Tuesday, November 29, 2022
HomeNewsകുറ്റിപ്പുറത്തുണ്ടായ വാഹനാപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കുറ്റിപ്പുറത്തുണ്ടായ വാഹനാപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

- Advertisement -

ഇന്നോവ കാറും സ്‌കൂട്ടിയും കൂട്ടി ഇടിച്ചുണ്ടായ അപകടത്തിന്റെ ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കുറ്റിപ്പുറം മഞ്ചാടിയിലാണ് സംഭവം. അപകടത്തില്‍ ഒരാള്‍ തല്‍ക്ഷണം മരിച്ചു. സ്‌കൂട്ടറില്‍ നിന്നും തെറിച്ചു വീണ സ്ത്രീയുടെ നില അതീവ ഗുരുരതരമായി തുടരുകയാണ്.

- Advertisement -

ഇന്നലെ രാവിലെയായിരുന്നു അപകടം നടന്നത്. ഇതിന് തൊട്ടടുത്തുള്ള കടയിലെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. റോഡിന്റെ ഇടതുവശം ചേര്‍ന്ന് സ്‌കൂട്ടിയില്‍ പോവുകയായിരുന്ന ഭാര്യയെയും ഭര്‍ത്താവിനെയുമാണ് ഇന്നോവ കാര്‍ ഇടിച്ചുതെറിപ്പിക്കുന്നത്. എതിര്‍ ദിശയിലൂടെ അമിത വേഗതയിലെത്തിയ ഇന്നോവയാണ് ഇവരെ ഇടിച്ച് തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ പര്‍ദ ധരിച്ച സ്ത്രീ ദൂരേയ്ക്ക് തെറിച്ചുവീഴുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

- Advertisement -
Related News
×