നറുമുഖയെ നറുമുഖയെ എന്ന ഗാനത്തിന് ചുവട് വെച്ച് നടി അപർണ്ണ ബാലമുരളി !!

മലയാളത്തിൽ മുൻ നിര നായികമാരിൽ ഒരാൾ ആണ് അപർണ്ണ ബാലമുരളി. മഹേഷിന്റെ പ്രതികാരം എന്ന ഫഹദ് ഫാസിൽ ചിത്രത്തിൽ കൂടിയാണ് താരം തന്റെ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ ചിത്രത്തിൽ തന്നെ മികച്ച പ്രേക്ഷക ശ്രദ്ധയും…

മലയാളത്തിൽ മുൻ നിര നായികമാരിൽ ഒരാൾ ആണ് അപർണ്ണ ബാലമുരളി. മഹേഷിന്റെ പ്രതികാരം എന്ന ഫഹദ് ഫാസിൽ ചിത്രത്തിൽ കൂടിയാണ് താരം തന്റെ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ ചിത്രത്തിൽ തന്നെ മികച്ച പ്രേക്ഷക ശ്രദ്ധയും അഭിപ്രായവും നേടാൻ താരത്തിന് കഴിഞ്ഞു. അതിന് ശേഷം നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് അവസരം ലഭിച്ചു. മലയാളത്തിന് പുറമെ തമിഴിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. അടുത്തിടെ തമിഴിൽ റിലീസ് ആയ സുരൈരെ പോട്ടര് എന്ന ചിത്രത്തിൽ നായികയായി അരങ്ങേറ്റം കുറിച്ചതോടെ താരത്തിന്റെ താരപദവിയും കുത്തനെ കൂടി. മികച്ച അഭിപ്രായം ആണ് താരത്തിന്റെ ആദ്യ തമിഴ് ചിത്രത്തിന്ലഭിച്ചത് . ചിത്രത്തിലെ താരത്തിന്റെ അഭിനയത്തിന് നിരവധി പ്രേക്ഷക പ്രശംസയും ലഭിച്ചിരുന്നു.

ഇപ്പോഴിതാ, നറുമുഖയെ നറുമുഖയെ എന്ന ഗാനരംഗത്തിന് ഒരു കവർ വേർഷൻ ഒരുക്കിയിരിക്കുകയാണ് നടി അപർണ ബാലമുരളി. അഞ്ജലി വാര്യർ ആലപിക്കുന്ന ഗാനത്തിനൊപ്പം അപർണ ചുവടുവയ്ക്കുകയാണ്. ഗാനരംഗത്ത് വീണ വായിക്കുന്നത് അപർണയുടെ അച്ഛനായ ബലമുരളിയാണ്. പാട്ടിലും നൃത്തത്തിലും അഭിനയത്തിലും ഒരുപോലെ തിളങ്ങുന്ന അപർണയുടെ ഈ നൃത്തവിഡിയോയും ശ്രദ്ധേയമാകുകയാണ്.