ആ വേദന മറച്ചു വെച്ചാണ് മമ്മൂക്ക അഭിനയിച്ചു തകര്‍ത്തത്..!! സംവിധായകന്‍ വൈശാഖ് പറയുന്നു..!!

ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയ്ക്ക് ഒരുപിടി ഹിറ്റ് മൂവികള്‍ സമ്മാനിച്ച സംവിധായകനാണ് വൈശാഖ്. ഇപ്പോഴിതാ മലയാള സിനിമയുടെ മെഗാസ്റ്റാറുകളായ മമ്മൂക്കയുടേയും ലാലേട്ടന്റെയും കൂടെ പ്രവര്‍ത്തിച്ചതിന്റെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ് സംവിധായകന്‍ വൈശാഖ്. ഷൂട്ടിംഗിനിടയില്‍…

ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയ്ക്ക് ഒരുപിടി ഹിറ്റ് മൂവികള്‍ സമ്മാനിച്ച സംവിധായകനാണ് വൈശാഖ്. ഇപ്പോഴിതാ മലയാള സിനിമയുടെ മെഗാസ്റ്റാറുകളായ മമ്മൂക്കയുടേയും ലാലേട്ടന്റെയും കൂടെ പ്രവര്‍ത്തിച്ചതിന്റെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ് സംവിധായകന്‍ വൈശാഖ്. ഷൂട്ടിംഗിനിടയില്‍ പരിക്കേറ്റാലും മമ്മൂട്ടിയും മോഹന്‍ലാലും അത് പറയില്ലെന്നും അത് മറച്ചുവെച്ച് തന്നെ അഭിനയിക്കും എന്നാണ് സംവിധായകന്‍ വൈശാഖ് പറയുന്നത്.

വൈശാഖിന്റെ എക്കാലത്തേയും മികച്ച ഹിറ്റുകളിലൊന്നാണ് വൈശാഖ്, മമ്മൂട്ടി- പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ പോക്കിരി രാജ എന്ന ചിത്രം. ഇപ്പോഴിതാ ആ സിനിമയുടെ ഭാഗമായി എത്തിയ മധുരരാജയിലെ മമ്മൂക്കയുടെ ഒരു ഫൈറ്റ് രംഗത്തെ കുറിച്ച് സംവിധായകന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ഓരോ മമ്മൂക്ക ആരാധകനേയും പുളകം കൊള്ളിക്കുകയും അതേപോലെ സങ്കടപ്പെടുത്തുകയും ചെയ്യുന്നത്. മധുരരാജ ഫൈറ്റ് ചെയ്യുന്ന സമയത്ത് തനിക്ക് വളകരെ വിഷമമുണ്ടായ സാഹചര്യമുണ്ടായി എന്ന് പറഞ്ഞാണ് അദ്ദേഹം തുടങ്ങുന്നത്.

ഫൈറ്റ് സീന്‍ എങ്ങനെയാണെന്ന് അറിയാനായി ഒരു കൗതുകത്തിനായി താന്‍ റോപ്പിട്ടിട്ട് ട്രൈ ചെയ്തു നോക്കിയിരുന്നു. അപ്പോള്‍ അതിന്റെ പെയ്ന്‍ തനിക്ക് മനസിലായി. ഒരു ദിവസം ഫൈറ്റ് രംഗങ്ങള്‍ ഷൂട്ട് ചെയ്തിട്ട് തനിക്ക് സങ്കടം തോന്നിയിട്ട് മമ്മൂക്കയുടെ കാരവാനില്‍ ചെന്ന് നോക്കി. അപ്പോള്‍ മമ്മൂക്ക ഭക്ഷണം കഴിക്കാനായി ഡ്രസ് മാറിയിരുന്നു. നോക്കുമ്പോള്‍ മമ്മൂക്കയുടെ ദേഹം ചുവന്ന് തടിച്ചിരിക്കുകയാണ്. ആ ഒരു വേദന ഉണ്ടായത് അദ്ദേഹം തന്റെ അടുത്ത് പറഞ്ഞിട്ടില്ല.

എന്നാല്‍ നല്ല വേദന എടുക്കുമെന്ന് തനിക്ക് മനസിലാകുന്നുണ്ട് എന്നാണ് വൈശാഖ് പറഞ്ഞു. ഇതുപോലെ തന്നെയാണ് മോഹന്‍ലാലും എന്നാണ് വൈശാഖ് പറയുന്നത്. റെസ്റ്റ് എടുക്കാന്‍ പറഞ്ഞാല്‍ വീഴുന്നത് വരെ ചെയ്യും എന്നായിരുന്നു ഒരിക്കല്‍ അദ്ദേഹത്തിന്റെ മറുപടി എന്നും വൈശാഖ് ഓര്‍ക്കുന്നു.