കോട്ടയം നസീർ ഹോസ്പിറ്റലിൽ, പ്രാർത്ഥനോയോട് ആരാധകർ 

ഹാസ്യതാരം കോട്ടയം നസീർ നെഞ്ച് വേദനയെ തുടർന്നു ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ശാരീരിക അസ്വസ്‌ഥ കാരണം ഹോസ്പിറ്റലിൽ എത്തിച്ച താരത്തെ തുടർന്നു ആന്റിജിയോഗ്രാം പരിശോധനക്ക് വിധേയനാക്കി. താരം ഇപ്പോൾ  ഐ സി യു…

ഹാസ്യതാരം കോട്ടയം നസീർ നെഞ്ച് വേദനയെ തുടർന്നു ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ശാരീരിക അസ്വസ്‌ഥ കാരണം ഹോസ്പിറ്റലിൽ എത്തിച്ച താരത്തെ തുടർന്നു ആന്റിജിയോഗ്രാം പരിശോധനക്ക് വിധേയനാക്കി. താരം ഇപ്പോൾ  ഐ സി യു വിൽ കഴിയുക ആണെന്നും, ഇപ്പോൾ ആരോഗ്യ നില തൃപ്തികരം ആണെന്നും ഡോക്ടർമാർ പറയുന്നു. മിനിസ്ക്രീനിലും, ബിഗ്‌സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിന്ന നടൻ ആണ് കോട്ടയം നസീർ.

കോട്ടയം തൊള്ളകത്തുള്ള ആശുപത്രിയിൽ ആണ് താരത്തെ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം സുബി മരിച്ചപ്പോൾ താരം അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. സിനിമയിൽ അഭിനയിക്കുന്നതിൽ കൂടുതലും താരം വിദേശത്തു നിരവധി സ്റ്റേജുകളിൽ പ്രോഗ്രമുകൾ നടത്തിയിരുന്നു. നടൻ ഇതിനോടകം 50 ൽ കൂടുതൽ ചിത്രങ്ങൾ ചെയ്യ്തു കഴിഞ്ഞു. അഭിനയം മാത്രമല്ല ചിത്ര രചനയിലും തന്റെ പ്രാവണ്യം താരം തെളിയിച്ചിട്ടുണ്ട്.

മിമിക്രിക്കുള്ള കേരള കലാസാഹിത്യ അവാർഡും താരം കരസ്ഥമാക്കിയിട്ടുണ്ടു. മിമിക്രിയിൽ മോർഫിങ് എന്ന പരുപാടി കൊണ്ട് വന്നതും കോട്ടയം നസീർ ആയിരുന്നു, ഇപ്പോൾ താരത്തിന്റെ ഈ ഒരു ദുഃഖത്തിൽ ആരാധകർ പ്രാർത്ഥനയോടു നില്കുകയാണ്.