ആഘോഷത്തിനെന്ത് പരിക്ക്!!! ക്രച്ചസുമായി ജോമോന്റെ വിവാഹത്തിനെത്തി അടിച്ചുപൊളിച്ച് ആസിഫ് അലി

അടുത്തിടെയാണ് പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നടന്‍ ആസിഫ് അലിയ്ക്ക് കാലിന് പരിക്കേറ്റത്. കാല്‍മുട്ടിന് ഗുരുതരമായി പരിക്കേറ്റ താരം വിശ്രമത്തിലാണ്. പൊതു ചടങ്ങുകളിലൊന്നും താരത്തിനെ കണ്ടില്ല. അതിനിടെ താരം ക്യാമറാമാന്‍ ജോമോന്‍ ടി ജോണിന്റെ വിവാഹചടങ്ങിന്…

അടുത്തിടെയാണ് പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നടന്‍ ആസിഫ് അലിയ്ക്ക് കാലിന് പരിക്കേറ്റത്. കാല്‍മുട്ടിന് ഗുരുതരമായി പരിക്കേറ്റ താരം വിശ്രമത്തിലാണ്. പൊതു ചടങ്ങുകളിലൊന്നും താരത്തിനെ കണ്ടില്ല. അതിനിടെ താരം ക്യാമറാമാന്‍ ജോമോന്‍ ടി ജോണിന്റെ വിവാഹചടങ്ങിന് എത്തിയിരുന്നു. ആ ചിത്രങ്ങളാണ് സോഷ്യലിടത്ത് വൈറലാകുന്നത്.

പരിക്കേറ്റ കാലുമായി ക്രച്ചസിന്റെ സഹായത്തോടെയാണ് ആസിഫ് എത്തിയത്. കാലിനേറ്റ പരിക്കൊന്നും ലവിവാഹാഘോത്തിന് വിലക്കായില്ല. അടിപൊളിയായി ടീമിനൊപ്പം വിവാഹം ആഘോഷിക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. ഗണപതി, ഷമീര്‍ മുഹമ്മദ്, വിശാഖ് സുബ്രഹ്‌മണ്യം, ധ്യാന്‍ ശ്രീനിവാസന്‍ തുടങ്ങിയ താരങ്ങളും വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

രോഹിത്ത് വിഎസ് സംവിധാനം ചെയ്യുന്ന ‘ടിക്കി ടാക്ക’ എന്ന സിനിമയുടെ ഭാഗമായി നടന്ന സ്റ്റണ്ട് പരിശീലനത്തിനിടെയാണ് താരത്തിന് പരിക്കേല്‍ക്കുന്നത്. അപകടത്തിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ താരത്തിന് അഞ്ച് മാസത്തെ വിശ്രമമാണ് നിര്‍ദേശിച്ചിരിക്കുന്നത്.