു അദ്ദേഹം. വിദേശത്ത് നിർമ്മിച്ച ഒരു ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് ഞങ്ങൾ കൂടുതൽ അടുക്കുന്നത്. നാൽപ്പത് ദിവസത്തോളം ഞങ്ങൾ ഒരുമിച്ചായിരുന്നു ഉണ്ടായിരുന്നത്. അവിടെ വെച്ചാണ് ഞങ്ങൾ കൂടുതൽ അടുക്കുന്നത്. അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തനിക്കും ഒരു അവസരം തരാം എന്ന് അദ്ദേഹം പറഞ്ഞിരുന്നു.

കുടുംബവും സൗഹൃദവും ആയിരുന്നു അദ്ദേഹത്തിന്റെ ബലഹീനത. അദ്ദേഹം ഇത്ര പെട്ടന്ന് ഈ ലോകം വിട്ട് പോകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. അടുത്തിടെയും ഞാൻ അദ്ദേഹത്തിന്റെ കുടുംബത്തെ കണ്ടിരുന്നു. അന്ന് കുഞ്ഞായിരുന്ന മക്കൾ ഇപ്പോൾ വളർന്നു. അവർ ഇപ്പോൾ പഠിച്ച് കൊണ്ടിരിക്കുകയാണ്. എല്ലാവരോടും സ്നേഹം മാത്രം ഉള്ള ഒരു മനുഷ്യൻ ആയിരുന്നു അദ്ദേഹം. അത് കൊണ്ടാണ് ഇപ്പോഴും ദിലീപ് ഉൾപ്പടെയുള്ള കുറച്ച് നല്ല ആളുകൾ അദ്ദേഹത്തിന്റെ കുടുംബത്തിന് സഹായവുമായി നിൽക്കുന്നത്.  അദ്ദേഹം പോയി ഇത്ര നാളുകൾ ആയിട്ടും ഒരു മടിയും കൂടാതെ ദിലീപേട്ടൻ ആ കുടുംബത്തിന് വേണ്ടി ഒരുപാട് കാര്യങ്ങൾ ആണ് ചെയ്യുന്നത് എന്നും ബാദുഷ പറഞ്ഞു.