കളിയാക്കിയവരോടുള്ള എന്റെ പ്രതികരണമാണ് ആ തീരുമാനത്തിൽ എന്നെ എത്തിച്ചത്!

നിരവധി ആരാധകർ ഉള്ള അവതാരികമാരിൽ ഒരാൾ ആണ് ലക്ഷ്മി നക്ഷത്ര. ലക്ഷ്മി  മുൻപ് പലതവണ അവതാരകയായി എത്തിയിട്ടുണ്ടെങ്കിലും ഫ്ളവേഴ്സിൽ സംപ്രേക്ഷണം ചെയ്ത ടമാർ പടാർ എന്ന കോമഡി ഗെയിം ഷോയിൽ അവതാരകയായി എത്തിയതോടെയാണ് താരം…

Lakshmi Nakshatra new workout video

നിരവധി ആരാധകർ ഉള്ള അവതാരികമാരിൽ ഒരാൾ ആണ് ലക്ഷ്മി നക്ഷത്ര. ലക്ഷ്മി  മുൻപ് പലതവണ അവതാരകയായി എത്തിയിട്ടുണ്ടെങ്കിലും ഫ്ളവേഴ്സിൽ സംപ്രേക്ഷണം ചെയ്ത ടമാർ പടാർ എന്ന കോമഡി ഗെയിം ഷോയിൽ അവതാരകയായി എത്തിയതോടെയാണ് താരം പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറുന്നത്. രസകരമായ അവതരണ ശൈലികൊണ്ട്നിരവധി ആരാധകരെയാണ് താരത്തിന് പരുപാടിയിൽ നിന്ന് ലഭിച്ചത്. അതിന് ശേഷം പരിപാടിയുടെ പേര് മാറ്റി സ്റ്റാർ മാജിക് എന്ന പേരിൽ എത്തിയപ്പോഴും ലക്ഷ്മി തന്നെയാണ് അവതാരകയായി എത്തിയത്. ഒരുപക്ഷെ ലക്ഷ്മിയുടെ അവതരണം തന്നെയാണ് പരിപാടിയുടെ വിജയത്തിന് കാരണമായ ഒരു പ്രധാനഘടകം എന്ന് തന്നെ വേണമെങ്കിൽ പറയാം. നിരവധി ഫാൻസ്‌ പേജുകളും ലക്ഷ്മിയുടെ പേരിൽ സോഷ്യൽ മീഡിയയിൽ ആരാധകർ ആരംഭിച്ചു കഴിഞ്ഞു.

ഇപ്പോഴിതാ തന്റ ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിൽ ആണ് ലക്ഷ്മി. തന്റെ യൂട്യൂബ് ചാനലിൽ കൂടിയാണ് ലക്ഷ്മി തന്റെ വർക്ക്ഔട്ടും ഡയറ്റ് രീതികളുമെല്ലാം പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്. വണ്ണത്തിന്റെ  പേരിൽ തന്നെ കളിയാക്കിവർക്കുള്ള മറുപടിയാണ് തന്റെ ഈ തീരുമാനം എന്നും ലക്ഷി വിഡോയിൽ തമാശ രൂപേണ പറഞ്ഞു. കൃത്യമായ നിഷ്ടയോടെ തന്നെയാണ് ലക്ഷ്മി തന്റെ ശരീരഭാരം കുറയ്ക്കാനുള്ള ശ്രമം തുടങ്ങിയത്. ആദ്യം തന്നെ ശരീരത്തിന്റെ അളവുകൾ എടുത്തതിന് ശേഷമാണ് വ്യായാമങ്ങളും ഡയറ്റും താരം തുടങ്ങിയത്. അത് കൊണ്ട് തന്നെ കൃത്യമായി എത്ര കിലോ കുറഞ്ഞുവെന്ന് വേഗത്തിൽ മനസ്സിലാക്കാൻ കഴിയും.

മാർച്ച് 12 നു ആണ് ലക്ഷ്മി വീഡിയോ തന്റെ യൂട്യൂബ് ചാനലിൽ കൂടി പങ്കുവെച്ചത്. ആറു ലക്ഷത്തിൽ അധികം പേരാണ് താരത്തിന്റെ വീഡിയോ ഇതിനോടകം കണ്ടത്. നിരവധി പേരാണ് ലക്ഷ്മിയ്ക്ക് തന്റെ പുതിയ ലക്ഷ്യത്തിലേക്കുള്ള യാത്രയ്ക്ക് ആശംസകളുമായി എത്തിയത്. തന്റെ സൗന്ദര്യ സംരക്ഷണം എങ്ങനെ ആണെന്നുള്ള ഒരു വീഡിയോ ലക്ഷ്മി അടുത്തിടെ പങ്കുവെച്ചിരുന്നു. അതിനും മികച്ച പ്രേക്ഷക ശ്രദ്ധയാണ് ലഭിച്ചത്.