വേറെ എവിടെയെങ്കിലും ആയിരുന്നേൽ സുബി ജീവിച്ചിരുന്നേനെ; ആശുപത്രിക്കെതിരെ മാതാപിതാക്കൾ

മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകമായിരുന്നു സുബി സുരേഷ്. ഏറെ ഞെട്ടലോടെ ആണ് സുബിയുടെ  വിയോഗ വാർത്ത മലയാളികൾ കേട്ടത്. ചിരിച്ച മുഖത്തോടെയല്ലാതെ ഒരിക്കലും സുബിയെ മലയാളികള്‍ കണ്ടിട്ടില്ല. പക്ഷെ വ്യക്തി ജീവിതത്തില്‍ സുബി ഒരു ഗൗരവക്കാരിയായിരുന്നെന്നാണ് സുഹൃത്തുക്കള്‍ പറയാറുള്ളത്. കലാഭവന്‍ മലയാളത്തിന് സമ്മാനിച്ച കലാകാരിയായിരുന്നു തൃപ്പൂണിത്തുറക്കാരിയായ സുബി സുരേഷ്. ഏഷ്യാനെറ്റിലെ സിനിമാലയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറി. പുരുഷന്‍മാര്‍ കയ്യടക്കിയ സ്റ്റേജ് ഷോകളില്‍ സുബി തന്‍റെ ഒറ്റയാള്‍ പ്രകടനം കൊണ്ട് കീഴടക്കി. . 2023ൽ മലയാളികൾ ഒരുപക്ഷെ ഏറ്റവും കൂടുതൽ വേദനിച്ചത് സുബിയുടെ മരണവാർത്ത കേട്ടായിരിക്കും. സുബി അസുഖബാധിതയായി ആശുപത്രിയിലാണെന്ന വിവരം പുറത്തുവിട്ടിരുന്നില്ല. അതുകൊണ്ട് തന്നെ സുബിയുടെ മരണ വാർത്ത കേട്ടപ്പോൾ മലയാളികൾക്ക് അതൊരു വലിയ ഞെട്ടലായിരുന്നു.

കൃത്യസമയത്ത് ഭക്ഷണം കഴിക്കാത്തതിൻ്റെ ഗുരുതരമായ പ്രശ്നങ്ങൾ താരം നേരത്തെ നേരിട്ടിരുന്നു അതാണ് മരണകാരണം, അതല്ല ആശുപത്രി അനാസ്ഥയും മരണത്തിനു കാരണമായി എന്നുതുടങ്ങി നിരവധി കാര്യങ്ങളായിരുന്നു സുബിയുടെ മരണത്തിന് പിന്നാലെ ഉയർന്നത്. ഇപ്പോഴിതാ സുബിയുടെ മരണവുമായി ബന്ധപ്പെട്ടുകൊണ്ട് ആശുപത്രിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കുടുംബം സംസാരിക്കുന്നത്. ടിനി ടോം ഇടപെട്ട് സുബിയെ ചികിത്സിച്ചിരുന്ന ആശുപത്രിയിൽ നിന്നും വാങ്ങിയ ഡിസ്‌കൗണ്ട് ആശുപത്രി തിരികെ ആവശ്യപ്പെട്ടു‌വെന്നാണ് സുബിയുടെ കുടുംബം പറയുന്നത്. വേറെയും പരാതികൾ സുബിയെ അവസാനമായി ചികിത്സിച്ച ആശുപത്രിക്കെതിരെ കുടുംബം ഉന്നയിച്ചു. ‘കരൾ  മാറ്റിവയ്ക്കാൻ പറ്റില്ല  റിസ്‌ക്കാണെന്ന് ആശുപത്രിക്കാർ അവസാന സമയമാണ് പറഞ്ഞതിന്നു കുടുംബം  പറയുന്നു. എന്നാൽ കരൾ മാറ്റിവെക്കാനുള്ള കാര്യങ്ങ എല്ലാം  റെഡി  ആക്കിയിരുന്നുവെന്നും കുടുംബം പറയുന്നു.’25 ദിവസം സുബി ഐസിയുവിൽ കിടന്നുവെന്നും  ആ സമയത്ഈ ആശുപത്രി ചെലവൊക്കെ എങ്ങനെ നോക്കും  എന്നൊക്കെ സുബി  ചോദിക്കുമായിരുന്നുവെന്നും സുബിയുടെ ‘അമ്മ പറയുന്നുണ്ട്.

എന്നാൽ അവസാനം മെഡിക്കൽ ബോർഡ് കൂടിയപ്പോൾ അവിടെ ചെന്നപ്പോഴാണ് ഡോക്ടർമാർ റിസ്‌ക്കിനെ കുറിച്ച് പറയുന്നത്. ബിലിറൂബിൻ കൂടിയതുകൊണ്ട് ഓർമ്മ പോകുമെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. എന്നാൽ സുബിയുടെ ഓർമ്മയൊന്നും പോയില്ല.’ ‘കനകസിംഹാസനത്തിന്റെ കഥയൊക്കെ ഒരു സിസ്റ്ററിനോട് സംസാരിക്കുന്നതിന്റെ ഇടയിലാണ് സുബി പെട്ടെന്ന് മിണ്ടാതെയായത്. അങ്ങനെയാണ് ആള് പോകുന്നത്.  ചടങ്ങുകൾ എല്ലാം കഴിഞ്ഞ് സുബിയുടെ അമ്മയും  ഒരു സുഹൃത്തും കൂടി ബില്ല് തീർക്കാനായി ആശുപത്രിയിൽ ചെന്നുവെന്നും രണ്ടുലക്ഷം രൂപ  അടക്കണമെന്നു ആശുപത്രി അധികൃതർ പറഞ്ഞു. നാല് ലക്ഷം ആയിരുന്നു അതിൽ രണ്ടുലക്ഷം ഡിസ്‌കൗണ്ട് കഴിച്ചിട്ടുള്ള തുകയാണിത്. 28 ലക്ഷത്തിന്റെ ഇൻഷുറൻസ് ഉണ്ടായിരുന്നു. എന്നാൽ അത് കിട്ടിയില്ല എന്നും  പാൻക്രിയാസിനും ലിവറിനും അസുഖം വന്നാൽ അത് കിട്ടില്ല എന്നും കുടുംബം പറയുന്നു.
അതിന്റെ ക്ലെയിമിനാണ് ആശുപത്രിയിൽ പോയത്. ആശുപത്രിയിൽ ചെന്ന് ബിൽ ചോദിച്ചപ്പോൾ  അവർ ബിൽ തന്നില്ലഎന്നും  ആശുപത്രിയിലെ പരാതിയെക്കുറിച്ച് ചാനലുകാർ ചോദിചിറ്റ് കൂടി  ആശുപത്രിക്കാർക്ക് എതിരെ ഒന്നും പറഞ്ഞില്ല എന്നും കുടുംബം വ്യക്തമാക്കി.  കേസ് കൊടുക്കണമെന്ന് എല്ലാവരും പറഞ്ഞെങ്കിലും  അത് ചെയ്തില്ല. എന്നാൽ സുബിയെ ചികിത്സിക്കേണ്ട ഡോക്ടർ അവളുടെ രോഗ വിവരം അറിഞ്ഞിട്ടില്ലെന്ന് കാട്ടി സോഷ്യൽ മീഡിയകളിൽ പോസ്റ്റ്  ഇട്ടിരുന്നു.’ ‘അതും ഒരു ചാനലിൽ വന്നപ്പോഴാണ്  അറിയുന്നത്  എന്നും  അപ്പോഴാണ് ആശുപത്രിയുടെ ഭാഗത്ത് നിന്നും വൻ വീഴ്ച സംഭവിച്ചുവെന്ന് മനസിലാകുന്നത് എന്നും ‘അമ്മ പറയുന്നുണ്ട്.. മറ്റേതിങ്കിലും ഹോസ്പിറ്റലിൽ ആയിരുന്നുവെങ്കിൽ ഇന്നും നമ്മുടെ സുബി ജീവനോടെ ഉണ്ടായേനെയെന്ന് ഇപ്പോൾ തോനുന്നു. ഡോക്ടർമാർ തമ്മിലുള്ള ഈഗോ കാരണം അവൾ അവിടെ കിടന്ന കാര്യം പോലും ചികിത്സിക്കേണ്ട ഡോക്ടർ അറിഞ്ഞിട്ടില്ല.’ ‘ കാശ് വാങ്ങിയിട്ട് ബില്ല് പോലും തന്നില്ല. ഇൻഷുറൻസിന്റെ ക്ലെയിം ചോദിക്കാൻ ചെന്നപ്പോഴാണ് അവരുടെ സ്വഭാവം മനസിലാക്കുന്നത്. അവളെ വേറെ കൊണ്ട് പോകണോയെന്ന് ചോദിച്ചപ്പോൾ വേണ്ടെന്നാണ് അവർ പറഞ്ഞതെന്നും സുബിയുടെ കുടുംബം പറയുന്നു.  അതേസമയം പതിനെട്ടാമത്തെ വയസിൽ  കുടുംബത്തെ സ്വന്തം ചുമലിൽ ചുമന്ന വ്യക്തിയാണ് സുബി സുരേഷ്.  അവതാരകയുടെ റോളിലെത്തുമ്പോള്‍ കാഴ്ചക്കാരെ ഒട്ടും മടുപ്പിക്കാതെ സദസിനെ സുബി കയ്യിലെടുത്തു. അഭിനയിച്ച കോമഡി പരിപാടികളിലെല്ലാം സ്വതസിദ്ധമായ തമാശകള്‍ കൊണ്ട് സുബി ചിരിപ്പിച്ചു. സിനിമയില്‍ പ്രത്യക്ഷപ്പെട്ടപ്പോഴും ഹാസ്യം വിട്ടൊരു കളിയുണ്ടായിരുന്നില്ല. മോഹന്‍ലാല്‍ നായകനായ ഡ്രാമയില്‍ അല്‍പം ഗൗരവക്കാരിയായ നഴ്സ് അമ്മിണിയെയാണ് സുബി അവതരിപ്പിച്ചത്. വിവാഹത്തെക്കുറിച്ച് ചോദിക്കുമ്പോഴെല്ലാം പറ്റിയ ആളെ കിട്ടുമ്പോള്‍ വിവാഹം കഴിക്കുമെന്നായിരുന്നു സുബിയുടെ മറുപടി. ഇതിനിടയില്‍ വിവാഹം തീരുമാനിച്ചിരുന്നുവെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. ഒരു ടെലിവിഷന്‍ ഷോയില്‍ അതിഥിയായി എത്തിയപ്പോള്‍ സുബി ഇതേക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു