ഒറ്റപ്പെടൽ തോന്നി തുടങ്ങിയപ്പോൾ ആണ് ഞാൻ പാചക പരീക്ഷണങ്ങൾ ഒക്കെ തുടങ്ങിയത്

രണ്ടു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിരവധി വാർത്തകൾ ആണ് നവ്യ നായരുടേത് ആയി പുറത്ത് വരുന്നത്. സച്ചിൻ സാവന്തുമായി ഉള്ള നവ്യയുടെ ബന്ധത്തെ ചോദ്യം ചെയ്യാൻ നവ്യയെ ഇ ടി വിളിപ്പിച്ചതിന് പിന്നാലെ ആണ്…

രണ്ടു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിരവധി വാർത്തകൾ ആണ് നവ്യ നായരുടേത് ആയി പുറത്ത് വരുന്നത്. സച്ചിൻ സാവന്തുമായി ഉള്ള നവ്യയുടെ ബന്ധത്തെ ചോദ്യം ചെയ്യാൻ നവ്യയെ ഇ ടി വിളിപ്പിച്ചതിന് പിന്നാലെ ആണ് നവ്യ വാർത്തകളിൽ നിറയാൻ തുടങ്ങിയത്. നവ്യയുമായി താൻ ഡേറ്റിങ്ങിൽ ആണെന്ന് സച്ചിൻ സാവന്ത് പറഞ്ഞു എന്നൊക്കെയുള്ള വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്. നിരവധി വാർത്തകൾ ആണ് ഈ രണ്ടു ദിവസത്തിനുള്ളിൽ വന്നത്. എന്നാൽ സച്ചിനുമായി തനിക്കും തന്റെ കുടുംബത്തിനും സൗഹൃദം മാത്രമാണ് ഉള്ളത് എന്നും അതിൽ കവിഞ്ഞു മറ്റൊരു ബന്ധവും തങ്ങൾക്കിടയിൽ ഇല്ല എന്നും നവ്യയും മൊഴി നൽകിയിരുന്നു.

അതെ സമയം നവ്യയുടെ ഒരു അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. വിവാഹ ശേഷമുള്ള ജീവിതത്തിനെ കുറിച്ച് നവ്യ പറഞ്ഞ കാര്യങ്ങൾ ആണ് പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നത്. എന്റെ കൂട്ടുകാർ എല്ലാം വിവാഹം കഴിച്ചതോടെ ആണ് എനിക്കും വിവാഹം കഴിക്കണം എന്ന തോന്നൽ വന്നത്. അത് മാത്രമല്ല, തന്റെ പതിനഞ്ചാം വയസ്സിൽ സിനിമയിൽ വന്ന ആൾ ആണ് താൻ. ഇരുപത്തിനാല് വയസ്സ് ആയപ്പോഴേക്കും അഭിനയിച്ച് താനും കുഴഞ്ഞിരുന്നു. ഒരു മാറ്റം വേണമെന്ന് തോന്നിയപ്പോൾ ആണ് വിവാഹം കഴിക്കാം എന്ന് തീരുമാനിച്ചത്. അത് പൂർണ്ണമായും എന്റെ തീരുമാനം തന്നെ ആയിരുന്നു.

അത് വരെ ഇൻഡിപെൻഡന്റ് ആയി ഞാൻ ഒന്നും ചെയ്തിരുന്നില്ല. എല്ലാത്തിനും അച്ഛനെയും അമ്മയെയും ആശ്രയിച്ചിരുന്നു. എന്നാൽ വിവാഹത്തിന് ശേഷമാണു ഞാൻ ഇൻഡിപെൻഡന്റ് ആയി എന്തെങ്കിലും ഒക്കെ ചെയ്യാൻ തുടങ്ങിയത്. വിവാഹം കഴിഞ്ഞ ആദ്യ നാളുകൾ ഭയങ്കര കളർഫുൾ ആയിരുന്നു. എന്നാൽ സന്തോഷേട്ടന് കുറച്ച് കഴിഞ്ഞപ്പോഴേക്കും തിരക്കുകൾ ആയി തുടങ്ങി. അത് വരെ തിരക്കുകളിൽ മാത്രം ജീവിച്ച ഞാൻ പെട്ടന്ന് ഒറ്റപ്പെട്ടത് പോലെ തോന്നി. ഒറ്റപ്പെടൽ തോന്നി തുടങ്ങിയപ്പോൾ ആണ് പാചക പരീക്ഷണങ്ങൾ ഒക്കെ ചെയ്ത് തുടങ്ങിയത് എന്നും നവ്യ പറഞ്ഞ്.