മലയാള സിനിമയുടെ ചരിത്രത്താളുകളിൽ രചിക്കപ്പെട്ട കുഞ്ചക്കോ ബോബൻ എന്ന നടന്റെ ശോഭയാർന്ന നേട്ടങ്ങൾ !!

റൊമാന്റിക് ഹീറോ ആയി കടന്ന് വന്ന് പിന്നീട് Out ആയി പോയവരുണ്ട് , പക്ഷെ തിരിച്ചു വന്നു പ്രതാപത്തോട് കൂടി തന്നെ വർഷങ്ങളോളം നില നിന്നവർ ഇല്ല.. യുവാക്കളുടെ ഇടയിൽ തരംഗം സൃഷ്ടിച്ച നടന്മാരുണ്ട്,…

റൊമാന്റിക് ഹീറോ ആയി കടന്ന് വന്ന് പിന്നീട് Out ആയി പോയവരുണ്ട് , പക്ഷെ തിരിച്ചു വന്നു പ്രതാപത്തോട് കൂടി തന്നെ വർഷങ്ങളോളം നില നിന്നവർ ഇല്ല.. യുവാക്കളുടെ ഇടയിൽ തരംഗം സൃഷ്ടിച്ച നടന്മാരുണ്ട്, പക്ഷെ ഇങ്ങേരോളം തരംഗം സൃഷ്ടിച്ചവർ ഇല്ല.. ഇൻഡസ്ട്രിയൽ ഹിറ്റ് അടിച്ച നായകന്മാർ ഉണ്ട്, പക്ഷെ അത് ആദ്യ സിനിമയിലൂടെ നേടിയവരില്ല.. പെൺകുട്ടികളെ ഫാൻസ്‌ ആക്കിയ ഒരുപാട് നടന്മാർ ഉണ്ട്, പക്ഷെ ഒരു കാലഘട്ടത്തിലെ യുവതികളെ മുഴവനും കയ്യിലെടുത്ത മറ്റൊരു നടനുമില്ല.. മലയാള സിനിമയിൽ ഡാൻസ് കളിക്കുന്ന നായകനടന്മാരുണ്ട്, പക്ഷെ ഇങ്ങേർക്ക് മുകളിൽ ഡാൻസ് കളിക്കുന്നവരില്ല..

kunjakko-boban-love

ഇതൊക്കെ മലയാള സിനിമയുടെ ചരിത്രത്താളുകളിൽ രചിക്കപ്പെട്ട കുഞ്ചക്കോ ബോബൻ എന്ന നടന്റെ ശോഭയാർന്ന നേട്ടങ്ങൾ.. പക്ഷെ തനിക്ക് നേടാൻ കഴിയാതെ പോയ ചിലതുണ്ട്, ചെയ്യാൻ കഴിയാതെ പോയ ചിലതുണ്ട്, ചെയ്യാൻ കഴിയില്ല എന്ന് പറഞ്ഞ ചിലതുണ്ട്..അതൊക്കെ ഒന്ന് പയറ്റാനും, ചിലതൊക്കെ ഒന്ന് പരീക്ഷിക്കാനും ഉള്ള ഓട്ടത്തിൽ ആണ് ആളിപ്പോൾ.. തന്റെ താരമൂല്യത്തിനും, താരപദവിക്കും, സേഫ് സോൺ കഥാപാത്രങ്ങൾക്കും രണ്ടാം സ്ഥാനം നൽകി പുതിയ പരീക്ഷണങ്ങളുമായി കുഞ്ചാക്കോ ബോബൻ തന്റെ യാത്ര തുടരുന്നു..