മഞ്ജുവിന്റെ രണ്ടാം വരവിനെ ദിലീപ് ശരിക്കും ഭയപ്പെട്ടിരുന്നു

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരൻ ആയ താരമാണ് ദിലീപ്. വർഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ ജനപ്രീയ നായകനായി തിളങ്ങുന്ന നടൻ കൂടിയാണ് ദിലീപ്. പ്രേക്ഷകർക്ക് പ്രീയപ്പെട്ട സിനിമകളിൽ മുൻ പന്തിയിൽ തന്നെയാണ് എന്നും മലയാളത്തിൽ ദിലീപ്…

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരൻ ആയ താരമാണ് ദിലീപ്. വർഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ ജനപ്രീയ നായകനായി തിളങ്ങുന്ന നടൻ കൂടിയാണ് ദിലീപ്. പ്രേക്ഷകർക്ക് പ്രീയപ്പെട്ട സിനിമകളിൽ മുൻ പന്തിയിൽ തന്നെയാണ് എന്നും മലയാളത്തിൽ ദിലീപ് ചിത്രങ്ങളുടെ സ്ഥാനം. ഈ പറക്കും തളികയും, പഞ്ചാബി ഹൗസും മീശമാധവനും എല്ലാം അതിന്റെ ഉദാഹരണങ്ങൾ ആണ്. നൂറിലധികം സിനിമകളിൽ ആണ് താരം ഇതിനോടകം അഭിനയിച്ചത്. എന്നാൽ വ്യക്തി ജീവിതത്തിൽ ഉണ്ടായ ചില സംഭവങ്ങൾ കാരണം ചില വിമർശനങ്ങൾ ആരാധകരിൽ നിന്ന് താരം നേരിട്ടിരുന്നു.

Kunchackoboban001-(1)

ഈ അവസരത്തിൽ മഞ്ജുവിന്റെ തിരിച്ച് വരവ് ചിത്രമായ ഹൗ ഓൾഡ് ആർ യു വിൽ അഭിനയിക്കുന്ന സമയത്ത് തനിക്ക് ഉണ്ടായ ചില അനുഭവങ്ങൾ തുറന്നു പറഞ്ഞിരിക്കുകയാണ് ചിത്രത്തിൽ നായകനായി അഭിനയിച്ച കുഞ്ചാക്കോ ബോബൻ. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ഹൗ ഓൾഡ് ആർ യു സിനിമയുടെ ചിത്രീകരണം നടക്കാനിരിക്കുന്ന സമയം. ഞാൻ റോഷൻ ആൻഡ്‌റോസിന് സിനിമയിൽ അഭിനയിക്കാൻ ഡേറ്റ് കൊടുത്ത് കഴിഞ്ഞ ഒരു ദിവസം രാത്രി ദിലീപ് എന്നെ വിളിച്ചു. ആദ്യമൊക്കെ നോർമലായി സംസാരിച്ചു. പിന്നീട് സിനിമയെ കുറിച്ച് കാര്യങ്ങൾ അന്വേഷിച്ചു.

പിന്നീട് ഈ സിനിമയിൽ ഞാൻ അഭിനയിക്കരുത് എന്ന തരത്തിൽ സംസാരിച്ചു. ഡയറക്റ്റ് ആയിട്ട് പറഞ്ഞില്ലെങ്കിലും ഇൻ ഡയറക്റ്റ് ആയിട്ടു ആ കാര്യം പറഞ്ഞു. അപ്പോൾ ഞാൻ പറഞ്ഞത് ഞാൻ ഡേറ്റ് കൊടുത്തത് മഞ്ജു വാര്യർക്ക് അല്ല, റോഷൻ ആൻഡ്രൂസിനു ആണെന്നും അതിലെ നായികയെ തീരുമാനിക്കുന്നതും അദ്ദേഹം തന്നെ ആണെന്നും താൻ പറഞ്ഞു എന്നുമാണ് കുഞ്ചാക്കോ ബോബൻ പറയുന്നത്. മഞ്ജുവിന്റെ തിരിച്ച് വരവിനെ ദിലീപ് പേടിച്ചിരുന്നു എന്നും അത് കൊണ്ടാണ് കുഞ്ചാക്കോ ബോബനെ വിളിച്ച് അങ്ങനെ പറഞ്ഞത് എന്നും ആണ് ആരാധകർ ഇപ്പോൾ പറയുന്നത്.