ലക്ഷ്മി നക്ഷത്രയ്ക്ക് ആരാധകരുടെ വക ആശംസാ പ്രവാഹം..!! സന്തോഷവാര്‍ത്ത അറിഞ്ഞില്ലേ..?

റേഡിയോ ജോക്കിയായി തന്റെ കരിയര്‍ ആരംഭിച്ച താരമാണ് ലക്ഷ്മി നക്ഷത്ര.. അവതാരികയായും പാട്ടുകാരിയായും സ്റ്റേജുകളില്‍ തിളങ്ങിയ താരത്തെ പ്രേക്ഷകര്‍ കൂടുതല്‍ അടുത്ത് അറിയുന്നത് പ്രമുഖ ചാനല്‍ സംഘടിപ്പിക്കുന്ന സ്റ്റാര്‍ മാജിക്ക്, ഠമാര്‍ പഠാര്‍ ഷോകളിലൂടെയാണ്. ഈ ഷോയില്‍ മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും പ്രശസ്തി നേടിയവരും എത്താറുണ്ട് എങ്കിലും പരിപാടിയുടെ നെടുംതൂണ് സ്റ്റാര്‍ മാജിക്കിന്റെ അവതാരികയായ ലക്ഷ്മി നക്ഷത്ര തന്നെയാണെന്ന് പറയാതെ വയ്യ. ആങ്കറിംഗ് മേഖലയില്‍ തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ താരത്തിന് സാധിച്ചു.

സ്റ്റാര്‍ മാജിക് ഷോയിലൂടെയാണ് ലക്ഷ്മി നക്ഷത്ര എന്ന ആരാധകരുടെ പ്രിയപ്പെട്ട ചിന്നു ഏവര്‍ക്കും പ്രിയങ്കരിയായി മാറിയത്. സോഷ്യല്‍ മീഡിയയിലും സജീമായ താരം എപ്പോഴും തന്റെ പ്രേക്ഷകരോട് അടുത്ത് നില്‍ക്കാന്‍ തന്നെ ആഗ്രഹിക്കുന്ന ഒരാളാണ് കാരണം, തന്റെ എല്ലാ വിശേഷങ്ങളും സോഷ്യല്‍ മീഡിയ വഴി ആരാധകരെ അറിയിക്കാന്‍ ലക്ഷ്മി ശ്രമിക്കാറുണ്ട്. ഇത്തവണ ആരാധകര്‍ക്ക് മുന്നിലേക്ക് വലിയൊരു സന്തോഷ വാര്‍ത്തയുമായാണ് താരം എത്തിയിരിക്കുന്നത്. തന്റെ സ്വപ്‌ന വണ്ടി സ്വന്തമാക്കിയ വിവരമാണ് താരം ആരാധകരുമായി

പങ്കുവെയ്ക്കുന്നത്. കുട്ടിക്കാലം മുതല്‍ക്കേയുള്ള ആഗ്രഹം ഇന്ന് സഫലമാക്കിയതിന്റെ സന്തോഷത്തിലാണ് താരം, ജീവിതത്തില്‍ ഉണ്ടായിരുന്ന മറ്റൊരു വലിയ ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കിയ താരത്തിന് ആശംസകള്‍ അറിയിച്ച് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ആരാധകരും എത്തിക്കഴിഞ്ഞു. സ്വപന വണ്ടിയായ ബിഎംഡബ്ല്യു ആണ് താരം സ്വന്തമാക്കിയിരിക്കുന്നത്. 51 ലക്ഷം രൂപയ്ക്ക് മുകളില്‍ വരുന്ന ബിഎംഡബ്ല്യു 3 സീരിസ് 330ഐ എം സ്‌പോര്‍ട്ടാണ് ലക്ഷ്മി

സ്വന്തമാക്കിയിരിക്കുന്നത്. ലക്ഷ്മിയുടെ ഈ സന്തോഷം ആരാധകരുടെ കൂടി സന്തോഷമായി മാറുകയാണ്. ആഗ്രഹങ്ങള്‍ കണ്‍മുന്നില്‍ സാധിച്ചു വരുമ്പോള്‍ ഒന്നിനും നമ്മുടെ സ്വപ്‌നങ്ങളെ തടയാന്‍ കഴിയില്ല.. ജീവിതത്തില്‍ എന്തെല്ലാം മാറിമറിഞ്ഞാലും ആഗ്രഹങ്ങളേയും നമ്മള്‍ കണ്ട സ്വപ്‌നങ്ങളേയും മുറുകെ പിടിക്കുക അത് നേടിയെടുക്കാന്‍ വേണ്ടി കഠിനായി പരിശ്രമിക്കുക അത് നിങ്ങള്‍ക്ക് വന്ന് ചേരും എന്നാണ് പുതിയ കാറിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് ലക്ഷ്മി കുറിച്ചിരിക്കുന്നത്.

 

 

Previous articleകമെന്റുകള്‍ നോക്കാന്‍ ഭയമാണ്..!! തുറന്ന് പറഞ്ഞ്‌ ജ്യോത്സ്‌ന
Next articleനടിമാരെ റാഗ് ചെയ്യുമോ…? ഞാന്‍ അത്ര കംഫര്‍ട്ടബിള്‍ അല്ല..!! – ഷൈന്‍ ടോം ചാക്കോ