അത് സുരേഷ് ഗോപിയുടെ ഭാഗ്യം! ആ ഭാഗ്യം തനിക്ക് ഉണ്ടായിട്ടില്ല, കൊല്ലം തുളസി 

തന്റെ ഒരു നാവ് പിഴ കാരണം തന്നെ എല്ലാവരും ഒറ്റപ്പെടുത്തി അതാണ് കേരളത്തിലെ ബി ജെ പി നയം, ആരെങ്കിലും വളർന്നു വരുന്നതാണെങ്കിൽ അതിനെ തളർത്തുക എന്നുള്ള സമീപനം ആണ് കേരളത്തിൽ ബിജെ പി,…

തന്റെ ഒരു നാവ് പിഴ കാരണം തന്നെ എല്ലാവരും ഒറ്റപ്പെടുത്തി അതാണ് കേരളത്തിലെ ബി ജെ പി നയം, ആരെങ്കിലും വളർന്നു വരുന്നതാണെങ്കിൽ അതിനെ തളർത്തുക എന്നുള്ള സമീപനം ആണ് കേരളത്തിൽ ബിജെ പി, എന്നാൽ ആ ഭാഗ്യം ലഭിച്ചത് നടൻ സുരേഷ്‌ഗോപിക്ക് മാത്രം, നടൻ കൊല്ലം തുളസി പറയുന്നു.

വളരെ ചുരുങ്ങിയ കാലം മാത്രമേ താൻ ബി ജെ പി യിൽ നില നിന്നിരുന്നുള്ളു, 14 നിയമ സഭ മണ്ഡലങ്ങളിലും, നാല് പാർലമെന്റ് മണ്ഡലങ്ങളിലും ഓടി നടന്നു പ്രചാരണം നടത്തിയിട്ടുണ്ട്. അതിലൊക്കെ ഒരുപാടു അവശനായി താൻ ആശുപത്രിയിൽ പോലും അഡ്മിറ്റ് ആയിട്ടുണ്ട്. എന്നിട്ടും തന്നോട് വളരെ കുറച്ചുപേരല്ലാതെ ആരും ഒരു നന്ദിയും കാണിച്ചിട്ടില്ല നടൻ പറഞ്ഞു.

എന്നാൽ തന്റെ നാവിന്റെ ചെറിയ ഒരു പിഴവ് കൊണ്ട് എല്ലാവരും തന്നെ ഒറ്റപ്പെടുത്തി , അതിൽ ഒരുപാടു ഞാൻ വേദനിച്ചിട്ടുണ്ട്, അല്ലേലും കേരളത്തിലെ നേതാക്കന്മാരുടെ ഒരു പൊതുസ്വഭാവം ആണിത്, അതിൽ രക്ഷപെട്ടത് സുരേഷ്‌ഗോപി മാത്രമാണ്, അത് സുരേഷ്‌ഗോപിയുടെ ഭാഗ്യം ആണ്, ആ ഭാഗ്യം തനിക്കു ഉണ്ടായില്ല കൊല്ലം തുളസി പറയുന്നു.