‘കുടുംബത്തേക്കാളും വിശ്വാസം ആയിരുന്നു തന്നെ’ ; ഏതൊക്കെ അക്കൗണ്ടിൽ എന്തൊക്കെയുണ്ടെന്നും ചിത്ര പറഞ്ഞു തന്നു നടിയെ പറ്റി; കുട്ടി പത്മിനി 

മലയാള സിനിമാ പ്രേക്ഷകർക്ക് സുപരിചിതയായ മറക്കാനാകാത്ത നടിയാണ് ചിത്ര. മലയാളത്തിൽ നിരവധി ശ്രദ്ധേയ സിനിമകളിൽ ചിത്ര അഭിനയിച്ചിട്ടുണ്ട്. 1990 കാലഘട്ടത്തിൽ മലയാളത്തില്‍ തിരക്കേറിയ നടിയായിരുന്നു ചിത്ര. ഒരു കാലത്ത് മുൻനിരനായകന്മാരുടെ സിനിമകളിലെ  നിറസാന്നിധ്യമായിരുന്നു ചിത്ര.…

മലയാള സിനിമാ പ്രേക്ഷകർക്ക് സുപരിചിതയായ മറക്കാനാകാത്ത നടിയാണ് ചിത്ര. മലയാളത്തിൽ നിരവധി ശ്രദ്ധേയ സിനിമകളിൽ ചിത്ര അഭിനയിച്ചിട്ടുണ്ട്. 1990 കാലഘട്ടത്തിൽ മലയാളത്തില്‍ തിരക്കേറിയ നടിയായിരുന്നു ചിത്ര. ഒരു കാലത്ത് മുൻനിരനായകന്മാരുടെ സിനിമകളിലെ  നിറസാന്നിധ്യമായിരുന്നു ചിത്ര. പക്ഷേ ഒരു ഘ‌ട്ടത്തിൽ സ്റ്റീരിയോടെെപ് ചെയ്യപ്പെട്ട് സ്ഥിരം ശൈലിയിലുള്ള വേഷങ്ങളാണ് ചിത്രയ്ക്ക് ലഭിച്ചതെങ്കിലും പ്രേക്ഷകർക്കിടയിൽ നടിക്ക് എന്നും സ്വീകാര്യതയുണ്ടായിരുന്നു. എന്നാൽ 2021 ആഗസ്ത് 21ന് ഹൃദയാഘാതം വന്നാണ് ചിത്രയുടെ അപ്രതീക്ഷിത മരണം  സംഭവിക്കുന്നത്. ചിത്രയുടെ മരണം കുടുംബത്തെ പിടിച്ചുലക്കുകയുണ്ടായി. ഭർത്താവും മകളും അടങ്ങുന്നതായിരുന്നു  ചിത്രയുടെ കുടുംബം. വിജയരാഘവൻ എന്നാണ് ചിത്രയുടെ ഭർത്താവിന്റെ പേര്. 1990 ലായിരുന്നു ഇവരുടെ വിവാഹം. 1992 ൽ മഹാലക്ഷ്മി എന്ന മകളും ദമ്പതികൾക്ക് ജനിച്ചു. മകൾക്കും ഭർത്താവിനും ഒപ്പം ചെന്നെെയിലാണ് ചിത്ര താമസിച്ചിരുന്നത്. വിവാഹത്തിന് ശേഷം സിനിമിയില്‍ നിന്ന് വിട്ടുനിന്നു. 18 വര്‍ഷമാണ് ചിത്ര അഭിനയ രംഗത്ത് നിന്ന് വിട്ടു നിന്നത്. 2020ല്‍ ബെല്‍ബോട്ടം എന്ന തമിഴ് ചിത്രത്തിലൂടെ വീണ്ടും തിരിച്ചെത്തി.

ചിത്രയുടെ മരണ ശേഷം മകൾ മഹാലക്ഷ്‌മിയുടെ  കാര്യങ്ങളിൽ താൻ കൊടുത്ത ശ്രദ്ധയെക്കുറിച്ച് സംസാരിക്കുകയാണ് കുട്ടി പത്മിനി. തനിക്കെന്തെങ്കിലും സംഭവിച്ചാലും മകളുടെ ഭാവി സുരക്ഷിതമായിരിക്കണമെന്ന് ചിത്ര ആ​ഗ്രഹിച്ചിരുന്നെന്നും കുട്ടി പത്മിനി വ്യക്തമാക്കി. ചിത്ര ഞങ്ങളോട് ആദ്യമേ സംസാരിച്ചിരുന്നു. കുടുംബത്തേക്കാളും നിങ്ങളെയും ശരണ്യയെയും വിശ്വസിക്കുന്നു. ദയവ് ചെയ്ത് രണ്ട് പേരും എനിക്കെന്തെങ്കിലും സംഭവിച്ചാൽ എന്റെ മകൾക്ക് ആവശ്യമുള്ളതെല്ലാം ചെയ്ത് കൊടുക്കണമെന്ന് ചിത്ര പറഞ്ഞിരുന്നു. ഏതൊക്കെ അക്കൗണ്ടുകളിൽ എന്തൊക്കെയുണ്ടെന്ന് പറഞ്ഞ് തന്നു. എല്ലാം ജോയ്ന്റെ അക്കൗണ്ട് ആയിരുന്നു. രാമചന്ദ്ര കോളേജിൽ ശരണ്യയും പൊൻവണ്ണനും ചിത്രയു‌ടെ മകൾക്ക് സീറ്റ് വാങ്ങിക്കൊടുത്തു. ഞാനും പൊൻവണ്ണൻ സാറും പോയി ചിത്രയുടെ വീടിന്റെ താഴെ വാടകയ്ക്ക് താമസിക്കുന്നവരുമായുള്ള എ​ഗ്രിമെന്റ് മകളുടെ പേരിലേക്ക് മാറ്റി. മാസം ഒരുലക്ഷം രൂപ വരുന്ന രീതിയിൽ എല്ലാം ഏർപ്പാട് ചെയ്തു. മുകൾ ഭാ​ഗം വാടകയ്ക്ക് കൊടുത്തില്ല. അമ്മ കഴിഞ്ഞ വീടാണ്, ഞാൻ ഹോസ്റ്റലിൽ ആയാലും അമ്മയുടെ ഓർമ്മയ്ക്കായി ഇതിവിടെ ഇരിക്കട്ടെ എന്ന് പറഞ്ഞു. എപ്പോൾ വേണമെങ്കിലും അവിടെ വന്നോളൂ എന്ന് ഞങ്ങളും പറഞ്ഞു എന്നാണ് കുട്ടി പത്മിനി പറയുന്നത്.

അതേസമയം ആറു വയസ്സുള്ളപ്പോൾ അപൂർവ്വരാഗങ്ങൾ എന്ന ചിത്രത്തിൽ ഒരു കത്തു കൊടുക്കുന്ന ഷോട്ടിൽ അഭിനയിച്ചെങ്കിലും ആട്ടക്കലാശം എന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായികയായിട്ടാണ് ചലച്ചിത്ര രംഗത്തെത്തുന്നത് മമ്മൂട്ടിക്കൊപ്പം അമരം എന്ന ചിത്രത്തിലുള്ള വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു വടക്കന്‍ വീരഗാഥ, പഞ്ചാഗ്നി എന്നിവയ്ക്ക് പുറമെ ദേവാസുരം, അദ്വൈതം, ആറാം തമ്പുരാന്‍ എന്നീ മോഹന്‍ലാല്‍ നായകനായ ചിത്രങ്ങളിലും കമ്മീഷണര്‍, ഏകലവ്യന്‍ തുടങ്ങിയ ചിത്രങ്ങളിൽ സുരേഷ് ഗോപിക്കൊപ്പവും മികച്ച വേഷങ്ങള്‍ ചെയ്തു.പൊന്നുച്ചാമി, മിസ്റ്റര്‍ ബട്‌ലര്‍, അടിവാരം, പാഥേയം, സാദരം, കളിക്കളം എന്നീ ഹിറ്റ് സിമികളിലും വേഷമിട്ടിട്ടുണ്ട്. ദിലീപ് നായകനായ സൂത്രധാരന്‍ എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവില്‍ മലയാളത്തില്‍ അഭിനയിച്ചത്. ശിവാജി ഗണേഷന്‍, കമല്‍ ഹാസന്‍, ശരത് കുമാര്‍, പ്രഭു തുടങ്ങിയ താരങ്ങള്‍ക്കൊപ്പം തമിഴ് സിനിമയില്‍ വേഷമിട്ടിട്ടുണ്ട്. മലയാളത്തിലും തമിഴിലുമടക്കം നൂറോളം ചിത്രങ്ങളിൽ ചിത്ര വേഷമിട്ടിരുന്നു. ഇത്തരത്തിൽ അമ്മയുടെ മരണശേഷം ഒറ്റപ്പെട്ടു പോയ ദുരിത ജീവിതം നയിക്കുന്ന നടി കനകയെപ്പറ്റിയും കുട്ടി പത്മിനി പറഞ്ഞു. കനകയ്ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ ആഗ്രഹമുണ്ട്. പക്ഷെ കനക അതിനായി മുന്നോട്ട് വരുന്നില്ല. കനകയ്ക്ക് പഴയ വീട് വിറ്റ് നല്ലൊരു ഫ്ലാറ്റിലേക്ക് താമസം മാറാൻ താൻ എല്ലാ വിധ സഹായങ്ങളും ചെയ്തേനെ എന്നും കു‌ട്ടി പത്മിനി വ്യക്തമാക്കി. ‌ അടുത്തിടെയാണ് നടി കനകയെ കുട്ടി പത്മിനി നേരിൽ പോയി കണ്ടത്. കനകയുടെ ഫോട്ടോയും കുട്ടി പത്മിനി പുറത്ത് വിട്ടിരുന്നു.