കൊല്ലം സുധിയുടെ കുടുംബത്തിനൊപ്പം ക്രിസ്തുമസ് ആഘോഷിച്ച് ലക്ഷ്മി നക്ഷത്ര!!!

പ്രിയ താരം കൊല്ലം സുധിയുടെ അകാല വിയോഗം മലയാളത്തിന്റെ തീരാനഷ്ടമാണ്. സുധി ഓര്‍മ്മയായിട്ട് ഏഴ് മാസമായിരിക്കുകയാണ്. സ്റ്റാര്‍ മാജിക് ഷോയിലൂടെയാണ് സുധി ആരാധകരെ സ്വന്തമാക്കിയത്. ജനപ്രിയതാരമായി ആരാധക ഹൃദയത്തിലിടം പിടിച്ചപ്പോഴാണ് സുധിയെ വിധി തട്ടിയെടുത്തത്.…

പ്രിയ താരം കൊല്ലം സുധിയുടെ അകാല വിയോഗം മലയാളത്തിന്റെ തീരാനഷ്ടമാണ്. സുധി ഓര്‍മ്മയായിട്ട് ഏഴ് മാസമായിരിക്കുകയാണ്. സ്റ്റാര്‍ മാജിക് ഷോയിലൂടെയാണ് സുധി ആരാധകരെ സ്വന്തമാക്കിയത്. ജനപ്രിയതാരമായി ആരാധക ഹൃദയത്തിലിടം പിടിച്ചപ്പോഴാണ് സുധിയെ വിധി തട്ടിയെടുത്തത്. ഇപ്പോഴിതാ മലയാളത്തിന്റെ പ്രിയ അവതാരക ലക്ഷ്മി നക്ഷത്ര സുധിയുടെ കുടുംബത്തോടൊപ്പം ക്രിസ്തുമസ് ആഘോഷമാക്കിയിരിക്കുകയാണ്. ലക്ഷ്മി തന്നെയാണ് ആഘോഷത്തിന്റെ വീഡിയോ പങ്കുവച്ചത്.

രേണുവിനും കിച്ചുവിനും റിതുക്കുട്ടനും വസ്ത്രങ്ങളും സമ്മാനങ്ങളുമായിട്ടാണ് ലക്ഷ്മി എത്തിയത്. സുധിയുടെ ഇളയമകന്‍ നാല് വയസുകാരന്‍ റിതുലിന് കളിപ്പാട്ടങ്ങളും പപ്പാഞ്ഞിയുടെ വേഷവും കേക്കും എല്ലാം ലക്ഷ്മി വാങ്ങിച്ചിട്ടുണ്ട്. സുധിയുടെ വിയോഗത്തിന്റെ വേദനയില്‍ കുടുംബം ഇത്തവണ ആഘോഷങ്ങള്‍ക്കില്ല എങ്കിലും കുഞ്ഞുങ്ങളെ സന്തോഷിപ്പിക്കാന്‍ രേണുവിന് സന്തോഷിപ്പിക്കാനാണ് ലക്ഷ്മി എത്തിയത്.

ലക്ഷ്മിയുടെ വീഡിയോ സോഷ്യലിടത്ത് ട്രെന്‍ഡിംഗ് ആയിരിക്കുകയാണ്. 1 മില്ല്യണ്‍ കാഴ്ചക്കാരായിട്ടുണ്ട് വീഡിയോയ്ക്ക്. നിരവധി പേരാണ് ലക്ഷ്മിയുടെ നന്മ മനസ്സിനെ അഭിനന്ദിക്കുന്നത്. സുധിയുടെ വിയോഗ ശേഷം ലക്ഷ്മി മുന്‍പും കുടുംബത്തിന് ചേര്‍ത്തുപിടിക്കാന്‍ എത്തിയിട്ടുണ്ട്.