Categories: Current Affairs

മൂന്ന് പതിറ്റാണ്ട് മുമ്പ് മകള്‍ മരിച്ചു, 37 വര്‍ഷങ്ങള്‍ക്കിപ്പുറം അതേസ്ഥലത്ത് അച്ഛനും ദാരുണാന്ത്യം

മൂന്ന് പതിറ്റാണ്ട് മുമ്പ് മകള്‍ അപകടത്തില്‍ മരണപ്പെട്ട അതേ സ്ഥലത്തുവെച്ച് അച്ഛനും ദാരുണാന്ത്യം. കോട്ടയം തെള്ളകം ഹോളിക്രോസ് സ്‌കൂളിന് സമീപം താമസിക്കുന്ന എംകെ ജോസഫ് മ്യാലിലാണ്(77) കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസിടിച്ച് മരണപ്പെട്ടത്.

സ്‌കൂട്ടറില്‍ സഞ്ചരിക്കവേയാണ് അപകടം. സംക്രാന്തി ലിറ്റില്‍ ഫ്ളവര്‍ കത്തോലിക്ക പള്ളിയുടെ സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. 37 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ജോസഫിന്റെ മകള്‍ നാലു വയസ്സുകാരി ജോയ്സ് ഇതേ സ്ഥലത്ത് വച്ചാണ് അപകടത്തില്‍ മരണപ്പെട്ടത്.

പള്ളിയുടെ എതിര്‍വശത്തുള്ള പൂക്കടയില്‍ നിന്ന് പൂ വാങ്ങി റോഡ് മുറിച്ചു കടക്കുമ്പോഴായിരുന്നു കുഞ്ഞു ജോയ്സിനെ വിധി കവര്‍ന്നത്. സ്വന്തം ലോഡ്ജിലേക്ക് പോകുന്ന വഴിയാണ് കെഎസ്ആര്‍ടിസി ബസിന്റെ രൂപത്തില്‍ ജോസഫിന്റെ ജീവനും നഷ്ടമായത്. റിട്ടയേര്‍ഡ് സര്‍വ്വേ സൂപ്രണ്ടും ജോയ്സ് ലോഡ്ജ് ഉടമയുമായിരുന്നു മരണപ്പെട്ട ജോസഫ്.

Anu