ചേട്ടനെ A പടത്തില്‍ കണ്ടല്ലോ.. ഷക്കീലേടേതില്‍! ചോദ്യങ്ങള്‍ക്ക് കലക്കന്‍ മറുപടിയുമായി കൂട്ടിക്കല്‍ ജയചന്ദ്രന്‍

മിമിക്രി ആര്‍ട്ടിസ്റ്റായും അവതാരകനായും നടനായും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതമായ മുഖമാണ് കൂട്ടിക്കല്‍ ജയചന്ദ്രന്റേത്. 2001 ല്‍ പുറത്തിറങ്ങിയ രാസലീല എന്ന ചിത്രത്തിലൂടെയാണ് താരം സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ഇപ്പോഴിതാ കൂട്ടിക്കല്‍ ജയചന്ദ്രന്റെ സോഷ്യല്‍…

മിമിക്രി ആര്‍ട്ടിസ്റ്റായും അവതാരകനായും നടനായും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതമായ മുഖമാണ് കൂട്ടിക്കല്‍ ജയചന്ദ്രന്റേത്. 2001 ല്‍ പുറത്തിറങ്ങിയ രാസലീല എന്ന ചിത്രത്തിലൂടെയാണ് താരം സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ഇപ്പോഴിതാ കൂട്ടിക്കല്‍ ജയചന്ദ്രന്റെ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. ‘രാസലീല’ അതാണെന്റെ ആദ്യ ചിത്രമെന്ന് ഒത്തിരി സന്തോഷത്തോടെ നൂറിടത്ത് പറഞ്ഞ് കഴിഞ്ഞതാണ്..

ഷക്കീലയുടെ കൂടെ തന്നെയാണ് ഞാന്‍ അഭിനയിച്ചത്.. എന്നും അത് ഒളിഞ്ഞും മറഞ്ഞും ഇപ്പോഴും പറയുന്നവര്‍ക്കുള്ള മറുപടിയായി കൂട്ടിക്കല്‍ ജയചന്ദ്രന്‍ കുറിച്ചു, ഇനി എന്നെക്കൊണ്ട് പറയിക്കരുത്.. എന്നും അദ്ദേഹം ഫേസ്ബുക്കില്‍ ഷക്കീലയോടൊപ്പമുള്ള ഫോട്ടോകള്‍ പങ്കുവെച്ച് പറഞ്ഞു, ഞാന്‍ മിണ്ടാതെ, ഉരിയാടാതെ വച്ചിരിക്കുന്ന രഹസ്യമാണ് അത് വിളിച്ച് പറഞ്ഞാല്‍, ദുരഭിമാനവെയ്റ്റ് കൊണ്ട് ഞാന്‍ സ്വയം കഷായം ഉണ്ടാക്കി, അതില്‍ തുരിശ് ചേര്‍ത്ത് കുടിച്ച് തൂങ്ങിമരിക്കും അപ്പോള്‍ ആദരാജ്ഞലികള്‍ ഫോട്ടോ ഇട്ട് വൈയറിലാകാംന്ന് കരുതി ഇപ്പോഴും; ‘ചേട്ടനെ ഏ പടത്തില്‍ കണ്ടല്ലോ’, ‘ഷക്കീലേടേതില്‍(സിനിമയില്‍) കണ്ടല്ലോ’ എന്നൊക്കെ പറഞ്ഞ് ക്ഷീണിക്കുന്ന കുറെയണ്ണത്തിനെ കാണുന്നു..

‘രാസലീല’ അതാണെന്റെ ആദ്യ ചിത്രമെന്ന് ഒത്തിരി സന്തോഷത്തോടെ നൂറിടത്ത് പറഞ്ഞ് കഴിഞ്ഞതാണ്.. ഇനി എന്നെക്കൊണ്ട് പറയിക്കരുത്…എന്നാണ് നടന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് കുറിച്ചിരിക്കുന്നത്. 2001 മുതല്‍ സിനിമാ ലോകത്ത് സജീവമായ താരം, ചാന്ത്‌പൊട്ട്, മൈ ബോസ്സ്, മെമ്മറീസ്, ദൃശ്യം, ലൈഫ് ഓഫ് ജോസൂട്ടി, രക്ഷാധികാരി ബൈജു ഒപ്പ്, നാരദന്‍, തുടങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പത്തൊന്‍പതാം നൂറ്റാണ്ട് ആയിരുന്നു കൂട്ടിക്കല്‍ ജയചന്ദ്രന്‍ അഭിനയിച്ച് പുറത്തിറങ്ങിയ ഏറ്റവും ഒടുവിലത്തെ ചിത്രം.