ബിഗ് ബോസ് താരം ലക്ഷ്മി ജയന് യുഎഇ ഗോള്‍ഡന്‍ വിസ!!!

ബിഗ് ബോസ് മലയാളം സീസണ്‍ മൂന്നിലെ താരമായിരുന്ന ലക്ഷ്മി ജയന് യുഎഇ ഗോള്‍ഡന്‍ വിസ. ആദ്യമായിട്ടാണ് ഒരു റിയാലിറ്റി ഷോ താരത്തിന് ഗോള്‍ഡന്‍ വിസ ലഭിക്കുന്നത്. അടുത്തിടെ മലയാളത്തിലെ നിരവധി താരങ്ങള്‍ക്ക് യുഎഇ ഗോള്‍ഡന്‍…

ബിഗ് ബോസ് മലയാളം സീസണ്‍ മൂന്നിലെ താരമായിരുന്ന ലക്ഷ്മി ജയന് യുഎഇ ഗോള്‍ഡന്‍ വിസ. ആദ്യമായിട്ടാണ് ഒരു റിയാലിറ്റി ഷോ താരത്തിന് ഗോള്‍ഡന്‍ വിസ ലഭിക്കുന്നത്. അടുത്തിടെ മലയാളത്തിലെ നിരവധി താരങ്ങള്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ സമ്മാനിച്ചിരുന്നു.

പിന്നണി ഗായിക, റേഡിയോ ജോക്കി, ടെലിവിഷന്‍ അവതാരക, വയലിനിസ്റ്റ്, എന്നീ മേഖലകളില്‍ ശ്രദ്ധേയയായിരുന്നു ലക്ഷ്മി ജയന്‍. എന്നിട്ടും തന്റെ അച്ഛന്റെ ആഗ്രഹം പോലെ ഉയരാന്‍ ഉള്ള ശ്രമത്തില്‍ ആണ് താന്‍ ബിഗ് ബോസ് ഷോയില്‍ എത്തിയതെന്നും താരം വ്യക്തമാക്കിയിരുന്നു. ഗോള്‍ഡന്‍ വിസ നേടിയ റിയാലിറ്റി ഷോ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ലക്ഷ്മി.

ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തിയാണ് ലക്ഷ്മി ഗോള്‍ഡന്‍ വിസ നേടിയത്. സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണിയാണ് ലക്ഷ്മി ജയന് വിസ പതിച്ച പാസ്‌പോര്‍ട്ട് സമ്മാനിച്ചത്.

നേരത്തെ മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്കും യുവതാരങ്ങള്‍ക്കുമെല്ലാം യുഎഇ ഗോള്‍ഡന്‍ വിസ നേടിക്കൊടുത്തത് ദുബായിലെ ഇസിഎച്ച് ഡിജിറ്റല്‍ മുഖേനെയായിരുന്നു.