നയൻതാര വരുമ്പോള്‍ മാത്രം പാട്ട് മതി ; വെളിപ്പെടുത്തി ഡി ജെ ദീപിക 

തെന്നിന്ത്യൻ സിനിമാ ലോകം കണ്ട ഏറ്റവും വലിയ താര  വിവാഹങ്ങളില്‍ ഒന്നായിരുന്നു നയൻതാര-വിഘ്നേശ് ശിവൻ  വിവാഹം. ഏഴ് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് താരങ്ങള്‍ വിവാഹത്തിലേക്ക് ക‌ടന്നത്. വിവാഹ ദിനം ആഘോഷമാക്കണമെന്ന് രണ്ട് പേരും ഒരുപോലെ …

തെന്നിന്ത്യൻ സിനിമാ ലോകം കണ്ട ഏറ്റവും വലിയ താര  വിവാഹങ്ങളില്‍ ഒന്നായിരുന്നു നയൻതാര-വിഘ്നേശ് ശിവൻ  വിവാഹം. ഏഴ് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് താരങ്ങള്‍ വിവാഹത്തിലേക്ക് ക‌ടന്നത്. വിവാഹ ദിനം ആഘോഷമാക്കണമെന്ന് രണ്ട് പേരും ഒരുപോലെ  നേരത്തേ തന്നെ തീരുമാനിച്ചിരുന്നു. തമിഴ്‌നാട്ടിലെ  മഹാബലിപുരത്ത് വെച്ച്‌ രാജകീയമായാണ്  താര വിവാഹം  നടന്നത്. രജിനികാന്ത്, ഷാരൂഖ് ഖാൻ, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ തു‌ടങ്ങിയ പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തു. വിവാഹ ദിനം ആഘോഷമാക്കാൻ ഡിജെമാരായ ദീപിക, നവ്സ് എന്നിവരെ താരങ്ങള്‍ നിയോഗിച്ചിരുന്നു. നയൻതാര-വിഘ്നേശ് ശിവൻ വിവാഹ ദിനത്തില്‍ സംഭവിച്ച കാര്യങ്ങളെക്കുറിച്ച്‌ സംസാരിക്കുകയാണ് ഡിജെ ദീപിക. ആദ്യമായാണ് ഇത്ര വലിയ താര വിവാഹത്തില്‍ ഡിജെ ആയെത്തിയതെന്ന് ദീപിക പറയുന്നു. ഒരു തമിഴ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് ദീപികയുടെ പ്രതികരണം. ഒരു ഇവന്റ് കമ്പനിയില്‍ നിന്നാണ് കോള്‍ വന്നത്. വിവിഐപി കല്യാണമാണെന്ന് പറഞ്ഞു. വിവാഹ ദിവസം രാവിലെ വിഘ്നേശ് ശിവൻ മെസേജ് അയച്ചു. വളരെ എക്സൈറ്റഡായി, എല്ലാവരെക്കാെണ്ടും ഡാൻസ് ചെയ്യിക്കണമെന്ന് പറഞ്ഞു. സംഗീത ദിനത്തില്‍ നയൻതാരയ്ക്ക് മെഹന്ദിയി‌ട്ടത് കാരണം ഡാൻസ് ചെയ്യാൻ പറ്റിയില്ല. വിഘ്നേശ് ശിവൻ സുഹൃത്തുക്കളോടും ബന്ധുക്കളോടുമൊപ്പം ഡാൻസ് ചെയ്തു. പിന്നീട് അനിരുദ്ധും ഡാൻസ് ചെയ്തു. എന്റെ പാട്ട് തന്നെ വെക്കല്ലേയെന്ന് അനിരുദ്ധ് പറഞ്ഞു. എന്നാല്‍ വിക്കിക്ക് തന്റെയും നയൻതാരയുടെയും അനിരുദ്ധിന്റെയും പാട്ടുകള്‍ വെക്കണമെന്നായിരുന്നു. പിന്നീ‌ട് മറ്റു പാട്ടുകളെല്ലാം വെച്ചു. എല്ലാവരും ആഘോഷിച്ചു. രാവിലെ നയൻസിന്റെ എൻട്രി ഗാനമായിരുന്നു എനിക്ക്. മുഹൂര്‍ത്തത്തിന് ഒരു വീണ ആര്‍ട്ടിസ്റ്റിനെ കൊണ്ടു വന്നു. മുഹൂര്‍ത്തം കഴിഞ്ഞതോ‌ടെ എല്ലാവരും ഭക്ഷണം കഴിക്കാനിരുന്നു.

വിക്കിക്ക് എൻട്രി സോങ് ഇല്ലായിരുന്നു. എനിക്ക് പാട്ട് വേണ്ട, നയൻതാര  വരുമ്പോള്‍ മാത്രം പാട്ട് മതിയെന്ന് അദ്ദേഹം പറഞ്ഞു. ലാല്‍ ഇഷ്ക് എന് ഗാനമാണ് വെച്ചത്. രജിനികാന്ത് ആണ് ആദ്യം വന്നത്. കല്യാണ മണ്ഡപത്തില്‍ വരനും ബന്ധുക്കളും അപ്പോള്‍ വന്നി‌ട്ടില്ല. വിക്കി പോയി അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങി. താലി എ‌ടുത്ത് കൊടുത്തത് അദ്ദേഹമാണ്. ഒരു സെലിബ്രിറ്റി വെഡ്ഡിംഗ് ആദ്യമായാണ് ഞങ്ങള്‍ കണ്ടത്. പക്ഷെ എല്ലാവരുടെയും ക്യാമറയ്ക്ക് സ്റ്റിക്കറിട്ട് മൂ‌ടിയതിനാല്‍ ഫോട്ടോകള്‍ എടുക്കാൻ പറ്റിയില്ലെന്നും ഡിജെ ദീപിക വ്യക്തമാക്കി. താര വിവാഹത്തിന്റെ വീഡിയോ റൈറ്റ്സ് സ്വന്തമാക്കിയത് നെറ്റ്ഫ്ലിക്സാണ്. അതിനാല്‍ തന്നെ വിവാഹത്തിന്റെ ചിത്രങ്ങളോ വീഡിയോകളോ പുറത്ത് വി‌ടാൻ മറ്റാര്‍ക്കും അനുമതിയില്ല. എന്നാല്‍ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടി‌ട്ടും നെറ്റ്ഫ്ലിക്സ് വിവാഹ വീഡിയോ പുറത്ത് വിട്ടിട്ടില്ല. വിവാഹം കഴിഞ്ഞ് താര ദമ്പതികള്‍ക്ക് രണ്ട് മക്കളും പിറന്നു. എന്നാല്‍ വിവാഹ വീഡിയോ പുറത്ത് വരാത്തതില്‍ ആരാധകര്‍ക്ക് നിരാശയുണ്ട്. കുറച്ച്‌ മാസങ്ങള്‍ക്ക് മുമ്പാണ് താര ദമ്പതികള്‍ ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. ജവാനാണ് നയൻതാരയുടെ പുതിയ സിനിമ. ചിത്രം വൻ ഹിറ്റായെങ്കിലും നടിയു‌ടെ ആരാധകര്‍ക്ക് നിരാശയുണ്ട്. ജവാനില്‍ വേണ്ടത്ര പ്രാധാന്യം ന‌യൻതാരയ്ക്ക് ലഭിച്ചിട്ടില്ലെന്നാണ് പരാതി ഉയരുന്നത്.