പുലർച്ചെ പോകുന്ന സമയത്ത് ഉറങ്ങി കിടക്കുന്ന മക്കളെ നോക്കി കുറച്ച് നേരം നിൽക്കുമായിരുന്നു

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ താരങ്ങളിൽ ഒരാൾ ആയിരുന്നു കൊച്ചിൻ ഹനീഫ. നിരവധി സിനിമകളിൽ ആണ് താരം കുറഞ്ഞ സമയത്തിനുള്ളിൽ അഭിനയിച്ചത്. കൊച്ചിൻ ഹനീഫ ചെയ്തു അനശ്വരമാക്കിയ നിരവധി വേഷങ്ങൾ ഇന്നും വെള്ളിത്തിരയിൽ കൂടുതൽ ശോഭയോടെ…

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ താരങ്ങളിൽ ഒരാൾ ആയിരുന്നു കൊച്ചിൻ ഹനീഫ. നിരവധി സിനിമകളിൽ ആണ് താരം കുറഞ്ഞ സമയത്തിനുള്ളിൽ അഭിനയിച്ചത്. കൊച്ചിൻ ഹനീഫ ചെയ്തു അനശ്വരമാക്കിയ നിരവധി വേഷങ്ങൾ ഇന്നും വെള്ളിത്തിരയിൽ കൂടുതൽ ശോഭയോടെ നിൽക്കുന്നുണ്ട്. നിരവധി ആരാധകരെയും താരം സ്വന്തമാക്കിയിരുന്നു. വില്ലൻ ആയും കൊമേഡിയൻ ആയും എല്ലാം തന്റെ കഴിവ് പ്രേക്ഷകർക്ക് മുന്നിൽ തെളിയിച്ച താരം എന്നാൽ അധികനാൾ ഈ ലോകത്ത് ഉണ്ടായിരുന്നില്ല. താരത്തിന്റെ വിയോഗം ഒരു ഞെട്ടലോടെയാണ് സിനിമ ലോകം അറിഞ്ഞത്. ഏറെ വൈകി കിട്ടിയ രണ്ടു കണ്മണിക്കൾക്ക് മൂന്ന് വയസ്സ് മാത്രം പ്രായമുള്ളപ്പോൾ ആണ് താരം ഈ ലോകത്ത് നിന്നു വിടവാങ്ങിയത്.

kochin aliofa7

ഇപ്പോഴിതാ താരത്തിന്റെ കുറിച്ച് മനസ്സ് തുറക്കുകയാണ് താരത്തിന്റെ ഭാര്യ ഫാസീലയും മക്കളും. ഫാസീലയുടെ വാക്കുകൾ ഇങ്ങനെ, ഇക്കയ്ക്ക് സിനിമയിൽ ഒരുപാട് തിരക്കുണ്ടായിരുന്ന സമയത്ത് ആണ് മക്കൾ ജനിക്കുന്നത്. വിവാഹം കഴിഞ്ഞു പന്ത്രണ്ട് വർഷത്തോളം ഉള്ള കാത്തിരിപ്പിന് ഒടുവിൽ ആണ് ഞങ്ങൾക്ക് അവരെ കിട്ടിയത്. എന്നാൽ അവരെ കണ്ടു കൊതി തീരുന്നതിന് മുൻ തന്നെ ഇക്ക ഞങ്ങളെ വിട്ട് പോകുകയായിരുന്നു. മക്കൾ ഉറങ്ങി കിടക്കുമ്പോൾ പുലർച്ചെ ഒക്കെ ഇക്ക ഷൂട്ടിങ്ങിന് വേണ്ടി പോകാൻ ഇറങ്ങുമ്പോൾ മക്കളെ നോക്കി കുറെ നേരം നിൽക്കുമായിരുന്നു. അവരെ കൊതി തീരെ കളിപ്പിക്കാനോ അവരോടൊപ്പം സമയം ചിലവഴിക്കാനോ ഇക്കയ്ക്ക് അധികം സമയം കിട്ടിയിട്ടില്ല.

അതിന്റെ വിഷമം ഇക്കയ്ക്ക് നന്നായിട്ട് ഉണ്ടായിരുന്നു. പോകാൻ ഇറങ്ങുമ്പോൾ എല്ലാം മക്കളെ നന്നായി നോക്കണേ എന്ന് എന്നോട് പറഞ്ഞിട്ടായിരുന്നു ഇക്ക ഇറങ്ങു്ന്നത്. മക്കളോട് ഒത്ത് സന്തോഷത്തോടെ കുറച്ച് നാളുകൾ കഴിയാൻ പോലും ഇക്കയ്ക്ക് കഴിഞ്ഞില്ല എന്ന് ഫസീല കരഞ്ഞു കൊണ്ട് പറഞ്ഞു. ഇന്ന് തങ്ങളുടെ ഏറ്റവും വലിയ ആഗ്രഹം സ്വന്തമായി ഒരു വീട് ആണെന്നും ഇക്ക പോയതിനു ശേഷം തങ്ങൾ ഒരുപാട് ദുഃഖങ്ങൾ ഒക്കെ നേരിട്ടുവെന്നും എന്നാൽ അതിൽ ആരോടും ഒരു പരാതിയും തങ്ങൾക്ക് ഇല്ല എന്നും ഫസീല പറഞ്ഞു. മാത്രമല്ല സിനിമയിൽ നിന്ന് ഞങ്ങളെ സഹായിച്ചിട്ടുള്ളത് ദിലീപ് മാത്രമാണ് എന്നും ഇപ്പോഴും അദ്ദേഹം സഹായിച്ച് കൊണ്ടിരിക്കുന്നു എന്നും ഫസീല കൂട്ടിച്ചേർത്തു.