സ്വപ്നം യാഥാര്‍ത്ഥ്യമായി!! ‘പദ്മിനി’യിലൂടെ പിന്നണി ഗായകനായി ചാക്കോച്ചന്‍

മലയാളത്തിന്റെ പ്രിയ നടന്‍ കുഞ്ചാക്കോ ബോബന്‍ ഇനി നടന്‍ മാത്രമല്ല ഗായകന്‍ കൂടിയാണ്. പുതിയ ചിത്ര പദ്മിനിയിലൂടെ പിന്നണി ഗാന രംഗത്തേക്കും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ചാക്കോച്ചന്‍. സെന്ന ഹെഗ്ഡെ കുഞ്ചാക്കോ ബോബനെയും അപര്‍ണ ബാലമുരളി,…

മലയാളത്തിന്റെ പ്രിയ നടന്‍ കുഞ്ചാക്കോ ബോബന്‍ ഇനി നടന്‍ മാത്രമല്ല ഗായകന്‍ കൂടിയാണ്. പുതിയ ചിത്ര പദ്മിനിയിലൂടെ പിന്നണി ഗാന രംഗത്തേക്കും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ചാക്കോച്ചന്‍. സെന്ന ഹെഗ്ഡെ കുഞ്ചാക്കോ ബോബനെയും അപര്‍ണ ബാലമുരളി, മഡോണ സെബാസ്റ്റ്യന്‍, വിന്‍സി അലോഷ്യസ് എന്നിവരെ പ്രധാന കഥാപാത്രമാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പദ്മിനി’.

വിദ്യാധരന്‍ മാസ്റ്ററോടൊപ്പമാണ് ഗാനരംഗത്തേക്കുള്ള ചാക്കോച്ചന്റെ തുടക്കം. ജേക്സ് ബിജോയുടെ സംഗീതത്തില്‍ പുറത്തിറങ്ങിയ ‘ലവ് യു മുത്തേ’ എന്ന ഗാനമാണ് കുഞ്ചാക്കോ ബോബന്‍ ആലപിച്ചത്. വിദ്യാധരന്‍ മാസ്റ്ററും ചാക്കോച്ചനും ചേര്‍ന്നാണ് ഗാനം ആലപിച്ചത്.

‘വിദ്യാധരന്‍ മാസ്റ്ററോടൊപ്പം ഈ മനോഹര ഗാനത്തിന് ശബ്ദം നല്‍കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്. എന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയതിന് ജേക്ക്‌സ് ബിജോയോട് കടപ്പെട്ടിരിക്കുന്നു. സുഹൃത്തുക്കളായ രമേശ് പിഷാരടിയും മഞ്ജു വാര്യറുമാണ് തന്നെ പാടാന്‍ വേണ്ടി പ്രോത്സാഹിപ്പിച്ചത്”, എന്നാണ് സന്തോഷം പങ്കുവച്ച് ചാക്കോച്ചന്‍ കുറിച്ചത്. എല്ലാവര്‍ക്കും ഗാനം ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു ന്നു പറഞ്ഞ് സ്റ്റുഡിയായില്‍ നിന്നുള്ള വീഡിയോയും പങ്കുവച്ചിട്ടുണ്ട്.

‘ലവ് യു മുത്തേ’ എന്ന ഗാനത്തിന് വരികളെഴുതിയത് മനു മന്‍ജിത്താണ്. ഗാനം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. പദ്മിനിയുടെ ടീസറും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

കുഞ്ഞിരാമായണത്തിന്റെ തിരകഥാകൃത്ത് ദീപു പ്രദീപാണ് പദ്മിനിയുടെ തിരകഥാകൃത്ത്. സുവിന്‍ വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. മാളവിക മേനോന്‍, അല്‍ത്താഫ് സലീം, സജിന്‍ ചെറുകയില്‍, ഗണപതി, ആന്ദ് മന്മഥന്‍, സീമ ജി നായര്‍, ഗോകുലന്‍, ജെയിംസ് ഏലിയ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളാവുന്നത്.