ആ ഒരൊറ്റ കാരണം കൊണ്ടാണ് ഉറപ്പിച്ച കല്യാണത്തിൽ നിന്നും വരൻ പിന്മാറിയത്!

മലയാള സിനിമയിൽ നിരവധി നല്ല കഥാപാത്രങ്ങൾ ചെയ്ത നടിയാണ് ലക്ഷ്മി ശർമ്മ. സിനിമയിൽ മാത്രമല്ല, സീരിയലുകളിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. മമ്മൂട്ടിക്കൊപ്പം അഭിനയിച്ചു തന്റെ സിനിമ ജീവിതത്തിനു തുടക്കം കുറിച്ച ലക്ഷ്മിക്ക് എന്നാൽ…

Lakshmi Sharma about Marriage

മലയാള സിനിമയിൽ നിരവധി നല്ല കഥാപാത്രങ്ങൾ ചെയ്ത നടിയാണ് ലക്ഷ്മി ശർമ്മ. സിനിമയിൽ മാത്രമല്ല, സീരിയലുകളിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. മമ്മൂട്ടിക്കൊപ്പം അഭിനയിച്ചു തന്റെ സിനിമ ജീവിതത്തിനു തുടക്കം കുറിച്ച ലക്ഷ്മിക്ക് എന്നാൽ അധികനാൾ സിനിമയിൽ മികച്ച കഥാപാത്രങ്ങൾ കിട്ടിയിരുന്നില്ല. എന്നാൽ ശാലീന സൗന്ദര്യം കൊണ്ട് ലക്ഷ്മി മലയാളികളുടെ മനസ്സ് കീഴടക്കിയിരുന്നു. ശേഷം സീരിയലുകളിൽ പ്രധാന വേഷങ്ങളിൽ ലക്ഷി എത്താൻ തുടങ്ങിയതോടെ മിനിസ്ക്രീൻ പ്രേക്ഷകർക്കും താരം പ്രിയങ്കരിയായി മാറി.
വിവാഹപ്രായം എത്തിയിട്ടും താരം വിവാഹിതയാകാത്തതിൽ ആരാധകരുടെ ഭാഗത്ത് നിന്നും നിരവധി ചോദ്യങ്ങൾ ഉയർന്നിരുന്നു. ഇപ്പോഴിതാ താൻ വിവാഹം കഴിക്കാഞ്ഞതിന്റെ കാരണം തുറന്നു പറയുകയാണ് ലക്ഷ്മി ശർമ്മ. 2009ല്‍ ഞാൻ വിവാഹിതയാകേണ്ടതായിരുന്നു. എന്നാൽ പറഞ്ഞ് ഉറപ്പിച്ച വിവാഹ നിശ്ചയം തന്നെ മുടങ്ങിയിരുന്നു. അതിനു ശേഷം നല്ല വിവാഹാലോചനകൾ ഒന്നും വരാഞ്ഞതിനാലാണ് ഇന്നും ഞാൻ വിവാഹം കഴിക്കാതെ ഇറക്കുന്നത്.
നടിയാണ് എന്ന ഒറ്റ കാരണം കൊണ്ടാണ് വന്ന പല കല്യാണ ആലോചനകളും മുടങ്ങി പോകുന്നത്. വരുന്നവർക്കെല്ലാം വിവാഹത്തിന് ശേഷം ഞാൻ അഭിനയം ഉപേക്ഷിക്കണം എന്ന നിലപാട് ഉള്ളവരും ആയിരുന്നു. വിവാഹം അഭിനയ ജീവിതത്തിനു തടസ്സമാകുന്നുവെന്നു തോന്നിയതിനാലാണ് വന്ന പല ആലോചനകളും വേണ്ടെന്നു വെച്ചതും. ഒരു പക്ഷെ എനിക്ക് മാത്രമാകും ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുള്ളത്. കാരണം എനിക്ക് മുന്പും  പിന്പും അഭിനയത്തിലേക്ക് വന്ന നടികളെല്ലാം വിവാഹിതരായിട്ടുണ്ട്. നടിയാണെന്നുള്ള ഒറ്റ കാരണം കൊണ്ടാണ് എനിക്ക് വിവാഹം നടക്കാത്തതും. ഇന്നും എന്നെയും എന്റെ തൊഴിലിനേയും അംഗീകരിക്കുന്ന ഒരാൾ വന്നാൽ വിവാഹം കഴിക്കാൻ ഞാൻ തയ്യാറുമാണ്. ലക്ഷ്മി ശർമ്മ പറഞ്ഞു.