പറഞ്ഞു പറ്റിച്ചാണ് എന്നെ ആ സിനിമയിൽ കൊണ്ട് വന്നത് എന്നാൽ അത് ഇത്രത്തോളമാകുമെന്നു പ്രതീഷിച്ചില്ല, കുഞ്ചാക്കോ ബോബൻ 

കഴിഞ്ഞ ദിവസം ആയിരുന്നു നടൻ കുഞ്ചാക്കോ ബോബനെ സ്പെഷ്യൽ ജൂറി അവാർഡ് ലഭിച്ചത്, ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു നടനെ ഈ അവാർഡ് ലഭിച്ചത്. ഇപ്പോൾ ഈ ചിത്രത്തിലേക്കുള്ള തന്റെ…

കഴിഞ്ഞ ദിവസം ആയിരുന്നു നടൻ കുഞ്ചാക്കോ ബോബനെ സ്പെഷ്യൽ ജൂറി അവാർഡ് ലഭിച്ചത്, ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു നടനെ ഈ അവാർഡ് ലഭിച്ചത്. ഇപ്പോൾ ഈ ചിത്രത്തിലേക്കുള്ള തന്റെ കടന്നു വരവിനെ കുറിച്ച് പറയുകയാണ് കുഞ്ചാക്കോ ബോബൻ. ശരിക്കും പറഞ്ഞാൽ എന്നെ ഈ സിനിമയിലേക്ക് പറഞ്ഞു പറ്റിച്ചാണ് അഭിനയിപ്പിക്കാൻ കൊണ്ട് വന്നത് താരം പറയുന്നു.

കാസർകോട് ജില്ലയിലെ ഭാഷയാണ് ഈ സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത്, എന്നാൽ കാസർകോട് ജില്ലയിൽ നിന്നും പുറത്തുള്ള ആളാണ് എന്ന് പറഞ്ഞതുകൊണ്ടാണ് താൻ ഈ സിനിമയിൽ അഭിനയിക്കാൻ എത്തിയത് , അപ്പോൾ അവിടുത്തെ ഭാഷയുടെ ആവശ്യമില്ലല്ലോ, എന്നാൽരതീഷ് ബാലകൃഷ്ണ പിള്ള എന്നോട് ആദ്യം പറഞ്ഞു ഇതൊരു പഴയ കള്ളന്റെ കഥയാണ് അതുകൊണ്ടു ഭാഷ ആവശ്യം വരില്ല എന്നായിരുന്നു.

അതുമാത്രമല്ല ഈ കള്ളൻ പുറത്തുനിന്നും അവിടെ വന്നു താമസിക്കുന്ന ആളാണ് അതുകൊണ്ടു ഭാഷ പഠിക്കേണ്ട എന്നും പറഞ്ഞു, ഒന്നാമത് എനിക്ക് സിങ് സൗണ്ട് ആണ് , അപ്പോൾ ഇതും കേട്ടപ്പോൾ സമാധാനമായി. ഷൂട്ട് തുടങ്ങിയത് ഒരു പാട്ടിന്റെ ഷോട്ടിലാണ് അപ്പോൾ അതിൽ ഒരു കാസർകോട് സ്ലാങ് വരുന്നുണ്ട് എന്ന് പറഞ്ഞു ഞാൻ പറഞ്ഞു കുഴപ്പമില്ല എന്ന്. പാട്ടിന്റെ ഷൂട്ട് കഴിഞ്ഞപ്പോൾ ആണ് അടുത്ത കോടതി സീൻ വരുന്നത്, ഉടൻ അതിലെ ഡയലോഗ് മുഴുവൻ കാസർകോട് സ്ലാങ്, ഞാൻ ഞെട്ടി, അപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു അയ്യോ ആ പാട്ടിൽ കാസർകോട് ഭാഷ പറഞ്ഞില്ലേ അതുകൊണ്ടു ഇനിയും ആ ഭാഷ തന്നെ വേണം ഡയലോഗിൽ എന്ന്, അപ്പോൾ എനിക്ക് മനസിലായി എന്നെ പറ്റിച്ചതാണ്.ദുഷ്ട ഒരു മാതിരി പണിയായി എന്ന് അങ്ങനെയാണ് അതിൽ എത്തിയതും ഇപ്പോൾ അതിനെ അവാർഡ് വാങ്ങാൻ കഴിഞ്ഞതും  ചാക്കോച്ചൻ പറയുന്നു.