നഷ്ടപ്പെട്ട സ്വാഭിമാന തിരിച്ചു കിട്ടി!!! ആദ്യ കര്‍വ്വാചൗത്ത് ആഘോഷിച്ച് ക്ഷമ

ക്ഷമ ബിന്ദു എന്ന യുവതി സ്വയം വിവാഹം നടത്തി വാര്‍ത്തകളിലിടം നേടിയയാളാണ്. ഗുജറാത്തുകാരിയാണ് ഇരുപത്തിനാലുകാരിയായ ക്ഷമ. സോളോഗമിയെ ആദ്യമായി പരിചയപ്പെടുത്തുന്നതും ക്ഷമയുടെ തീരുമാനം കേട്ടതോടെയാണ്. തന്റെ സ്വയം വിവാഹം വളരെ ആഘോഷമായിട്ട് തന്നെയാണ് ക്ഷമ…

ക്ഷമ ബിന്ദു എന്ന യുവതി സ്വയം വിവാഹം നടത്തി വാര്‍ത്തകളിലിടം നേടിയയാളാണ്. ഗുജറാത്തുകാരിയാണ് ഇരുപത്തിനാലുകാരിയായ ക്ഷമ. സോളോഗമിയെ ആദ്യമായി പരിചയപ്പെടുത്തുന്നതും ക്ഷമയുടെ തീരുമാനം കേട്ടതോടെയാണ്. തന്റെ സ്വയം വിവാഹം വളരെ ആഘോഷമായിട്ട് തന്നെയാണ് ക്ഷമ നടത്തിയത്. ഇപ്പോഴിതാ ആദ്യമായി കര്‍വാ ചൗത് ആഘോഷിച്ചതിന്റെ സന്തോഷചിത്രവും പങ്കുവച്ചിരിക്കുകയാണ് ക്ഷമ.

മനോഹരമായ ചിത്രം പങ്കുവച്ചിട്ടുണ്ട് ക്ഷമ. ‘ഇന്ന് കര്‍വ്വാചൗത്തില്‍ എന്റെ പ്രതിബിംബം തന്നെ കണ്ടപ്പോള്‍ നഷ്ടപ്പെട്ട സ്വാഭിമാനമാണ് എനിക്ക് തിരിച്ചു കിട്ടിയത്.’- എന്നാണ് ചിത്രം പങ്കുവച്ച് ക്ഷമ കുറിച്ചത്.

പ്രണയവും വിവാഹവും ആണിനും പെണ്ണിനുമിടയില്‍ മാത്രമുള്ളതാണെന്ന ചിന്താഗതികളെ പൊളിച്ചടുക്കി ജീവിച്ചുകാണിക്കുകയാണ് ക്ഷമ സ്വന്തം ജീവിതത്തിലൂടെ. സമൂഹത്തില്‍ വിവാഹം കഴിക്കുന്നുവെങ്കില്‍ അത് ഏറ്റവും ഇഷ്ടപ്പെടുന്ന ഒരാളെയാകണമെന്നും താന്‍ ജീവിതത്തില്‍ ഏറ്റവുമിഷ്ടപ്പെടുന്ന വ്യക്തി താന്‍ തന്നെയാണെന്നും ഉറക്കെ വിളിച്ചു പറഞ്ഞാണ് അവള്‍ സ്വയം ജീവിതം തിരഞ്ഞെടുത്തത്.

മെഹന്ദിയണിഞ്ഞ് ഹല്‍ദിയാഘോഷിച്ച് കഴിഞ്ഞ ജൂണിലായിരുന്നു ആര്‍ഭാടപൂര്‍വ്വം ക്ഷമ സോളോഗമി നടത്തിയത്. ശേഷം ഹമിമൂണ്‍ യാത്രയും ക്ഷമ നടത്തിയിരുന്നു. ഇന്ത്യയിലെ ആദ്യത്തെ സോളോഗമി വിവാഹമായിരുന്നു.

അവനവനോട് പ്രണയം തോന്നി, അവനവനെ ഇണയായി തിരഞ്ഞെടുക്കുന്നതിനെയാണ് സോളോഗമി എന്നു പറയുന്നത്. സ്വയം വിവാഹം ചെയ്തതിലൂടെ തന്നോട് തന്നെയുള്ള ആദരവ് വെളിവായെന്നാണ് ക്ഷമ പറഞ്ഞിരുന്നു.