കരിയറിന്റെ ഏറ്റവും മോശം സമയത്ത് ആണ് പാപ്പൻ സിനിമയിലേക്ക് ക്ഷണം വരുന്നത്

പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് പ്രീത. മിനിസ്‌ക്രീനിൽ കൂടിയാണ് താരം പ്രേഷകരുടെ മുന്നിലേക്ക് എത്തുന്നത്. ഫ്ളവേഴ്സിൽ സംപ്രേക്ഷണം ചെയ്ത മൂന്നുമണി എന്ന പരമ്പരയിലെ നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ടാണ് താരം പ്രേഷകരുടെ ശ്രദ്ധ നേടിയത്. അതിനു ശേഷം നിരവധി ചിത്രങ്ങളിൽ ആണ് താരം പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. അവ എല്ലാം വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. മിനിസ്‌ക്രീനിൽ മാത്രമല്ല, ബിഗ് സ്ക്രീനിലും താരം ഇതിനോടകം തന്റെ സാനിദ്യം അറിയിച്ച് കഴിഞ്ഞു.

 

അടുത്തിടെ പുറത്തിറങ്ങിയ പാപ്പൻ എന്ന സുരേഷ് ഗോപി ചിത്രത്തിൽ ആണ് പ്രീത ഏറ്റവും ഒടുവിൽ അഭിനയിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തെ കുറിച്ചും തന്റെ കരിയറിനെ കുറിച്ചും പ്രീത പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. തന്റെ കരിയറിലെ ഏറ്റവും മോശം സമയത്ത് ആണ് തനിയ്ക്ക് പാപ്പൻ സിനിമയിലേക്ക് ക്ഷണം വരുന്നത്. ഒന്നര വര്ഷക്കാലത്തോളം ആണ് താൻ ക്യാമറയ്ക് മുന്നിൽ വരാതെ കരിയറിൽ നിന്ന് വിട്ട് നിന്നത്. ആ സമയത്ത് ഇങ്ങനെ ഒരു ക്ഷണം ലഭിച്ചത് തന്നെ സംബന്ധിച്ചിടത്തോളം വലിയ ഒരു ആശ്വാസമായിരുന്നു. സീരിയലിൽ അഭിനയിക്കുന്ന സമയത്ത് തനിക്ക് പല മോശം അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്.

പലരും താൻ കാരണം പ്രോജെക്ടറ്റ് കുളമായി എന്ന്പറഞ്ഞു . തന്നെ കാണാൻ ഭംഗി ഇല്ലാത്തത് കൊണ്ട് പ്രോജക്റ്റിനെ അത് ബാധിച്ചു എന്നും തന്നെ പരമ്പരയിൽ നിന്ന് മാറ്റാൻ ചാനൽ പറഞ്ഞു എന്ന് വരെ പറഞ്ഞു. ഒരു പരമ്പരയുടെ ഷൂട്ട് ഇന്ന് രാവിലെ തുടങ്ങി നാളെ രാവിലെ വരെ തുടർന്ന്. 24 മണിക്കൂർ ഷൂട്ട് നീണ്ടു. ഞാൻ പ്രതിഫലം ഡബിൾ ചോദിച്ചപ്പോൾ പറയുകയാണ് നിങ്ങളെ കാണാൻ കൊള്ളില്ല എന്നും ഇയാളെ മാറ്റാൻ ചാനലുകാർ അന്നേ പറഞ്ഞതായിരുന്നു എന്നൊക്കെ. എന്റെ അഭിനയത്തിൽ കുഴപ്പമുണ്ടോ എന്ന് ചോദിച്ചപ്പോൾ അത് ഇല്ലെങ്കിലും താൻ കാരണമാണ് പ്രോജക്റ്റ് കുളമായത് എന്നും പറഞ്ഞു. ഞാൻ ചോദിച്ച പ്രതിഫലം തന്നില്ല എങ്കിലും അവർ എനിക്ക് പ്രതിഫലം തന്നു വിട്ടു എന്നും ഇത് തന്നെ മാനസികമായി ബാധിച്ചു എന്നും പ്രീത പറഞ്ഞു.