വിനീതിനൊപ്പം സംവിധായകൻ ലാൽജോസും പ്രധാന വേഷത്തിൽ എത്തുന്നു! ‘കുരുവി പാപ്പ’യുടെ  റിലീസ് തീയതി പുറത്തുവിട്ടു 

വിനീത്, മുക്‌ത, എന്നിവർ നായിക നായകന്മാരയി എത്തുന്ന പുതിയ ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടു ചിത്രത്തിന്റെ അണിയറപ്രവർത്തകർ, ചിത്രം മാർച്ച് 1  നെ ആണ് തീയറ്ററുകളിൽ എത്തുന്നത്, വിനീത്, മുക്ത എന്നിവർക്കൊപ്പം സംവിധായകൻ ലാൽ…

വിനീത്, മുക്‌ത, എന്നിവർ നായിക നായകന്മാരയി എത്തുന്ന പുതിയ ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടു ചിത്രത്തിന്റെ അണിയറപ്രവർത്തകർ, ചിത്രം മാർച്ച് 1  നെ ആണ് തീയറ്ററുകളിൽ എത്തുന്നത്, വിനീത്, മുക്ത എന്നിവർക്കൊപ്പം സംവിധായകൻ ലാൽ ജോസും, കൈലാഷും പ്രധാന വേഷത്തിൽ എത്തുന്നു ഈ ചിത്രത്തിൽ, ചിത്രത്തിന്റെ തിരകഥ ഒരുക്കിയിരിക്കുന്നത് ബിസ്മിത് നിലമ്പൂർ ,ജാസ്മിൻ ജാസ് എന്നിവരാണ്, കുട്ടികളുമൊത്തു കുടുംബ സമേതം കാണേണ്ട ചിത്രമാണ് കുരുവിപ്പാപ്പ.

ജോഷി ജോണ് ആണ് ഈ ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത്, സീറോ പ്ലസ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ഖാലിദ് കെ ബഷീർ കെ കെ എന്നിവരാണ് ചിത്രം നിര്മിച്ചിരിക്കുന്നത്, അബ്‌ദുൾ റഹിം യു കെ, മുഹമ്മദ് ശമീൽ, ജാസ്സിം സൈനുലബ്ദീൻ എന്നിവരാണ് ചിത്രത്തിന്റെ സഹനിര്മാതാക്കൾ.

അവഗണനയുടെ തരം തിരക്കലിൽ  നിന്നും സ്വന്തം ജീവിതം തന്നെ മടുത്ത കുരുവി എന്ന പെൺകുട്ടിയുടെ അതിജീവനത്തിന്റെ കഥ പറയുന്ന ഒരു ചിത്രമാണ് കുരുവിപ്പാപ്പ, മണിക്കുട്ടൻ, സന്തോഷ് കീഴാറ്റൂർ, തൻഹാ ഫാത്തിമ, ജീജ സുരേന്ദ്രൻ, നിലമ്പൂർ ആയിഷ, സീനത്, രമ്യ പണിക്കർ, രമ്യ രാജേഷ്, അതിഥി റായ് തുടങ്ങിയ താരങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു, വിപിൻ മോഹൻ ചിത്രത്തിന്റെ ചായാഗ്രഹണം നിർവഹിക്കുന്നു