സിനിമയില്‍ കുഞ്ചാക്കോ ബോബനെ പേടിപ്പെടുത്തുന്ന ഒരേയൊരു കാര്യം ഇതാണ്.. !

തുടക്ക കാലത്ത് സിനിമയില്‍ തന്നെ ഏറ്റവും കുടുതല്‍ പേടിപ്പെടുത്തിയ ഒരു കാര്യത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് പ്രിയപ്പെട്ട നടന്‍ കുഞ്ചാക്കോ ബോബന്‍. ഡബ്ബിംഗിനെ ഏറ്റവും കൂടുതല്‍ പേടിച്ചിരുന്ന ഒരു വ്യക്തിയാണ് ഞാന്‍ എന്നാണ് കുഞ്ചാക്കോ…

തുടക്ക കാലത്ത് സിനിമയില്‍ തന്നെ ഏറ്റവും കുടുതല്‍ പേടിപ്പെടുത്തിയ ഒരു കാര്യത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് പ്രിയപ്പെട്ട നടന്‍ കുഞ്ചാക്കോ ബോബന്‍. ഡബ്ബിംഗിനെ ഏറ്റവും കൂടുതല്‍ പേടിച്ചിരുന്ന ഒരു വ്യക്തിയാണ് ഞാന്‍ എന്നാണ് കുഞ്ചാക്കോ ബോബന്‍ പറഞ്ഞത്. ദ ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. നടന്റെ വാക്കുകളിലേക്ക്.. ഞാന്‍ ഡബ്ബിംഗ് ഏറ്റവും കൂടുതല്‍ പേടിച്ചിരുന്ന ഒരു ആളാണ്.

ഡബ്ബ് ചെയ്യാന്‍ എനിക്ക് ഭയങ്കര പേടിയായിരുന്നു.. എന്റെ ആദ്യത്തെ സിനിമപോലും ഞാന്‍ അല്ല ഡബ്ബ് ചെയ്തിരുന്നത്.. കൃഷ്ണചന്ദ്രന്‍ ചേട്ടനാണ് അത് ഡബ്ബ് ചെയ്തിരുന്നത്. പിന്നീടാണ് എനിക്ക് ഡബ്ബ് ചെയ്യാം എന്നൊരു തോന്നല്‍ സ്വയം വന്ന് തുടങ്ങിയത്.. അങ്ങനെ നക്ഷത്ര താരാട്ട് എന്ന സിനിമ മുതലാണ് ഡബ്ബിംഗ് സ്വയം ചെയ്ത് തുടങ്ങിയത് എന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു. ഡബ്ബിംഗ് ശരിക്കും വളരെ വ്യത്യസ്തമായൊരു കാര്യമാണ്..

കാരണം, അഭിനയിച്ച് കഴിഞ്ഞ് വീണ്ടും ഒരു മുറിയ്ക്ക് അകത്ത് വന്നിട്ട് വീണ്ടും ആ ഇമോഷനും സ്‌റ്റൈലും മറ്റ് എല്ലാ കാര്യങ്ങളും റീക്രിയേറ്റ് ചെയ്യുകയാണ്.. അത് കുറച്ച് പാടുള്ള കാര്യമാണ്.. സിംങ്ക് സൗണ്ടാണ് എനിക്കേറ്റവും ഇഷ്ടം എന്നും അത് വൈറസ് എന്ന സിനിമയില്‍ ചെയ്തത് തന്നെ സ്വയം തന്നെ ഞെട്ടിച്ചു എന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

ലൈവ് റെക്കോര്‍ഡിംഗില്‍ കിട്ടുന്ന സുഖം ഡബ്ബിംഗില്‍ ലഭിക്കില്ല.. സിംങ്ക് സൗണ്ട് ചെയ്ത ശേഷം വീണ്ടും ഒരു സിനിമയ്ക്ക് വേണ്ടി ഞാന്‍ ഡബ്ബ് ചെയ്യാന്‍ സ്റ്റുഡിയോയില്‍ എത്തിയപ്പോള്‍ അത് മറികടക്കുക ഒരുപാട് ബുദ്ധിമുട്ടായിരുന്നു എന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു.