കമെന്റുകള്‍ നോക്കാന്‍ ഭയമാണ്..!! തുറന്ന് പറഞ്ഞ്‌ ജ്യോത്സ്‌ന

ജ്യോത്സ്‌നJyotsna Radhakrishnan എന്ന ഗായികയെ കുറിച്ചോര്‍ക്കുമ്പോള്‍ തന്നെ താരം തന്റെ ശബ്ദത്തിലൂടെ മലയാളികള്‍ക്ക് സമ്മാനിച്ച ഒരുപിടി ഗാനങ്ങള്‍ മനസ്സിലൂടെ കടന്നുപോകും. മലയാള പിന്നണിഗാന രംഗത്തെ ശ്രദ്ധേയയായ പാട്ടുകാരിയാണ് ഈ താരം. ഒരുപാട് സിനിമാ ഗാനങ്ങളും…

ജ്യോത്സ്‌നJyotsna Radhakrishnan എന്ന ഗായികയെ കുറിച്ചോര്‍ക്കുമ്പോള്‍ തന്നെ താരം തന്റെ ശബ്ദത്തിലൂടെ മലയാളികള്‍ക്ക് സമ്മാനിച്ച ഒരുപിടി ഗാനങ്ങള്‍ മനസ്സിലൂടെ കടന്നുപോകും. മലയാള പിന്നണിഗാന രംഗത്തെ ശ്രദ്ധേയയായ പാട്ടുകാരിയാണ് ഈ താരം. ഒരുപാട് സിനിമാ ഗാനങ്ങളും ആല്‍ബം സോംഗുകളും പാടിയെങ്കിലും നമ്മള്‍ എന്ന ചിത്രത്തിന് വേണ്ടി ജ്യോത്സ്‌ന പാടിയ സുഖമാണീ നിലാവ് എന്ന തുടങ്ങുന്ന ഗാനം കാലങ്ങള്‍ക്കിപ്പുറവും ആരാധകര്‍ എന്നും മനസ്സില്‍ ഓര്‍ക്കുന്നതാണ്. ഗാനരംഗത്ത് സജീവമായ താരം ഇപ്പോള്‍ പ്രമുഖ ചാനല്‍ സംഘടിപ്പിക്കുന്ന മ്യൂസിക്

ഷോയില്‍ വിധികര്‍ത്താവായും എത്താറുണ്ട്. നൃത്തത്തോട് താല്‍പര്യം ഉണ്ടായിരുന്നിട്ട് പോലും തനിക്ക് അതിനുള്ള അവസരങ്ങള്‍ വന്നു ചേര്‍ന്നില്ല എന്ന് തുറന്ന് പറയുകയാണ് താരം, താല്‍പര്യവും ആഗ്രഹവും ഉണ്ടായിരുന്നെങ്കിലും പിന്നണി ഗാനരംഗത്ത് സജീവമായതോടെ നൃത്തം എന്ന ആഗ്രഹത്തിനൊപ്പം പോകാന്‍ കഴിഞ്ഞില്ല എന്നാണ് ജ്യോത്സന പറയുന്നത്. എന്നാല്‍ താന്‍

വിധികര്‍ത്താവായി എത്തുന്ന പരിപാടിയില്‍ നൃത്തം ചെയ്യാന്‍ കഴിഞ്ഞു എന്ന സന്തോവും താരത്തിനുണ്ട്. അതിന് കാരണം കൂടെയുള്ള മറ്റ് വിധികര്‍ത്താക്കളും സുഹൃത്തുക്കളും ആയ വിധു, സിത്തു, റിമി, മിഥുന്‍ എന്നിവരാണെന്നും ഗായിക പറയുന്നു. അതേസമയം, സീനിയേഴ്സ് ഉണ്ടായിരുന്നെങ്കില്‍ ചിലപ്പോള്‍ പണി

പാളിയേനെ. ഇതെല്ലാം ചെയ്യാന്‍ എനിക്ക് ചെറിയൊരു മടിയോ ചമ്മലോ തോന്നുമായിരുന്നു.. എന്ന് പറഞ്ഞ താരം, വീഡിയോയുടെ താഴെ വരുന്ന കമന്റുകള്‍ നോക്കാന്‍ എനിക്ക് പേടിയാണ് എന്ന് കൂടി പറയുകയാണ്…താന്‍ ആ ഭാഗത്തേക്ക് പോലും പോവാറില്ലെന്നാണ് ജ്യോത്സന പറയുന്നത്.