അമ്മമാരിൽ നിന്നും നവജാത ശിശുക്കളിലേക്ക് കൊറോണ പകരാനുള്ള സാധ്യത കുറവെന്ന് പുതിയ പഠനം - മലയാളം ന്യൂസ് പോർട്ടൽ
Current Affairs

അമ്മമാരിൽ നിന്നും നവജാത ശിശുക്കളിലേക്ക് കൊറോണ പകരാനുള്ള സാധ്യത കുറവെന്ന് പുതിയ പഠനം

കോവിഡ് ബാധിതരായ അമ്മമാരിൽ നിന്നും നവജാത ശിശുക്കളിലേക്ക് കൊറോണ പകരാനുള്ള സാധ്യത കുറവാണെന്ന് പഠനം,  യുഎസിലെ കൊളംബിയ യൂണിവേഴ്സിറ്റി ഇര്‍വിങ് മെഡിക്കല്‍ സെന്ററിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. മാര്‍ച്ച്‌ പതിമൂന്നുമുതല്‍ ഏപ്രില്‍ ഇരുപത്തിനാലു വരെ കോവിഡ് ബാധിതരായ 101 അമ്മമാരെയാണ് ഈ ഗവേഷണത്തിനായി നിരീക്ഷിച്ചത്. പ്രസവശേഷം സാമൂഹിക അകലം പാലിച്ചാണ് കുട്ടികളെയും ‘അമ്മ മാരെയും താമസിപ്പിച്ചത്. ശുചിത്വം പാലിച്ച്‌ മുലയൂട്ടുന്നത് ഉള്‍പ്പടെയുള്ളകാര്യങ്ങള്‍ അനുവദിക്കുകയും ചെയ്തു.

ഗര്‍ഭാവസ്ഥയില്‍ അമ്മമാരില്‍നിന്ന് കുട്ടികളിലേക്ക് രോഗം പകര്‍ന്നതായി കണ്ടെത്തിയില്ല. കുഞ്ഞുങ്ങളെല്ലാം പൂര്‍ണ ആരോഗ്യവാനാണെന്നും രണ്ടുപേര്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചതെന്നുമാണ് റിപ്പോർട്ട്,   മുലയൂട്ടുമ്ബോഴും കുഞ്ഞിനെ എടുക്കുമ്ബോഴും അണുനശീകരണമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിര്‍ബന്ധമായും പാലിച്ചിരിക്കണമെന്നും  റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ കോവിഡ് ബാധിച്ച വ്യക്തികളിൽ രോഗം മാറിക്കഴിഞ്ഞാൽ പിന്നെ എത്ര ദിവസത്തിനകം വീണ്ടും രോഗം ബാധിക്കുമെന്ന എന്നകാര്യത്തില്‍ ഗവേഷകര്‍ക്ക് ഇതുവരെ വ്യക്തമായ ധാരണ ലഭിച്ചിട്ടില്ല, കോവിഡ് ബാധിച്ച ഒരു വ്യക്തിയില്‍ ആന്റി ബോഡികള്‍ വികസിക്കുകയും അത് അവരെ വൈറസിനെതിരെ പോരാടാന്‍ സഹായിക്കുകയും ചെയ്യും. എന്നാല്‍, ഈ ആന്റി ബോഡികളുടെ ആയുസ് വളരെ കുറവാണെന്നാണ് വിലയിരുത്തപ്പെടുന്നത് .

ആന്റി ബോഡികളുടെ ആയുസ് 100 ദിവസമോ 90 ദിവസമോ ആണ്. ഇക്കാര്യത്തില്‍ ഇതുവരെ ലോകാരോഗ്യ സംഘടനയ്ക്ക് കൃത്യമായ നിഗമനത്തില്‍ എത്താന്‍ കഴിഞ്ഞിട്ടില്ല

 

Trending

To Top