നടി അപൂര്‍വ ബോസ് വിവാഹിതയായി.!!!

മലര്‍വാടി ആട്‌സ് ക്ലബ്ബിലൂടെ മലയാളത്തിലേക്ക് എത്തിയ നടി അപൂര്‍വ ബോസ് വിവാഹിതയായി. വരന്‍ ധിമന്‍ തലപത്രയാണ്. രജിസ്റ്റര്‍ വിവാഹം ആയിരുന്നു നടിയുടേത്. വിവാഹം കഴിഞ്ഞ സന്തോഷം നടി തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. മലര്‍വാടി ആട്സ്…

മലര്‍വാടി ആട്‌സ് ക്ലബ്ബിലൂടെ മലയാളത്തിലേക്ക് എത്തിയ നടി അപൂര്‍വ ബോസ് വിവാഹിതയായി. വരന്‍ ധിമന്‍ തലപത്രയാണ്. രജിസ്റ്റര്‍ വിവാഹം ആയിരുന്നു നടിയുടേത്. വിവാഹം കഴിഞ്ഞ സന്തോഷം നടി തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. മലര്‍വാടി ആട്സ് ക്ലബ്ബ്, പ്രണയം തുടങ്ങിയ സിനിമകളിലൂടെ അപൂര്‍വ ശ്രദ്ധേയായിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ജൂലൈയിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞത്.. ”നിയമപരമായി രണ്ട് പേരും പരസ്പരം കുടുങ്ങി” എന്ന രസകരമായ അടിക്കുറിപ്പോടെയാണ് താരം രജിസ്റ്റര്‍ ചെയ്യുന്ന ചിത്രം പങ്കുവച്ചത്. അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം നടന്നത്.

അപൂര്‍വയുടെ അടുത്ത സുഹൃത്തായിരുന്നു ധിമന്‍. സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവയിലാണ് അപൂര്‍വ ഇപ്പോഴുള്ളത്. യുഎന്നില്‍ എന്‍വിയോണ്‍മെന്റ് പ്രോഗ്രാം കമ്മ്യൂണിക്കേഷന്‍ കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുകയാണ് താരം.