‘കൊച്ചാള്‍’ സിനിമ എന്തുകൊണ്ട് പ്രമോട്ട് ചെയ്തില്ല..? വിശദീകരണവുമായി നടന്‍ കൃഷ്ണ ശങ്കര്‍ രംഗത്ത്!

ശ്യാം മോഹന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് കൊച്ചാള്‍. കൃഷ്ണ ശങ്കറിനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ സിനിമയില്‍ മലയാളത്തിലെ മറ്റ് പ്രമുഖ നടന്മാരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തി. കണ്ടവരെല്ലാം മികച്ച അഭിപ്രായം പങ്കുവെയ്ക്കുന്ന സിനിമ എന്തുകൊണ്ട് വേണ്ട രീതിയില്‍ പ്രമോട്ട് ചെയ്ത് ആളുകളിലേക്ക് എത്തിച്ചില്ല എന്ന പ്രേക്ഷകരുടെ ചോദ്യത്തിന് ഇപ്പോള്‍ മറുപടിയുമായി എത്തിയിരിക്കുകയാണ് കൃഷ്ണ.

സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഈ സിനിമയ്ക്ക് വേണ്ട രീതിയിലുള്ള പ്രമോഷന്‍ കൊടുത്തില്ല എന്നാണ് ചിലരില്‍ നിന്ന് വരുന്ന ആരോപണം. ഈ കാര്യം വായിച്ച് നടന്‍ തന്നെയാണ് സത്യാവസ്ഥ വെളിപ്പെടുത്തിയത്. സിനിമ ഇഷ്ടപ്പെട്ടത് കൊണ്ടാണ് ആളുകള്‍ ഇങ്ങനെ പറയുന്നത് എന്ന് മനസ്സിലായി.. നല്ലൊരു സിനിമ എല്ലാവരിലേക്കും എത്തിയില്ല എന്ന നിരാശയാണ് ഇത്തരം ചോദ്യങ്ങള്‍ക്കും പോസ്റ്റുകള്‍ക്കും കാരണം, പക്ഷേ, ഞങ്ങള്‍ മാക്‌സിമം ഈ സിനിമ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നാണ് കൃഷ്ണ പറയുന്നത്.

ഇപ്പോഴും അതിന് വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നിട്ടും എന്തുകൊണ്ടാണ് നിങ്ങളിലേക്ക് ഇത് എത്താത്തത് എന്താണെന്ന് മനസ്സിലാവുന്നില്ലെന്നാണ് താരം പറയുന്നത്. 3 വര്‍ഷത്തെ ഞങ്ങളുടെ പ്രതീക്ഷയും പ്രയത്‌നവുമാണ് ഈ സിനിമ. സിനിമ കണ്ട പ്രേക്ഷകര്‍ ഒന്ന് മനസ്സ് വെച്ചാല്‍ ഈ സിനിമ കാണാത്തവരിലേക്കും എത്തിക്കാന്‍ സഹായകമാവും എന്നും നടന്‍ തന്റെ ഔദ്യോഗിക പേജില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. കാരണം, ഇതൊരു നല്ല സിനിമയാണ്.

കുടുംബ സമേതം മറ്റുള്ളവര്‍ നല്ലതാണെന്ന് പറയുന്നു എങ്കില്‍ പോയി കാണാന്‍ തീര്‍ച്ചയായും ശ്രമിക്കണം. ഞാന്‍ നായകന്‍ ആയതുകൊണ്ട് മാത്രാം പറയുന്നത് അല്ല, ഇതൊരു ചെറിയ സിനിമയാണ്.. ചെറിയ നല്ല സിനിമകള്‍ ചിലപ്പോള്‍ മാത്രമാണ് സംഭവിക്കുന്നത് എന്നും കൃഷ്ണ ശങ്കര്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.

Previous article‘എന്നെപ്പോലും ഞെട്ടിച്ച ഒരു സംഭവം ഉണ്ടായിട്ടുണ്ട്, കണ്ണുകള്‍ കണ്ട് മാത്രം എന്നെ തിരിച്ചറിഞ്ഞവരുണ്ട്’ ലിയോണ
Next articleവിവാഹം കഴിഞ്ഞതോടെ ചില സുപ്രധാന തീരുമാനങ്ങളെടുത്ത് നയന്‍താര..! ആരാധകര്‍ നിരാശയില്‍!!