മാതാവിന്റെ കയ്യില്‍ ഉണ്ണീശോയ്ക്ക് പകരം ജെറിയും മാഷായും

മലയാള സിനിമയില്‍ ചോക്ലേറ്റ് പരിവേഷമുള്ള നായകനായിരുന്നു കുഞ്ചാക്കോബോബന്‍. ഏറെക്കാലം സിനിമയില്‍ നിന്ന് വിട്ട് നിന്ന താരം പിന്നീട് ശക്തമായ വേഷങ്ങളിലൂടെ തിരികെയെത്തുകയായിരുന്നു. പഴയ ചുള്ളന്‍ ചെക്കന് ഇന്നും ആരാധകര്‍ ഏറെയാണ്. സിനിമയ്‌ക്കൊപ്പം തന്നെ സോഷ്യല്‍…

മലയാള സിനിമയില്‍ ചോക്ലേറ്റ് പരിവേഷമുള്ള നായകനായിരുന്നു കുഞ്ചാക്കോബോബന്‍. ഏറെക്കാലം സിനിമയില്‍ നിന്ന് വിട്ട് നിന്ന താരം പിന്നീട് ശക്തമായ വേഷങ്ങളിലൂടെ തിരികെയെത്തുകയായിരുന്നു. പഴയ ചുള്ളന്‍ ചെക്കന് ഇന്നും ആരാധകര്‍ ഏറെയാണ്. സിനിമയ്‌ക്കൊപ്പം തന്നെ സോഷ്യല്‍ മീഡിയയിലും സജീവമായ താരത്തിനും കുടുംബത്തിനും ആരാധക പിന്തുണ ഏറെ ലഭിക്കുന്നുണ്ട്.


താരം പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോയുമെല്ലാം വളരെ പെട്ടെന്ന് ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. കുഞ്ചാക്കോബോബനെ പോലെ തന്നെ മകന്‍ ഇസയും സോഷ്യല്‍മീഡിയയില്‍ സ്റ്റാറാണ്. ഇപ്പോഴിതാ ശിശുദിനത്തോടനുബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ ചാക്കോച്ചന്‍ പങ്കുവെച്ച ഒരു ചിത്രവും അതിന്റെ അടിക്കുറിപ്പും ആണ് വൈറല്‍ ആകുന്നത്. ചിത്രത്തില്‍ ഒന്നില്‍ യൗസേപ്പിതാവ് ഉണ്ണിശോയുടെ നെറ്റിയില്‍ ചുംബിക്കുന്നതും തൊട്ടടുത്ത മാതാവ് നില്‍ക്കുന്നതുമാണ്. രണ്ടാമത്തേത് ഉണ്ണീശോയും മാതാവുമാണ് ചിത്രത്തില്‍. എന്നാല്‍ ഇതില്‍ ഒരു ട്വിസ്റ്റ് ഉണ്ടായി. തൊട്ടു താഴെയായൂള്ള മാതാവിന്റെ കയ്യില്‍ ഉണ്ണീശോയ്ക്ക് പകരം ജെറിയുടെയും ഒരു ഡിസ്‌നി ക്യാരക്ടറും ആണ്. മാതാവിന്റെ കയ്യില്‍ കുറച്ചു മാറി ഉണ്ണീശോയും കാണാം. ചാക്കോച്ചന്‍ ചിത്രത്തിന് കൊടുത്തിരിക്കുന്ന ക്യാപ്ഷന്‍ ഇങ്ങനെയാണ് ഇസു ഉണ്ണിയോട് തന്റെ കൂട്ടുകാരെ ഒന്ന് അഡ്ജസ്റ്റ് ചെയ്യാമോ എന്ന് ഒന്നു ചോദിച്ചു. ശിശുദിനം അല്ലേ, പിള്ളേരുടെ ഒരു ആഗ്രഹം അല്ലേ ഉണ്ണിയേശു ഒക്കെ. എല്ലാ കുഞ്ഞുങ്ങള്‍ക്കും ശിശുദിന ആശംസകള്‍ എന്നാണ് ചാക്കോച്ചന്‍ കുറിപ്പ് നല്‍കിയത്.