ഖുശ്ബു ആശുപത്രിയിൽ; പ്രാർത്ഥനയോടെ ആരാധകർ

തെന്നിന്തൻ സിനിമയിലെ താര റാണിയാണ് ഖുശ്ബു സുന്ദർ.ഇപ്പോഴിതാ താരം ആശുപത്രിയിലാണെന്ന വാർത്തകളാണ് പുറത്ത് വരുന്നത്. ഖുശ്ബു ഒരു ശസ്ത്രക്രിയക്ക് വിധേയയായിരിക്കുകയാണ്. ശസ്ത്രക്രിയ കഴിഞ്ഞ വിവരം ഖുശ്ബു തന്നെയാണ് ട്വിറ്റർ പോസ്റ്റിലൂടെ ആരാധക അറിയിച്ചത്. കോക്‌സിക്‌സ്…

തെന്നിന്തൻ സിനിമയിലെ താര റാണിയാണ് ഖുശ്ബു സുന്ദർ.ഇപ്പോഴിതാ താരം ആശുപത്രിയിലാണെന്ന വാർത്തകളാണ് പുറത്ത് വരുന്നത്. ഖുശ്ബു ഒരു ശസ്ത്രക്രിയക്ക് വിധേയയായിരിക്കുകയാണ്. ശസ്ത്രക്രിയ കഴിഞ്ഞ വിവരം ഖുശ്ബു തന്നെയാണ് ട്വിറ്റർ പോസ്റ്റിലൂടെ ആരാധക അറിയിച്ചത്.

കോക്‌സിക്‌സ് അസ്ഥിയിൽ ശസ്ത്രക്രിയ കഴിഞ്ഞു എന്നാണ് താരം ട്വിറ്റർ പോസ്റ്റിലിൽ പറഞ്ഞിരിക്കുന്നത്.ആശുപത്രിയിൽ നിന്ന് വീട്ടിൽ മടങ്ങിയെത്തി. ഇനി രണ്ടു ദിവസം റസ്റ്റ് വേണമെന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്.അതിനു ശേഷം ഞാൻ വീണ്ടും ജോലിയിൽ സജീവമാകും എന്നാണ് ഖുശ്ബു പറഞ്ഞിരിക്കുന്നത്.

ഖുശ്ബു ആശുപത്രി ഗൗൺ ധരിച്ചുള്ള സെൽഫിയും പോസ്റ്റ് ചെയ്തിട്ടുണ്ട്.അടുത്തിടെ 20 കിലോയോളം ഭാരം കുറച്ച് നന്നായി മെലിഞ്ഞ രൂപത്തിലായിരുന്നു നടി.തമിഴ്, മലയാളം, കന്നട, തെലുങ്ക് എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച പ്രതിഭയാണ് ഖുശ്ബു