നയൻതാരയുടെ പുതിയ ഉൽപ്പന്നത്തിനെതിരെ വിമർശനവുമായി സോഷ്യൽ മീഡിയ

നിരവധി ആരാധകരുള്ള താരമാണ് നയൻതാര. തന്റെ കഴിവും കഠിനാദ്ധ്വാനവും കൊണ്ട് വളരെ പെട്ടന്ന്  ആണ് താരം ലേഡി സൂപ്പർസ്റ്റാർ എന്ന പേര് തെന്നിന്ത്യയിൽ നേടിയെടുത്തത്. വളരെ പെട്ടന്ന് തന്നെ തെന്നിന്ത്യയിൽ നിരവധി ആരാധകരെയും സ്വന്തമാക്കാൻ…

നിരവധി ആരാധകരുള്ള താരമാണ് നയൻതാര. തന്റെ കഴിവും കഠിനാദ്ധ്വാനവും കൊണ്ട് വളരെ പെട്ടന്ന്  ആണ് താരം ലേഡി സൂപ്പർസ്റ്റാർ എന്ന പേര് തെന്നിന്ത്യയിൽ നേടിയെടുത്തത്. വളരെ പെട്ടന്ന് തന്നെ തെന്നിന്ത്യയിൽ നിരവധി ആരാധകരെയും സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞു. അത് കൊണ്ട് തന്നെ നയൻസ് ഇന്ന് തെന്നിന്ത്യയിലെ തിരക്കേറിയ നായികമാരിൽ ഒരാൾ കൂടിയാണ്. നിരവധി ചിത്രങ്ങൾ ആണ് നായകൻ പോലും ഇല്ലാതെ നയൻതാര അഭിനയിച്ച് വിജയിപ്പിച്ചത്. സംവിധായകൻ വിഘ്‌നേശ് ശിവനുമായി ഒരുപാട് നാളത്തെ പ്രണയത്തിന് ശേഷമാണ് താരം വിവാഹിത ആകുന്നത്. ഇവർക്ക് ഇരട്ട കുട്ടികളും പിറന്നിരുന്നു. മികച്ച ഒരു അഭിനേത്രി എന്നതിന് പുറമെ മികച്ച ബിസിനെസ്സ് സംരംഭക കൂടിയാണ് നയൻസ് ഇന്ന്.

Nayanthara

തൊട്ടതെല്ലാം പൊന്നാക്കുന്ന നയൻസ് ഇപ്പോൾ ബിസിനെസ്സിലും തന്റെ മികവ് തെളിയിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ആണ് നയൻ‌താര 9 സ്കിൻ എന്ന പേരിൽ തന്റെ ഏറ്റവും പുതിയ ബ്യൂട്ടി പ്രോഡക്റ്റ് വിപണിയിൽ എത്തിച്ചത്. അതിന്റെ ലോഞ്ച് ആയിരുന്നു കഴിഞ ദിവസം നടന്നത്. പരുപാടി ഇതിനോടകം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്തു. വെൽവെറ്റ് ഗൗണിൽ അതി മനോഹാരിയായിട്ടാണ് നയൻതാര പരുപാടിയിൽ പങ്കെടുത്തത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരത്തിന്റെ പുതിയ ഉൽപ്പന്നത്തിനെതിരെ ആരോപണങ്ങൾ ഉയർന്നിരിക്കുകയാണ്.

Nayanthara22

നയൻതാരയുടെ പുതിയ പ്രോഡക്റ്റ് സാധാരണക്കാർക്ക് ഉപയോഗിക്കാൻ കഴിയില്ല എന്നും ഈ ഉൽപ്പന്നത്തിന് വലിയ വിലയാണ് ചുമത്തിയിരിക്കുന്നത് എന്നുമാണ് പ്രധാന ആരോപണം. മാത്രവുമല്ല, 9 സ്‌കിന്നിന്റെ പരസ്യത്തിന് വേണ്ടി നയൻതാര നടത്തിയ ഫോട്ടോഷൂട്ടിൽ ഒരുപാട് മേക്കപ്പ് ആണ് താരം ഉപയോഗിച്ചിരിക്കുന്നത് എന്നും ഉൽപ്പന്നത്തിന്റെ മഹിമ കാണിക്കാൻ മേക്കപ്പ് കൂടുതൽ ഇടേണ്ട കാര്യമുണ്ടോ എന്നും സോഷ്യൽ മീഡിയ ചോദിക്കുന്നു. 999 രൂപ മുതല്‍ 1899 വരെ വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് വിലയിട്ടിട്ടുള്ളത്.