ബിജു പൗലോസ് വീണ്ടുമെത്തുന്നു;ആക്ഷൻ ഹീറോ ബിജു 2 വരുന്നു

ബിജു പൗലോസ് എന്ന പോലീസ് ഓഫിസറായി നിവിൻ പോളി എത്തിയ സൂപ്പർഹിറ്റ് ചിത്രമാണ് ആക്ഷൻ ഹീറോ ബിജു. 2016ൽ ഏബ്രിഡ് ഷൈൻ – നിവിൻ പോളി കൂട്ടുകെട്ടിൽ റിയലിസ്റ്റിക് പൊലീസ് സിനിമയായി എത്തിയ ആക്ഷൻ…

ബിജു പൗലോസ് എന്ന പോലീസ് ഓഫിസറായി നിവിൻ പോളി എത്തിയ സൂപ്പർഹിറ്റ് ചിത്രമാണ് ആക്ഷൻ ഹീറോ ബിജു. 2016ൽ ഏബ്രിഡ് ഷൈൻ – നിവിൻ പോളി കൂട്ടുകെട്ടിൽ റിയലിസ്റ്റിക് പൊലീസ് സിനിമയായി എത്തിയ ആക്ഷൻ ഹീറോ ബിജുവിന്റെ രണ്ടാം ഭാഗം പ്രീ പ്രൊഡക്ഷൻ ജോലികൾ തുടങ്ങാൻ ഒരുങ്ങി അണിയറപ്രവർത്തകർ.

നിവിന്റെ ‘മഹാവീര്യർ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിക്കുന്നതിനൊപ്പമാണ് ‘ആക്ഷൻ ഹീറോ ബിജു 2’നേക്കുറിച്ചുള്ള വിവരങ്ങൾ അണിയറക്കാർ പങ്കിട്ടത്. ആക്ഷൻ ഹീറോ ബിജു2 ജോലികൾ ഉടൻ തുടങ്ങുമെന്നാണ് പുറത്ത് വരുന്നറിപ്പോർട്ട്. നിവിൻ പോളിയുടെ ഉടമസ്ഥതയിലുള്ള പോളി ജൂനിയർ പിക്‌ചേഴ്‌സ് ആണ് സിനിമ നിർമ്മച്ചത്. ഒരു പൊലീസ് സ്റ്റേഷനിൽ നടക്കുന്ന വിവിധ കേസുകളാണ് ചിത്രത്തിന്റെ ഇതിവൃത്തം.


അനു ഇമ്മാനുവൽ ആയിരുന്നു സിനിമയിലെ നായിക. ജോജു ജോർജ്, കലാഭവൻ പ്രചോദ്, അരിസ്റ്റോ സുരേഷ്, രോഹിണി, മേഘനാഥൻ, വിന്ദുജ മേനോൻ തുടങ്ങിയവരും താരനിരയുണ്ടായിരുന്നു ആക്ഷൻ ഹീറോ ബിജു. ശേഖരവർമ്മ രാജാവ്, ഡിയർ സ്റ്റുഡന്റ്‌സ് എന്നിവ സിനിമകൾക്കൊപ്പം ഡിജോ ജോസ് ആന്റണി, ഹനീഫ് അദേനി, ആര്യൻ രമണി ഗിരിജാവല്ലഭൻ എന്നിവർക്കൊപ്പമുള്ള ചിത്രങ്ങൾ ആണ് നിലവിൽ നിവിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്