‘ഷാജി കൈലാസ് ഏറ്റെടുത്തപ്പോഴേ തോന്നി എന്തേലും ഗിമിക്‌സ് കേറ്റി അലമ്പു ആകുമെന്ന്’

പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തുന്ന ‘കാപ്പ’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. പൃഥ്വിരാജിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. കടുവ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജ്- ഷാജി കൈലാസ് കോമ്പോ ഒന്നിച്ച ചിത്രം…

പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തുന്ന ‘കാപ്പ’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. പൃഥ്വിരാജിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. കടുവ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജ്- ഷാജി കൈലാസ് കോമ്പോ ഒന്നിച്ച ചിത്രം കൂടിയാണിത്.

ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു ഫെയ്‌സ്ബുക്ക് കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. സിനിമ ആക്കിയാല്‍ ഒരു ഗാങ്‌സറ്റര്‍ ക്ലാസിക്ക് ആവേണ്ടിയിരുന്ന കഥയായിരുന്നു ശങ്കുമുഖി .. ഷാജി കൈലാസ് ഏറ്റെടുത്തപ്പോഴേ തോന്നി എന്തേലും ഗിമിക്‌സ് കേറ്റി അലമ്പു ആകുമെന്ന് .. പ്രതീക്ഷിച്ച പോലെ ഒരു ക്ലാസിക് ആക്കാവുന്ന കഥയിലേക്ക് നായകന്‍ ഗ്യാങ് ഉണ്ടായിട്ടും മാറ്റി നിര്‍ത്തി ഒറ്റക്ക് പോയി കൂള്‍ ആയി ഗുണ്ടകളെ അടിച്ചിടുന്ന സീന്‍ ഒക്കെ ?? നരസിംഹം മുതലേ ഉള്ള വച്ചു ഊരലും കാലിന്റെ ഷോട്ടും ഒക്കെ .. ?? നായകനെ ഓവര്‍ ബിംബവല്‍ക്കരിക്കുന്ന പഴഞ്ചന്‍ സ്റ്റൈല്‍ തന്നെ എടുത്തു ഈ കഥയിലേക്ക് ഇട്ടു ഇനി it will only make less of a classic ..
സ്‌പോയിലര്‍ പൃഥ്വിരാജ് കൂള്‍ ആയി ഗുണ്ടകളെ അടിച്ചിടാന്‍ പോകുമ്പോള്‍ , നോവലില്‍ ഒറ്റക്ക് ആയി പോയ പേടിയില്‍ ജീവനും കൊണ്ട് ഓടി പോകുന്ന കോട്ട മധുവിനെ ആണ് ഓര്‍മ വരുന്നത് ..
പട്ടചാരായം ഒഴിച്ചു നാറ്റിച്ചു .. ഇനി എന്തൊക്കെ ഷാജി ഗിമിക്‌സ് കാണേണ്ടി വരും എന്ന് കാത്തിരിക്കാമെന്ന് പറഞ്ഞാണ് അജിത്ത് മേനോന്‍ മൂവീ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നത്.

അതേസമയം അപര്‍ണ ബാലമുരളി ആണ് ചിത്രത്തിലെ നായിക. ആസിഫ് അലിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജി ആര്‍ ഇന്ദുഗോപന്‍ എഴുതിയ ‘ശംഖുമുഖി’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഇന്ദു ഗോപന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ജിനു എബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ്, ദിലീഷ് നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തിയറ്റര്‍ ഓഫ് ഡ്രീംസ്, ഫെഫ്കെ റൈറ്റേഴ്സ് യൂണിയന്റെ സഹകരണത്തിലാണ് ചിത്രം നിര്‍മിക്കുന്നത്. വേണു സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ച സിനിമ പിന്നീട് ഷാജി കൈലാസ് സംവിധാനം ചെയ്യുക ആയിരുന്നു. തിരുവനന്തപുരമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.